കൊച്ചി: അനില്‍ രാധാകൃഷ്ണ മേനോനുമായുള്ള പ്രശ്‌നങ്ങള്‍ നാളത്തെ സമവായ ചര്‍ച്ചയില്‍ പരിഹരിക്കപ്പെടുമെന്ന് ബിനീഷ് ബാസ്റ്റിന്‍. മാപ്പ് പറയേണ്ടത് തന്നോട് അല്ലെന്നും സമൂഹത്തോടാണ്. ഇനി അനില്‍ രാധാകൃഷ്ണ മേനോന്‍ ചിത്രങ്ങളില്‍ അഭിനയിക്കില്ലന്നും ബിനീഷ് പറഞ്ഞു.
കഴിഞ്ഞ ദിവസം പാലക്കാട് മെഡിക്കൽ കോളേജിലെ കോളേജ് ഡേയോട് അനുബന്ധിച്ച പരിപാടിയാണ് വിവാദത്തിന് ഇടയായത്. ബിനീഷ് ബാസ്റ്റിനൊപ്പം സ്റ്റേജ് പങ്കിടാൻ പറ്റില്ലെന്ന് സംവിധായകൻ അനിൽ രാധാകൃഷ്ണമേനോൻ പറഞ്ഞിരുന്നു. ഇതോടെ ബിനീഷിനെ തടയാൻ സംഘാടകർ ശ്രമിച്ചു. എന്നാൽ ഇത് വകവെക്കാതെ സ്റ്റേജിൽ കയറിയ ബിനീഷ് ബാസ്റ്റിൻ കുത്തിയിരുന്ന പ്രതിഷേധിച്ചു.
തനിക്ക് ജീവിതത്തിൽ ഏറ്റവും വലിയ അവഹേളനം നേരിട്ട ദിവസമാണിതെന്നായിരുന്നു ബിനീഷ് എഴുതി തയ്യാറാക്കിയ കുറിപ്പിൽ വ്യക്തമാക്കിയിരുന്നു.
ബിനീഷ് ബാസ്റ്റിനെ അപമാനിച്ചിട്ടുണ്ടെങ്കിൽ കർശനനടപടിയെന്ന് മന്ത്രി എ.കെ. ബാലൻ
ഏറ്റവും വിശ്വാസ്യതയുള്ള വാർത്തകള്‍, തത്സമയ വിവരങ്ങൾ, ലോകം, ദേശീയം, ബോളിവുഡ്, സ്പോർട്സ്, ബിസിനസ്, ആരോഗ്യം, ലൈഫ് സ്റ്റൈൽ വാർത്തകൾ ന്യൂസ് 18 മലയാളം വെബ്സൈറ്റിൽ വായിക്കൂ.
Tags: Anil Radhakrishna Menon, Bineesh Bastin, FEFKA, Malayalam film