HOME /NEWS /Film / കേരളത്തിലെ തിയേറ്ററുകൾ തുറക്കാൻ റെക്കോർഡ് കളക്ഷൻ നേടിയ ബോണ്ട് ചിത്രം; 'നോ ടൈം ടു ഡൈ' 27ന്

കേരളത്തിലെ തിയേറ്ററുകൾ തുറക്കാൻ റെക്കോർഡ് കളക്ഷൻ നേടിയ ബോണ്ട് ചിത്രം; 'നോ ടൈം ടു ഡൈ' 27ന്

നോ ടൈം ടു ഡൈ

നോ ടൈം ടു ഡൈ

കേരളത്തിലെ തിയേറ്ററുകൾ തുറക്കാൻ 25-ാമത്തെ ബോണ്ട് സിനിമ

 • Share this:

  കൊച്ചി: നീണ്ട ഇടവേളയ്ക്കു ശേഷം കേരളത്തിലെ സിനിമാ തിയേറ്ററുകൾ വീണ്ടും തുറക്കുമ്പോള്‍ ഒക്ടോബർ 27ന് റിലീസാകുന്ന ചിത്രങ്ങളില്‍ പുതിയ ജയിംസ് ബോണ്ട് സിനിമ കൂടി. 'മരിയ്ക്കാന്‍ സമയമില്ല' എന്ന് അർഥം വരുന്ന 'നോ ടൈം റ്റു ഡൈ' എന്ന സിനിമയാണ് ബിഗ് സ്‌ക്രീനിൽ മലയാളി പ്രേക്ഷകരെ തേടിയെത്തുക.

  കേരളത്തിനു മുമ്പേ തിയേറ്ററുകൾ തുറന്ന ഇന്ത്യയിലെ മറ്റിടങ്ങളില്‍ ഹോളിവുഡ് സിനിമകളുടെ റെക്കോഡ് തകര്‍ത്ത കളക്ഷനുമായി മുന്നേറുന്ന 'നോ ടൈം ടു ഡൈ' 25-ാമത്തെ ബോണ്ട് സിനിമയാണെന്ന സവിശേഷതയുമുണ്ട്. കളക്ഷനില്‍ മാത്രമല്ല നിരൂപകരുടെ റേറ്റിംഗിലും ഉയര്‍ന്ന സ്ഥാനം നിലനിര്‍ത്തിക്കൊണ്ടാണ് ബോണ്ട് ഫ്രാഞ്ചെസിയില്‍ നിന്നുള്ള തന്റെ വിടവാങ്ങല്‍ ഡാനിയല്‍ ക്രെയ്ഗ് ഗംഭീരമാക്കിയിരിക്കുന്നത്. പ്രേക്ഷകരെ സിനിമ കഴിയും വരെ സീറ്റിന്റെ അറ്റത്തു തന്നെ പിടിച്ചിരുത്തുന്ന ത്രില്ലിംഗ് പ്ലോട്ടാണ് പുതിയ ബോണ്ട് സിനിമയുടെ തുറുപ്പുചീട്ട്.

  പേരിടുന്നതിനു മുമ്പ് ബോണ്ട് 25 സംവിധാനം ചെയ്യാനിരുന്നത് ഡാന്നി ബോയ്ല്‍ ആയിരുന്നു. 'നോ ടൈം ടു ഡൈ' സംവിധാനം ചെയ്തത് ക്യാരി ഫുകുനാഗയും. സിനിമാരംഗത്ത് അങ്ങനെ സംഭവിക്കാറുണ്ടെന്നാണ് ഡാനിയല്‍ ക്രെയ്ഗ് പറഞ്ഞത്.

  'ബോണ്ട് സിനിമയാകുമ്പോള്‍ അതിന്റെ പ്രശസ്തിയും അതുപോലെ തീവ്രമായിരിക്കുമല്ലോ. ക്യാരി ആ സമയത്ത് ഫ്രീയായി. നിര്‍മാതാക്കളിലൊരാളായ ബാര്‍ബറ ബ്രൊക്കോളിയുമായി ഒരു ബോണ്ട് സിനിമ ചെയ്യാനുള്ള ആഗ്രഹം ക്യാരി മുന്‍പു തന്നെ പങ്കുവെച്ചിരുന്നതുമാണ്. സ്റ്റൈലിഷായ ദൃശ്യഭംഗിയുടെ കാര്യത്തില്‍ അതുല്യപ്രതിഭാസമാണ് ക്യാരി.

  ഒരു ബോണ്ട് പടത്തെ സംബന്ധിച്ചിടത്തോളം അത് വളരെ പ്രധാനമാണ്. മേക്കിംഗിന്റെ ഭാഷയില്‍ കൃതഹസ്തനായിരിക്കുകയെന്നതും നിർണ്ണായകമാണ്. കഥ പറച്ചിലില്‍ മാത്രമല്ല ഫീലിലും ലുക്കിലും അത് പ്രതിഫലിക്കും. ക്യാരി ചെറുപ്പമാണെന്നതും ശ്രദ്ധേയമാണ്. അത് ഒരുപാട് സ്റ്റാമിന തരും. ഏഴു മാസത്തെ ഷൂട്ടിംഗായിരുന്നു. ഒരുപാട് ഊര്‍ജം വേണ്ട സംഗതി. അങ്ങനെ ഒരു സംവിധായകനെ കിട്ടാന്‍ ഞങ്ങള്‍ ഭാഗ്യം ചെയ്തു. അദ്ദേഹം ഒരു എഴുത്തുകാരനാണെന്നതും സിനിമയ്ക്ക് ഏറെ ഗുണം ചെയ്തിട്ടുണ്ട്. കാരണം ഇടയ്ക്കിടെ കഥാഗതിയില്‍ പുതിയതും നല്ലതുമായ മാറ്റങ്ങള്‍ വരുത്താന്‍ അത് സഹായമായി,' ക്രെയ്ഗ് പറഞ്ഞു.

  'നോ ടൈം ടു ഡൈ' ഇംഗ്ലീഷ്, ഹിന്ദി, കന്നഡ, തമിഴ്, തെലുങ്ക്, മലയാളം, പഞ്ചാബി, ഗുജറാത്തി, ബംഗാളി, ഭോജ്പുരി ഭാഷകളിൽ ആണ് ഇന്ത്യയിൽ റിലീസ് ചെയ്യുന്നത്.

  2020 ഏപ്രിൽ നിശ്ചയിച്ചിരുന്ന റിലീസ് തീയതിയിൽ മൂന്ന് തവണ മാറ്റമുണ്ടായി. കോവിഡ് -19 പാൻഡെമിക് കാരണം കഴിഞ്ഞ വർഷം നവംബറിലേക്ക് റിലീസ് മാറ്റിയിരുന്നു. റിലീസ് തീയതി പിന്നീട് 2021 ഏപ്രിലിൽ ഉണ്ടാവുമെന്നായി.

  Summary: Theatres in Kerala to open with James Bond movie 'No Time to Die'. The film is slated to hit the marquee on October 27

  First published:

  Tags: Cinema theatres, Cinema Theatres in Kerala, James Bond, No Time To Die