• HOME
  • »
  • NEWS
  • »
  • film
  • »
  • സുരേശേട്ടനും സുമലത ടീച്ചർക്കും മംഗലം; രാജേഷ് മാധവന്‍ - ചിത്ര നായര്‍ സേവ് ദി ഡേറ്റ് വീഡിയോ

സുരേശേട്ടനും സുമലത ടീച്ചർക്കും മംഗലം; രാജേഷ് മാധവന്‍ - ചിത്ര നായര്‍ സേവ് ദി ഡേറ്റ് വീഡിയോ

ന്നാ താന്‍ കേസ് കൊട് സിനിമയില്‍ പ്രേക്ഷകരെ ഏറെ ചിരിപ്പിച്ച സുരേശന്‍ കാവുംതാഴെയും സുമലത ടീച്ചറും ജീവിതത്തിലും ഒന്നിക്കുന്നു

  • Share this:

    രതീഷ് ബാലകൃഷ്ണ പൊതുവാള്‍ സംവിധാനം ചെയ്ത കുഞ്ചാക്കോ ബോബന്‍ ചിത്രം ‘ന്നാ താന്‍ കേസ് കൊട്’ എന്ന ചിത്രത്തിലൂടെ ശ്രദ്ധേയരായ നടന്‍ രാജേഷ് മാധവനും നടി ചിത്ര നായരും ഒന്നിക്കുന്ന സേവ് ദി ഡേറ്റ് വീഡിയോ വൈറലാകുന്നു. സേവ് ദി ഡേറ്റ് മെയ് 29 എന്ന വീഡിയോ രാജേഷ് മാധവനാണ് ഫേസ്ബുക്കിലൂടെ പങ്കുവെച്ചത്. അലോഷിയുടെ ആദംസ് ആലപിച്ച ചൂണ്ടലാണ് ചുണ്ടിലാണ് എന്ന ഗാനത്തിന് ചുവടുവയ്ച്ചു കൊണ്ടാണ് വീഡിയോ പുറത്തിറക്കിയിരിക്കുന്നത്. സിനിമയുടെ പ്രമോഷന്‍ വീഡിയോ ആണെന്നാണ് സൂചന. ന്നാ താന്‍ കേസ് കൊട് സിനിമയില്‍ പ്രേക്ഷകരെ ഏറെ ചിരിപ്പിച്ച സുരേശന്‍ കാവുംതാഴെയും സുമലത ടീച്ചര്‍ എന്നീ കഥാപാത്രങ്ങളെ സിനിമ കണ്ട ആരും അത്ര പെട്ടന്ന് മറക്കില്ല.

    സേവ് ദ ഡേറ്റ് വീഡിയോയില്‍ നിന്ന്

    കാസര്‍കോട് സ്വദേശികളാണ് ഇരുവരും. നാടക നടനായി അഭിനയ ജീവിതം ആരംഭിച്ച രാജേഷ് മാധവന്‍ പിന്നീട് ടെലിവിഷന്‍ പരിപാടികളിലൂടെ സിനിമയില്‍ സജീവമായി. ആഷിക് അബു, ദിലീഷ് പോത്തന്‍ എന്നിവരുടെ സിനിമകളില്‍ അഭിനേതാവായും സംവിധാന സഹായിയായും പ്രവര്‍ത്തിച്ചു.

    സംസ്ഥാന സർക്കാരിന്റെ രണ്ടാം മികച്ച ചിത്രമായ തിങ്കളാഴ്‌ച നിശ്ചയമെന്ന സിനിമയുടെ കാസ്റ്റിംഗ് നിർവ്വഹിച്ചത് രാജേഷ് മാധവനും വിനീത് വാസുദേവനും ചേർന്നാണ്. ദിലീപ് പോത്തന്റെ തൊണ്ടിമുതലും ദൃക്സാക്ഷിയുമെന്ന സിനിമയിൽ സഹസംവിധായകനായിരുന്നു. മഹേഷിന്റെ പ്രതികാരത്തിലെ രാജേഷിന്റെ സൈക്കിളുകാരൻ പയ്യന്റെ വേഷം ട്രോളുകളിലൂടെ ഇന്റർനെറ്റിൽ വൈറലാണ്.  കലഹം മൂലം കാമിനിമൂലം, മിന്നൽമുരളി, ന്നാ താന്‍ കേസ് കൊട്, മദനോത്സവം തുടങ്ങിയ സിനിമകളിൽ ശ്രദ്ധേയമായ വേഷങ്ങളാണ് രാജേഷ് കൈകാര്യം ചെയ്തത്.

    ന്നാ താന്‍ കേസ് കൊട് സിനിമയില്‍ ‘ ആയിരം കണ്ണുമായി’ എന്ന പാട്ട് പഠിപ്പിക്കുന്ന സുമലത ടീച്ചറായി ചിത്ര നായര്‍ മികച്ച പ്രകടനമാണ് കാഴ്ചവെച്ചത്. രാജേഷ് മാധവനോടൊപ്പമുള്ള ചിത്രത്തിലെ രംഗങ്ങള്‍ അത്രയധികം ശ്രദ്ധിക്കപ്പെട്ടിരുന്നു. ‘സുരേശേട്ടന്‍ ഭയങ്കര കെയറിങ് ആണ്’ എന്ന ഡയലോഗ് വൈറലായിരുന്നു. നീലേശ്വരം കുന്നൈകൈ സ്വദേശിയായ ചിത്ര സ്വകാര്യ സ്കൂളിലെ അധ്യാപികയായിരുന്നു. അതൊടൊപ്പം ഡാന്‍സര്‍ എന്ന നിലയിലും പരിശീലനം നേടിയിരുന്നു. കൊവിഡ് കാലത്ത് അധ്യാപന ജോലി നിര്‍ത്തിയതിന് ശേഷം ഓഡീഷനുകളില്‍ പങ്കെടുക്കുന്നതിനിടെയാണ് ന്നാ താന്‍ കേസ് കൊട് എന്ന ചിത്രത്തിലേക്ക് ചിത്രയ്ക്ക് വിളിയെത്തുന്നത്.

    Published by:Arun krishna
    First published: