സുരാജ് വെഞ്ഞാറമൂട്, ടൊവിനോ തോമസ് എന്നിവര്‍ കേന്ദ്ര കഥാപാത്രങ്ങളെ അവതരിപ്പിച്ച ചിത്രമാണ് കാണെക്കാണെ. വലിയ പ്രേക്ഷക പ്രതികരണം ലഭിച്ചു കൊണ്ടിരിക്കുന്ന ചിത്രം ഡയറക്ട് ഒ.ടി.ടി റിലീസായി സോണി ലൈവിലൂടെയാണ് റിലീസായത്.
സമൂഹത്തിലെ വളരെ പ്രസക്തമായ ഒരു വിഷയത്തെ വേറിട്ട ശൈലിയിലൂടെയാണ് ചിത്രം അവതരിപ്പിച്ചിരിക്കുന്നത്.
ഇപ്പോഴിതാ ഇതേ വിഷയത്തില്‍ പ്രതികരണവുമായി എത്തിയിരിക്കുകയാണ് എഴുത്തുകാരനായ എന്‍.എസ് മാധവന്.
കാണെക്കാണെ എന്ന ചിത്രം അവിഹിതത്തെ നോര്‍മലൈസ് ചെയ്യുന്നുണ്ടോ എന്നാണ് അദ്ദേഹം ചോദിച്ചിരിക്കുന്നത്. ഈ ചോദ്യത്തിന്റെ ഉത്തരവും അദ്ദേഹം തന്നെ പങ്കുവെച്ചിട്ടുണ്ട്. ഉത്തരം സങ്കീര്‍ണമാണ് എന്നാണ് അദ്ദേഹം പറഞ്ഞിരിക്കുന്നത്.
Does #Kaanekkaane normalise adultery? Answer is: it’s complicated. 🤷♀️
— N.S. Madhavan (@NSMlive) September 28, 2021
എന്‍.എസ് മാധവന് പങ്കുവെച്ച പോസ്റ്റിന് താഴെ നിരവധി പേരാണ് കമന്റുമായി രംഗത്തെത്തിയിരിക്കുന്നത്. 'വിലയിരുത്തുവാനും കമന്റ് ചെയ്യുവാനും എളുപ്പമാണ്, അല്ലേ? ' എന്നായിരുന്നു ഒരു വ്യക്തി പ്രതികരിച്ചത്. ഇതിന് എന്‍.എസ് മാധവന് നല്കിയ മറുപടി 'ഞാന്‍ കമന്റ് ചെയ്തതല്ല, ആശ്ചര്യപ്പെടുകയായിരുന്നു' എന്നാണ്.
It is! It is easy to judge and comment isn't it?
— Revati (@RevatiKaattil) September 28, 2021
No, wasn’t commenting; just wondering.
— N.S. Madhavan (@NSMlive) September 28, 2021
ഉയരെയ്ക്ക് ശേഷം സംവിധായകൻ മനു അശോകനും ബോബി സഞ്ജയ് ടീമും വീണ്ടും ഒന്നിച്ച ചിത്രം കൂടിയാണ് കാണെക്കാണെ. ഡ്രീം ക്യാച്ചറിന്റെ ബാനറില്‍ ചിത്രം നിര്‍മിച്ചിരിക്കുന്നത് ടി ആര് ഷംസുദ്ദീനാണ്.
ആല്‍ബി ആന്റണിയാണ് ചിത്രത്തിന്റെ ഛായാഗ്രാഹണം, വസ്ത്രാലങ്കാരം ശ്രേയ അരവിന്ദ്, വിഷ്ണു ഗോവിന്ദ് ആണ് ചിത്രത്തിന്റെ സൗണ്ട് ഡിസൈൻ. ജി വേണുഗോപാല്‍ കാണെക്കാണെ ചിത്രത്തിനായി ഒരു ഗാനം ആലപിച്ചിട്ടുണ്ട്.
ബോബി- സഞ്ജയ് ആണ് ചിത്രത്തിന്റെ തിരക്കഥ എഴുതിയിരിക്കുന്നത്. കുടുംബബന്ധങ്ങളുടെ പശ്ചാത്തലത്തിലുള്ള ഒരു ത്രില്ലര്‍ ചിത്രമെന്ന രീതിയിലാണ് കാണെക്കാണെ പ്രദര്‍ശനത്തിന് എത്തിയത്.
ഏറ്റവും വിശ്വാസ്യതയുള്ള വാർത്തകള്‍, തത്സമയ വിവരങ്ങൾ, ലോകം, ദേശീയം, ബോളിവുഡ്, സ്പോർട്സ്, ബിസിനസ്, ആരോഗ്യം, ലൈഫ് സ്റ്റൈൽ വാർത്തകൾ ന്യൂസ് 18 മലയാളം വെബ്സൈറ്റിൽ വായിക്കൂ.
Tags: Kaanekkaane movie, NS Madhavan