• HOME
  • »
  • NEWS
  • »
  • film
  • »
  • NOTED CHEF AND FILM PRODUCER NAUSHAD IN CRITICAL CONDITION

ചലച്ചിത്ര നിർമ്മാതാവും പാചക വിദഗ്‌ദ്ധനുമായ നൗഷാദ് ഗുരുതരാവസ്ഥയിൽ

നൗഷാദ് ഇപ്പോൾ വെന്റിലേറ്റർ സഹായത്തിൽ തുടരുകയാണ്

നൗഷാദ്

നൗഷാദ്

  • Share this:
    മലയാള സിനിമാ, പാചക രംഗങ്ങളിലെ ദീർഘ നാളത്തെ സാന്നിധ്യമാണ് നൗഷാദ്. കാഴ്ച, ചട്ടമ്പിനാട്, ബെസ്റ്റ് ആക്ടർ, ലയൺ, പയ്യൻസ്, സ്പാനിഷ് മസാല തുടങ്ങിയ സിനിമകൾ നിർമ്മിച്ചത് നൗഷാദാണ്. അദ്ദേഹം നിലവിൽ അതീവ ഗുരുതരാവസ്ഥയിൽ കഴിയുന്ന വിവരം പുറത്തുവന്നിരിക്കുകയാണ്. നൗഷാദ് ഇപ്പോൾ വെന്റിലേറ്റർ സഹായത്തിൽ തുടരുകയാണ്. മറ്റൊരു ചലച്ചിത്ര നിർമ്മാതാവായ നൗഷാദ് ആലത്തൂരിന്റെ ഫേസ്ബുക്ക് കുറിപ്പിലാണ് ഇതേക്കുറിച്ച് പരാമർശിക്കുന്നത്. ഏതാനും ദിവസങ്ങൾക്കു മുൻപാണ് നൗഷാദിന്റെ ഭാര്യ മരണപ്പെട്ടതെന്നും പോസ്റ്റിൽ പറയുന്നു.



    "എൻറെ പ്രിയ സുഹൃത്ത് ഷെഫ് പ്രൊഡ്യൂസറും ആയ നൗഷാദ് അദ്ദേഹത്തിൻറെ ആരോഗ്യനില വളരെ ഗുരുതരമാണ് ഇപ്പോൾ തിരുവല്ല ഹോസ്പിറ്റലിൽ വെൻറിലേറ്റർ ഇൽ ആണ് അദ്ദേഹത്തിനു വേണ്ടി നമുക്കെല്ലാവർക്കും പ്രാർത്ഥിക്കാം. രണ്ടാഴ്ച മുമ്പാണ് അദ്ദേഹത്തിൻറെ ഭാര്യ നമ്മളെയെല്ലാം വിട്ടുപിരിഞ്ഞ് പോയത്. ഒരു മകൾ മാത്രമാണ് ഇവർക്കുള്ളത്."

    Summary: Noted chef and Malayalam film producer Naushad is in serious condition, according to a Facebook post by producer Noushad Alathur
    Published by:user_57
    First published:
    )}