'ഫഹദിന് വിലക്കില്ല, തേടിയത് വിശദീകരണം മാത്രം': തീയറ്റർ ഉടമകളുടെ സംഘടനയായ ഫിയോക്
'ഫഹദിന് വിലക്കില്ല, തേടിയത് വിശദീകരണം മാത്രം': തീയറ്റർ ഉടമകളുടെ സംഘടനയായ ഫിയോക്
''ഫഹദ് ഫാസിൽ അഭിനയിക്കുന്ന ചിത്രങ്ങൾ ഫിയോക്ക് എന്ന സംഘടന തിയറ്ററുകളിൽ ഉപരോധിച്ചുവെന്ന വാർത്ത ചാനലുകളിൽ കാണുകയുണ്ടായി. ഈ വാർത്ത തികച്ചും അടിസ്ഥാനരഹിതമാണ്. ''
News18 Malayalam
Last Updated :
Share this:
കൊച്ചി: ഒടിടി റിലീസുകളുടെ പശ്ചാത്തലത്തില്‍ ഫഹദ് ഫാസിലിനെ വിലക്കിയെന്ന വാര്‍ത്ത അടിസ്ഥാന രഹിതമാണെന്ന് തീയറ്റര്‍ ഉടകളുടെ സംഘടനയായ ഫിയോക്ക്. ഫഹദിനെ വിലക്കിയെന്ന വാര്‍ത്ത ശരിയല്ല, ഫഹദുമായോ ഫഹദിന്റെ ചിത്രങ്ങളുമായോ സംഘടനക്ക് തർക്കമില്ലെന്നും ഫഹദിന്റെ ചിത്രങ്ങൾക്ക് തീയറ്ററുകളിൽ വിലക്കില്ലെന്നും ഫിയോക്ക് അറിയിച്ചു. ഫഹദിനെ വിളിച്ച് വിശദീകരണം തേടിയെന്നുള്ളത് ശരിയാണെന്നും സംഘടന ഭാരവാഹികള്‍ അറിയിക്കുന്നു.
ഫഹദ് ഫാസിലിന്റെ രണ്ട് ചിത്രങ്ങളാണ് കഴിഞ്ഞ രണ്ട് മാസത്തിനിടയില്‍ നേരിട്ട് ഒടിടിയില്‍ റിലീസ് ചെയ്തത്. ഈ സാഹചര്യത്തില്‍ ഇതിന്റെ വിശദീകരണം അറിയുന്നതിനാണ് ഫഹദിനെ വിളിച്ചത്. രണ്ട് ചിത്രങ്ങളും ലോക്ഡൗണ്‍ സമയത്ത് ഒടിടിക്കു വേണ്ടി മാത്രം ഷൂട്ട് ചെയ്തതായിരുന്നുവെന്ന മറുപടി അദ്ദേഹം നല്‍കിയതായും സംഘടന ഭാരവാഹികള്‍ അറിയിച്ചു. മാത്രമല്ല ഒടിടി സിനിമകളുമായി ഉടന്‍ സഹകരിക്കുന്നില്ലെന്ന ഉറപ്പും ഫഹദ് നൽകിയതായും ഇവർ അറിയിച്ചു.
ഫഹദ് ഫാസില്‍ ചിത്രങ്ങള്‍ ഒടിടിയിലൂടെ റിലീസ് ചെയ്യുന്ന സാഹചര്യത്തില്‍ സിനിമകള്‍ക്ക് ഫിയോക്ക് വിലക്കേര്‍പ്പെടുത്തിയെന്നായിരുന്നു പുറത്തുവന്ന വാര്‍ത്തകള്‍. ഒടിടി റിലീസുകളോട് സഹകരിച്ചാല്‍ ഫഹദ് ചിത്രങ്ങള്‍ തീയറ്റര്‍ കാണുകയില്ല. ഇനി ഒടിടി റിലീസ് ചെയ്താല്‍ മാലിക്ക് ഉള്‍പ്പടെയുള്ള സിനിമകളുടെ പ്രദര്‍ശനത്തിന് വലിയ രീതിയിലുള്ള തടസങ്ങള്‍ നേരിടുമെന്ന് മുന്നറിയിപ്പ് നല്കി. പുതിയ ഫിയോക്ക് സമിതിയുടെ ആദ്യ യോഗത്തിന് ശേഷമാണ് ഈ തീരുമാനമെന്നായിരുന്നു വാര്‍ത്തകള്‍.
ഫഹദ് ഫാസിലുമൊത്ത് നടന് ദിലീപും സംവിധായകന് ബി ഉണ്ണികൃഷ്ണനും ഫോണിലൂടെ സംസാരിച്ചിരുന്നു. കഴിഞ്ഞ ദിവസങ്ങളിലായി ഇരുള്, ജോജി എന്നീ ചിത്രങ്ങള്‍ നെറ്റ്ഫ്ലിക്സ്, ആമസോണ്‍ പ്രൈം എന്നീ ഓണ്‍ലൈന്‍ പ്ലാറ്റ്ഫോമുകളിലൂടെ റിലീസ് ചെയ്തിരുന്നു. ഇരുളിന് സമ്മിശ്ര അഭിപ്രായം ലഭിച്ചപ്പോള്‍ ജോജിയ്ക്ക് മികച്ച പ്രേക്ഷക പ്രതികരണമാണ് ലഭിച്ചത്.
''ഫഹദ് ഫാസിൽ അഭിനയിക്കുന്ന ചിത്രങ്ങൾ ഫിയോക്ക് എന്ന സംഘടന തിയറ്ററുകളിൽ ഉപരോധിച്ചുവെന്ന വാർത്ത ചാനലുകളിൽ കാണുകയുണ്ടായി. ഈ വാർത്ത തികച്ചും അടിസ്ഥാനരഹിതമാണ്. ഫഹദ് ഫാസിൽ ആയിട്ടോ അദ്ദേഹത്തിന്റെ ചിത്രങ്ങൾ ആയിട്ടോ സംഘടനയ്ക്ക് ഇതുവരെ യാതൊരുവിധ തർക്കങ്ങളും ഇല്ല. എല്ലാവരുമായി വളരെ നല്ല സൗഹൃദത്തിലാണ് സംഘടന മുന്നോട്ട് പോകുന്നത്. '' - ഫിയോക് വാർത്താകുറിപ്പിൽ അറിയിച്ചു.
ഏറ്റവും വിശ്വാസ്യതയുള്ള വാർത്തകള്‍, തത്സമയ വിവരങ്ങൾ, ലോകം, ദേശീയം, ബോളിവുഡ്, സ്പോർട്സ്, ബിസിനസ്, ആരോഗ്യം, ലൈഫ് സ്റ്റൈൽ വാർത്തകൾ ന്യൂസ് 18 മലയാളം വെബ്സൈറ്റിൽ വായിക്കൂ.