നിങ്ങളുടെ നഗരം തിരഞ്ഞെടുക്കുക

  • HOME
  • »
  • NEWS
  • »
  • film
  • »
  • ഗാനചിത്രീകരണം ആഗോള പ്രതിഭാസമാക്കി 'മേഘമായി'; ജർമനി മുതൽ തിരുവനന്തപുരം വരെ വ്യാപിച്ച് ഒരു ഗാനം

  ഗാനചിത്രീകരണം ആഗോള പ്രതിഭാസമാക്കി 'മേഘമായി'; ജർമനി മുതൽ തിരുവനന്തപുരം വരെ വ്യാപിച്ച് ഒരു ഗാനം

  Now comes a collaborative musical from India and Germany | സംഗീത സംവിധായകൻ ജർമനിയിൽ, നായിക പൂനെയിൽ, നായകനും സംവിധായകനും തിരുവനന്തപുരത്ത്

  'മേഘമായി'യിൽ നിന്നും

  'മേഘമായി'യിൽ നിന്നും

  • Share this:
   സംഗീത സംവിധായകൻ ജർമനിയിൽ, നായിക പൂനെയിൽ, നായകനും സംവിധായകനും തിരുവനന്തപുരത്ത്. ഷൂട്ട് ചെയ്തിരിക്കുന്നത് സാംസങ് മൊബൈൽ ഫോണുകളിൽ.

   സന്ദീപ് വാസുദേവൻ ഈണം നൽകി, വി. ഉണ്ണികൃഷ്ണൻ രചിച്ച്‌, സൗഭാഗ്യ പാടിയ മേഘമായി എന്ന പാട്ടിന്റെ കാര്യമാണ് ഈ പറയുന്നത്. ഇതിന്റെ വിഷ്വൽസ് സംവിധാനം ചെയ്തിരിക്കുന്നത് വിഷ്ണു ഉദയനാണ്. വിഷ്ണുവും സുഹൃത്ത് കിരണും ചേർന്ന് വാട്സാപ്പ് വീഡിയോ കോളിലൂടെ പൂനെയിലുള്ള നായികയ്ക്കും, തിരുവനന്തപുരത്തുള്ള നായകനും വേണ്ട മാർഗ്ഗനിർദ്ദേശങ്ങളും എടുക്കേണ്ട രീതിയുമൊക്കെ വിവരിച്ചു.

   Also read: ആടുജീവിതം ജോർദാൻ ഷെഡ്യൂൾ പൂർത്തിയാക്കിയ ശേഷമുള്ള പൃഥ്വിരാജിന്റെ ലുക്ക് വൈറൽ

   ലോക്ക്ഡൗൺ കാലത്ത് കല നിന്ന് പോകരുത് എന്ന ദൃഢനിശ്ചയത്തിൽ നിന്നുമാണ് 'മേഘമായ്' എന്ന മ്യൂസിക് വീഡിയോ രൂപം കൊള്ളുന്നത്. ആറു വർഷങ്ങൾക്ക് മുമ്പാണ്  സന്ദീപ് ഈ പാട്ടു കമ്പോസ് ചെയ്തത്. അതിനു ശേഷം ആരാരും കേൾക്കാതെ ഇരുന്ന ഈ പാട്ട് സന്ദീപിന്റെ പത്നിയും വിഷ്ണുവിന്റെ സുഹൃത്തുമായ ഗോപിക വിഷ്ണുവിന് അയച്ചു കൊടുക്കുകയായിരിന്നു. പാട്ടിൽ മതിമറന്ന വിഷ്ണുവും കിരണും ഇതെങ്ങനെ വീഡിയോ ചെയാമെന്ന് ആലോചിച്ച്‌ ഒരു രൂപം കൊടുത്തു.

   വിഷ്ണു തന്നെയാണ് എഡിറ്റിംഗും നിർവഹിച്ചിരിക്കുന്നത്. പൂനെയിൽ ബികോമിന്  പഠിക്കുന്ന മാളവിക മുരളി നായികയായും, തിരുവനന്തപുരം ബസേലിയോസ് കോളേജിൽ എഞ്ചിനീറിങ്ങിനു പഠിക്കുന്ന ഉണ്ണികൃഷ്ണൻ നായകനായും അഭിനയിച്ചിരിക്കുന്നു.

   Also read: അന്ന് സോഷ്യൽ മീഡിയയും ഇന്റർനെറ്റും ഉണ്ടായിരുന്നെങ്കിൽ; 25 വർഷം മുൻപേയുള്ള വിവാദ ചിത്രവുമായി മിലിന്ദ് സോമൻ

   മാളവികയുടെ ചേച്ചി ദേവികയാണ് കൊറിയോഗ്രാഫി. ലോക്ക്ഡൗണിന് മുമ്പ് പൂനെയിൽ എത്തിപ്പെട്ട അവരുടെ കുടുംബ സുഹൃത്ത് നീനയാണ് വീഡിയോ ഷൂട്ട് ചെയ്തത്.ഉണ്ണിയുടെ വിഡിയോകൾ ഷൂട്ട് ചെയ്തത് സുഹൃത്ത് കേശവാണ്.

   'മേഘമായി' അല്ലാതെ നിരവധി ഗാനങ്ങൾ സന്ദീപ് കമ്പോസ് ചെയ്തിട്ടുണ്ട്. സന്ദീപിന്റെ കസിനാണ് ഗാനരചയിതാവ് ഉണ്ണികൃഷ്ണൻ. ഗാനമാലപിച്ച സൗഭാഗ്യ, സന്ദീപിന്റെ ബാല്യകാല സുഹൃത്താണ്.
   നായികയും നായകനും ഏകദേശം രണ്ടാഴ്ചയോളം എടുത്താണ് വീഡിയോ ഷൂട്ട് ചെയ്തത്.   First published: