• HOME
  • »
  • NEWS
  • »
  • film
  • »
  • യുകെയിൽ നിന്നും ഗായക സംഘവുമായി മലയാളി കുട്ടികൾ; ആദ്യ കവർ സോങ്ങുമായി 'സിംഗിങ് സ്റ്റാർസ്'

യുകെയിൽ നിന്നും ഗായക സംഘവുമായി മലയാളി കുട്ടികൾ; ആദ്യ കവർ സോങ്ങുമായി 'സിംഗിങ് സ്റ്റാർസ്'

അഞ്ചു മുതൽ പതിനാറ് വയസുവരെയുള്ള കുട്ടികളാണ് സംഗീതസംഘത്തിലുള്ളത്.

  • Last Updated :
  • Share this:
    നോട്ടിങ്ഹാം മലയാളി അസോസിയേഷന്റെ നേതൃത്തിൽ യുകെയിൽ കുട്ടികളുടെ ഒരു ഗായകസംഘം. യുകെയിൽ നിന്നും ആദ്യമായി ഒരുങ്ങിയ കുട്ടികളുടെ ഗായക സംഘമെന്ന വിശേഷണവുമായാണ് സിംഗിങ്ങ് സ്റ്റാർസ് എന്ന പേരിൽ സംഘം അരങ്ങിലെത്തുന്നത്. അഞ്ചു മുതൽ പതിനാറ് വയസുവരെയുള്ള കുട്ടികളാണ് സംഗീതസംഘത്തിലുള്ളത്.

    യുവ സംഗീത സംവിധായകനും ഗായകനുമായ ഗോകുൽ ഹർഷൻ ആണ് ഈ ഗായക സംഘത്തെ രൂപീകരിച്ചിട്ടുള്ളത്. ആദ്യ കവർ സോങ് മലയാളികളുടെ പ്രിയ ഗായിക സുജാത മോഹന്റെ ഫേസ്ബുക് പേജിലൂടെ ഇന്ന് റിലീസ് ചെയ്തു.
    Also Read-  കമൽ ഹാസന്റെ ഇന്ത്യൻ 2 വിൽ നായിക കാജൽ അഗർവാൾ അല്ല; ദീപികയോ കത്രീനയോ വേണമെന്ന് നിർമാതാക്കൾ

    തിരുവനന്തപുരം സ്വദേശിയായ ഗോകുൽ ഹർഷൻ ഒരു വർഷം മുമ്പാണ് നോട്ടിങ്ഹാമിൽ എത്തിയത്. വിഷ്ണു ഉണ്ണികൃഷ്ണൻ നായകനായ ശലമോൻ എന്ന സിനിമയുടെ സംഗീത സംവിധാനം നിർവഹിച്ചിട്ടുണ്ട്. തെക്കൻ ക്രോണിക്കിൾ എന്ന മ്യൂസിക് ആൽബത്തിന്റെ ലീഡ് സിംഗർ ആയിരുന്ന ഗോകുൽ നിരവധി മ്യൂസിക് ആൽബങ്ങളും സ്വന്തമായി ചെയ്തിട്ടുണ്ട്.

    സിനിമയ്ക്ക് വേണ്ടി സംവിധായകന്റെ ട്രെയ്‌ലർ; വ്യത്യസ്തത പുലർത്തി ലാൽ ജോസിന്റെ 'സോളമന്റെ തേനീച്ചകൾ'

    ലാല്‍ ജോസ് സംവിധാനം ചെയ്യുന്ന 'സോളമന്റെ തേനീച്ചകള്‍' എന്ന ചിത്രത്തിന്റെ ട്രെയ്‌ലർ റിലീസായി. തീർത്തും വ്യത്യസ്തമായി സംവിധായകന്റെ വിവരണം അടങ്ങിയ രംഗങ്ങളാണ് ഈ ട്രെയ്‌ലറിൽ ഉൾപ്പെടുത്തിയത്.

    ജോജു ജോര്‍ജ്ജ്, ജോണി ആന്റണി, ദര്‍ശന സുദര്‍ശന്‍, വിൻസി അലോഷ്യസ്, ശംഭു, ആഡിസ് ആന്റണി അക്കര, ഷാജു ശ്രീധര്‍, ബിനു പപ്പു, മണികണ്ഠന്‍ ആചാരി, ശിവജി ഗുരുവായൂര്‍, സുനില്‍ സുഖദ, വി.കെ. ബൈജു, ശിവ പാര്‍വതി, രശ്മി, പ്രസാദ് മുഹമ്മ, നേഹ റോസ്, റിയാസ് മറിമായം, ബാലേട്ടന്‍ തൃശൂര്‍, ശരണ്‍ജിത്ത്, ഷാനി, അഭിനവ് മണികണ്ഠന്‍, ഖാലിദ് മറിമായം, ഹരീഷ് പേങ്ങന്‍, ദിയ, ചാക്കോച്ചി, ഷൈനി വിജയന്‍, ഫെവിന്‍ പോള്‍സണ്‍, ജിഷ രജിത്, ഷഫീഖ്, സലീം ബാബ, മോഹനകൃഷ്ണന്‍, ലിയോ, വിമല്‍, ഉദയന്‍, ഫെര്‍വിന്‍ ബൈതര്‍, രജീഷ് വേലായുധന്‍, അലന്‍ ജോസഫ് സിബി, രാഹുല്‍ രാജ്, ജയറാം രാമകൃഷ്ണ, ജോജോ, ശിവരഞ്ജിനി, മെജോ, ആദ്യ, വൈഗ, ആലീസ്, മേരി, ബിനു രാജന്‍, രാജേഷ്, റോബര്‍ട്ട് ആലുവ, അഭിലോഷ്, അഷറഫ് ഹംസ തുടങ്ങിയവരാണ് ഈ ചിത്രത്തിലെ പ്രധാന അഭിനേതാക്കൾ
    Published by:Naseeba TC
    First published: