നിങ്ങളുടെ നഗരം തിരഞ്ഞെടുക്കുക

  • HOME
  • »
  • NEWS
  • »
  • film
  • »
  • വിശ്രമിക്കാനുള്ള സമയമല്ല; ഇനിയുള്ള ദിവസങ്ങള്‍ പരമപ്രധാനമാണെന്ന് മമ്മൂട്ടി

  വിശ്രമിക്കാനുള്ള സമയമല്ല; ഇനിയുള്ള ദിവസങ്ങള്‍ പരമപ്രധാനമാണെന്ന് മമ്മൂട്ടി

  നിയമപാലകർക്കും ആരോഗ്യ സംരക്ഷകർക്കും പ്രവർത്തനോർജ്ജം പകരലായിരിക്കണം ഒരോ പൗരന്റേയും കർത്തവ്യമെന്നും വ്യക്തിതാല്പര്യങ്ങള്‍ മാറ്റിവെച്ച്, സമൂഹനന്മക്കായി ഒരുമിച്ചു നിൽക്കാമെന്നും അദ്ദേഹം കുറിച്ചു.

  mammootty

  mammootty

  • News18
  • Last Updated :
  • Share this:
   കൊച്ചി: കൊറോണയുമായുള്ള യുദ്ധത്തിൽ നമുക്കിത് വിശ്രമിക്കാനുള്ള സമയമല്ലെന്ന് നടൻ മമ്മൂട്ടി. യുദ്ധത്തിന്റെ ആദ്യഘട്ടത്തിൽ നാം മേൽക്കൈ നേടിയെന്നും ഇനിയുള്ള ദിവസങ്ങൾ പരമപ്രധാനമാണെന്നും അദ്ദേഹം ഫേസ്ബുക്കിൽ കുറിച്ചു.

   യുനോയൻസ് ക്രിയേറ്റീവ് സ്റ്റുഡിയോ തയ്യാറാക്കിയ ആനിമേഷൻ വീഡിയോ പങ്കുവെച്ചാണ് മമ്മൂട്ടി ഇക്കാര്യങ്ങൾ പറഞ്ഞത്. ആദ്യഘട്ടത്തിൽ പൊരുതി നേടിയ നേട്ടങ്ങളുടെ തുടർച്ചയായിരിക്കണം നമ്മുടെയെല്ലാം ലക്ഷ്യമെന്ന് അദ്ദേഹം ഓർമിപ്പിച്ചു.

   You may also like:ജീവനക്കാരന് കൊറോണ; ഡൽഹി സിആർപിഎഫ് ആസ്ഥാനം അടച്ചു [NEWS]ആരോഗ്യപ്രവർത്തകർക്ക് സംഗീതത്തിലൂടെ ആദരമർപ്പിച്ച് ബംഗളൂരു മലയാളി കൂട്ടായ്മ [NEWS]രോഹിത് ശർമ്മയുടെ മികവിന് നന്ദി പറയേണ്ടത് ധോണിയോട് [NEWS]

   നിയമപാലകർക്കും ആരോഗ്യ സംരക്ഷകർക്കും പ്രവർത്തനോർജ്ജം പകരലായിരിക്കണം ഒരോ പൗരന്റേയും കർത്തവ്യമെന്നും വ്യക്തിതാല്പര്യങ്ങള്‍ മാറ്റിവെച്ച്, സമൂഹനന്മക്കായി ഒരുമിച്ചു നിൽക്കാമെന്നും അദ്ദേഹം കുറിച്ചു.

   മമ്മൂട്ടിയുടെ ഫേസ്ബുക്ക് പോസ്റ്റ്,

   'കൊറോണയുമായുള്ള യുദ്ധത്തിന്റെ ആദ്യ ഘട്ടത്തില്‍ നമ്മള്‍ മേല്‍ക്കൈ നേടുക തന്നെ ചെയ്തു. അതിനായി പ്രയത്നിച്ച ഓരോ യോദ്ധാവിനോടും കേരളം കടപ്പെട്ടിരിക്കുന്നു.   പക്ഷെ, നമുക്കിത് വിശ്രമിക്കാനുള്ള സമയമല്ല. ഇനിയുള്ള ദിവസങ്ങള്‍ പരമപ്രധാനമാണ്. നമ്മള്‍ ജാഗ്രത തുടരുക തന്നെ വേണം. ആദ്യഘട്ടത്തിൽ പൊരുതി നേടിയ നേട്ടങ്ങളുടെ തുടർച്ചയായിരിക്കണം നമ്മുടെയെല്ലാം ലക്ഷ്യം. നിയമപാലകർക്കും ആരോഗ്യ സംരക്ഷകർക്കും പ്രവർത്തനോർജ്ജം പകരലായിരിക്കണം ഒരോ പൗരന്റേയും കർത്തവ്യം. വ്യക്തിതാല്പര്യങ്ങള്‍ മാറ്റി വെച്ച്, സമൂഹനന്മക്കായി ഒരുമിച്ചു നിന്ന്, അതിജീവിക്കാം... ജയിക്കാം... ഈ മഹായുദ്ധം!'

   First published:
   )}