താരങ്ങൾ പ്രതിഫലം കുറയ്ക്കുമോ? ഫിലിം ചേംബർ യോഗത്തിൽ തീരുമാനമായില്ല; ഇനി ചർച്ച മോഹൻലാൽ നേരിട്ട്

Last Updated:

അടുത്തമാസം  നടക്കുന്ന ചർച്ചയിൽ മോഹൻലാൽ പങ്കെടുക്കും

(പ്രതീകാത്മക ചിത്രം)
(പ്രതീകാത്മക ചിത്രം)
കൊച്ചി: താരങ്ങളുടെ പ്രതിഫലം കുറക്കുന്നത് സംബന്ധിച്ച് ചർച്ച ചെയ്യുന്നതിനായി ഫിലിം ചേംബർ വിളിച്ച സിനിമാ സംഘടനകളുടെ യോഗം തീരുമാനമാകാതെ പിരിഞ്ഞു. ഓഗസ്റ്റ് ആദ്യം AMMA പ്രസിഡന്റ് മോഹൻലാലിന്റെ (Mohanlal)കൂടി സാന്നിധ്യത്തിൽ വീണ്ടും യോഗം ചേരും. നിലവിലെ സിനിമ പ്രതിസന്ധി സംബന്ധിച്ച് ചർച്ച ചെയ്യാൻ  ഫിലിം ചേംബർ മുൻകൈയെടുത്താണ് യോഗം വിളിച്ചത്.
താര സംഘടനയായ AMMA, നിർമ്മാതാക്കൾ, വിതരണക്കാർ, തിയേറ്റർ ഉടമകൾ, എന്നിവരുടെ സംഘടനാ പ്രതിനിധികൾ യോഗത്തിൽ പങ്കെടുത്തു. ചിത്രങ്ങളുടെ സാമ്പത്തിക പരാജയവും, തിയേറ്ററിൽ പ്രേക്ഷകർ കുറയുന്നതടക്കമുള്ള കാര്യങ്ങൾ  യോഗത്തിൽ ചർച്ചയായി. താരങ്ങളുടെ പ്രതിഫലം കുറയ്ക്കുന്ന കാര്യത്തിൽ കൂടുതൽ ചർച്ചകൾ വേണമെന്നും താരസംഘടനയിൽ ഈ വിഷയം ചർച്ച ചെയ്യേണ്ടതുണ്ടെന്നും അമ്മ പ്രതിനിധികൾ യോഗത്തെ അറിയിച്ചു. തുടർന്നാണ് അടുത്ത മാസത്തിലേക്ക് ചർച്ച മാറ്റിയത്.
advertisement
കോവിഡിന് ശേഷം മലയാള സിനിമ  കടുത്ത പ്രതിസന്ധിയിലാണെന്നാണ് വിവിധ സിനിമാ സംഘടനകളുടെ വിലയിരുത്തൽ. ഈ വർഷം റിലീസ് ചെയ്ത 77 ചിത്രങ്ങളിൽ ഭൂരിഭാഗവും സാമ്പത്തികമായി പരാജയത്തിലാണ് കലാശിച്ചത്. താരങ്ങളുടെ ഉയർന്ന പ്രതിഫലമാണ് പ്രധാന പ്രതിസന്ധിയെന്നും താരങ്ങൾ പ്രതിഫലം കുറക്കണമെന്നും നിർമ്മാതാക്കൾ പരസ്യമായി ആവശ്യപ്പെട്ടു കഴിഞ്ഞു.
സിനിമയുടെ ബജറ്റിൽ 70% ത്തോളും താരങ്ങളുടെ പ്രതിഫലത്തിനായി ചിലവഴിക്കേണ്ടി വരുന്നത് സാമ്പത്തിക പ്രതിസന്ധി സൃഷ്ടിക്കുന്നുവെന്ന്  ഫിലിം ചേംബർ ചൂണ്ടിക്കാട്ടുന്നു. ഈ സാഹചര്യത്തിലാണ് എല്ലാ സിനിമാ സംഘടനകളുടെയും സംയുക്ത യോഗം വിളിച്ചുകൂട്ടാൻ ഫിലിം ചേംബർ തീരുമാനിച്ചത്. തിയേറ്ററുകളിൽ പ്രേക്ഷകർ കുറയുന്നത് അടക്കമുള്ള മറ്റ് പ്രതിസന്ധികളും യോഗം ചർച്ച ചെയ്തു.
advertisement
താരസംഘടനയായ അമ്മ, ഫിയോക്, പ്രൊഡ്യുസേഴ്സ് അസ്സോസിയേഷൻ, ഡിസ്ട്രിബ്യൂട്ടേഴ്സ്  അസ്സോസിയേഷൻ, മാക്ട , ഫെഫ്ക എന്നീ സംഘടനകളുടെ പ്രതിനിധികൾ യോഗത്തിൽ പങ്കെടുത്തു. പ്രതിസന്ധി ഒറ്റക്കെട്ടായി നേരിടണമെന്നാണ് എല്ലാ സംഘടനകളുടെ നിലപാട് . എങ്കിലും താരങ്ങളുടെ പ്രതിഫലം കുറക്കുന്ന വിഷയത്തിൽ അന്തിമ തീരുമാനം അമ്മയുടേതായിരിക്കും .
മലയാളം വാർത്തകൾ/ വാർത്ത/Film/
താരങ്ങൾ പ്രതിഫലം കുറയ്ക്കുമോ? ഫിലിം ചേംബർ യോഗത്തിൽ തീരുമാനമായില്ല; ഇനി ചർച്ച മോഹൻലാൽ നേരിട്ട്
Next Article
advertisement
ഷൈൻ ടീച്ചർ മുഖ്യമന്ത്രിക്കും ഡിജിപിക്കും പരാതി നൽകി; അപവാദ പ്രചാരണത്തിന് പിന്നിൽ കോൺഗ്രസെന്ന് സിപിഎം
ഷൈൻ ടീച്ചർ മുഖ്യമന്ത്രിക്കും ഡിജിപിക്കും പരാതി നൽകി; അപവാദ പ്രചാരണത്തിന് പിന്നിൽ കോൺഗ്രസെന്ന് സിപിഎം
  • ഷൈൻ ടീച്ചർ മുഖ്യമന്ത്രിക്കും വനിതാ കമ്മിഷനും പരാതി നൽകി.

  • തേജോവധം ചെയ്യാൻ ശ്രമിക്കുന്നുവെന്ന് ഷൈൻ ടീച്ചർ പരാതിയിൽ പറയുന്നു.

  • ഷൈൻ ടീച്ചറിനെതിരായ ആരോപണത്തിന് പിന്നിൽ കോൺഗ്രസെന്ന് സിപിഎം.

View All
advertisement