• News
  • Sports
  • Opinion
  • Life
  • Film
  • Buzz
  • Money
  • Photo
  • Videos
  • TV Shows
  • Live TV

ആഷിഖ് അബുവിനെതിരെ നടപടിയില്ല: ഫെഫ്ക


Updated: June 29, 2018, 6:25 PM IST
ആഷിഖ് അബുവിനെതിരെ നടപടിയില്ല: ഫെഫ്ക

Updated: June 29, 2018, 6:25 PM IST
തിരുവനന്തപുരം: വിമർശനം ഉന്നയിച്ചതിന് ആഷിഖ് അബുവിനെതിരെ അച്ചടക്ക നടപടിയില്ലെന്ന് സിനിമയിലെ സാങ്കേതിക വിദഗ്ദ്ധരുടെ സംഘടനയായ ഫെഫ്ക. ഫെഫ്കയുടെ ഭാരവാഹികൾക്കെതിരെ ആഷിഖ് വിമർശനം ഉന്നയിച്ച സാഹചര്യത്തിലാണ് ഫെഫ്കയിലെ സംവിധായകരുടെ യൂണിയൻ അടിയന്തര യോഗം ചേർന്നത്.

എന്നാൽ ആഷിഖിനെതിരെ നടപടി സ്വീകരിക്കുന്നതിനെ ഒരു വിഭാഗം സംവിധായകർ എതിർത്തു. ഇത് സംഘടനയുടെ കെട്ടുറപ്പിനെ ബാധിക്കുമെന്നും മുന്നറിയിപ്പ് നൽകി. ഇത് പരിഗണിച്ചാണ് ആഷിഖുമായി സംസാരിച്ച് പ്രശ്നങ്ങൾ പരിഹാരിക്കാൻ തീരുമാനിച്ചത്.

അച്ചടക്ക ലംഘനത്തിന് ആഷിഖ് അബുവിനോട് മുൻപും വിശദീകരണം ചോദിച്ചിരുന്നു. എന്നാൽ അദ്ദേഹം മറുപടി നൽകിയില്ല. നിലപാട് വിശദീകരിക്കാൻ ആഷിഖ് അബുവിന് ഇനിയും അവസരമുണ്ടെന്ന് ഫെഫ്ക ജനറൽ സെക്രട്ടറി ബി.ഉണ്ണികൃഷ്ണൻ പറഞ്ഞു.

സമൂഹ മാധ്യമങ്ങളിലുടെ വിമർശനം ഉന്നയിച്ചത് സംഘടനാ പരമായി കൈകാര്യം ചെയ്യുമെന്ന് രഞ്ജി പണിക്കർ പറഞ്ഞു.
അത് അച്ചടക്ക നടപടിയല്ലെന്നും അദ്ദേഹം പറഞ്ഞു.
Loading...
താരസംഘടനയുടെ കാര്യത്തിൽ ഇടപെടുന്നില്ലെന്ന് ഫെഫ്ക ഭാരവാഹികൾ അറിയിച്ചു. അമ്മയുടെ ഭാരവാഹികളുമായി ആവശ്യമെങ്കിൽ നേരിട്ട് ചർച്ച ചെയ്യും. ദിലീപിന്റെ കാര്യത്തിൽ ആദ്യം നിലപാടെടുത്തത് ഫെഫ്കയാണ്.

ആക്രമിക്കപ്പെട്ട സഹപ്രവർത്തകയ്ക്ക് ഒപ്പമാണ് ഫെഫ്കയെന്നും ഭാരവാഹികൾ വ്യക്തമാക്കി.

 
First published: June 29, 2018
കൂടുതൽ കാണുക
Loading...
അടുത്തത് വാര്‍ത്തകള്‍