നിങ്ങളുടെ നഗരം തിരഞ്ഞെടുക്കുക

    • HOME
    • »
    • NEWS
    • »
    • film
    • »
    • Mammootty | സകുടുംബം അത്താഴം കഴിക്കുന്ന മമ്മൂട്ടി; പഴയകാല വീഡിയോ വൈറൽ

    Mammootty | സകുടുംബം അത്താഴം കഴിക്കുന്ന മമ്മൂട്ടി; പഴയകാല വീഡിയോ വൈറൽ

    Old video of Mammootty having dinner with his family going viral | മമ്മൂട്ടിയ്‌ക്കൊപ്പം കുട്ടിയായ ദുൽഖർ സൽമാൻ, ഭാര്യ സുൽഫത്ത്, സഹോദരൻ ഇബ്രാഹിം കുട്ടി തുടങ്ങിയവരെയാണ് വീഡിയോയിൽ കാണാവുന്നത്

    (വീഡിയോ ദൃശ്യം)

    (വീഡിയോ ദൃശ്യം)

    • Share this:
      മകൻ ദുൽഖർ സൽമാൻ, സഹോദരൻ ഇബ്രാഹിം കുട്ടി തുടങ്ങിയവർക്കൊപ്പം ഇരുന്ന് അത്താഴം കഴിക്കുന്ന മമ്മൂട്ടിയുടെ പഴയകാല വീഡിയോ സോഷ്യൽ മീഡിയയിൽ ശ്രദ്ധ നേടുന്നു. കുടുംബാംഗങ്ങൾക്ക് ഭക്ഷണം വിളമ്പുന്ന തിരക്കിലാണ് മമ്മൂട്ടിയുടെ ഭാര്യ സുൽഫത്ത്. ഏവരും ഒത്തുചേർന്നിരിക്കുന്ന സന്തോഷകരമായ മുഹൂർത്തമാണ് വീഡിയോയിൽ കാണാൻ കഴിയുന്നത്.

      ഒരു ടിക്ടോക് വീഡിയോയുടെ പകർപ്പാണ് മമ്മൂട്ടിയുടെ ഫാൻ പേജിലൂടെ പുറത്തുവന്നിരിക്കുന്നത്.

      അന്ന് മാത്രമല്ല, ഇപ്പോഴും മമ്മുക്കയുടെ ആരോഗ്യം സുൽഫത്തിന്റെ കൈകളിൽ ഭദ്രമാണ്. അദ്ദേഹത്തിന്റെ പേർസണൽ ഷെഫ് ലിനീഷ് അക്കാര്യത്തെ കുറിച്ച് അഭിമുഖത്തിൽ പറഞ്ഞിട്ടുണ്ട്.

      മമ്മൂട്ടി ഉച്ചയ്ക്ക് ചോറ് കഴിക്കില്ല. ഓട്സ് കൊണ്ടുണ്ടാക്കിയ പകുതി പുട്ടും അതിനൊപ്പം തേങ്ങാ ചേർത്തു വച്ച മീൻകറിയും വേണം. വറുത്ത മീൻ കഴിക്കാറില്ല. അൽപ്പം സുഗന്ധവ്യഞ്ജനങ്ങളും മസാലയും ചേർത്ത മീൻ കറിയാണ് മമ്മുക്കയ്‌ക്കിഷ്‌ടം. ഇവിടെയാണ് സുൽഫത്തിന്റെ കൈപ്പുണ്യം മമ്മുക്കയ്‌ക്കൊപ്പം സഞ്ചരിക്കുന്നത്.

      മമ്മുക്ക എവിടെ പോയാലും സുൽഫത് കുട്ടി ഉണ്ടാക്കി നൽകുന്ന കുറച്ചു കൂട്ടുകൾ ഒപ്പം ലിനീഷ് ഒപ്പം കൊണ്ടുപോകാറുള്ള കാര്യം വ്യക്തമാക്കിയിരുന്നു. അതുമാത്രമേ ഉപയോഗിക്കാവൂ എന്ന് ചട്ടം കെട്ടി ലിനീഷിന്റെ പക്കൽ സുൽഫത് ചെറിയ കൂടുകളിൽ വീട്ടിൽ തയാർ ചെയ്ത മസാലകളും പൊടികളും കൊടുത്തുവിടാറുണ്ടത്രെ.സോഷ്യൽ മീഡിയയിൽ പ്രചരിക്കുന്ന വീഡിയോ ചുവടെ കാണാം:




      കണമ്പ്, കരിമീൻ എന്നിവ മമ്മൂട്ടിയുടെ പ്രിയപ്പെട്ട മത്സ്യമാണ്. തേങ്ങാ അരച്ചുണ്ടാക്കിയ നത്തോലി കറി അദ്ദേഹത്തിന് ഇഷ്ടമാണ്. നീളൻപയർ 'മെഴുക്കുപുരട്ടി', കുറച്ച് കുരുമുളക് പൊടി ഉപയോഗിച്ച് ടോസ് ചെയ്ത ഫ്രഷ് സാലഡ് എന്നിവയാണ് അദ്ദേഹത്തിന്റെ ഇഷ്‌ടവിഭവങ്ങൾ. വൈകുന്നേരം ചായയോടൊപ്പം മറ്റൊന്നും അദ്ദേഹം കഴിക്കില്ല.

      ഗോതമ്പ് അല്ലെങ്കിൽ ഓട്സ് കൊണ്ടുള്ള ദോശ മമ്മൂട്ടിക്ക് ഇഷ്‌ടമാണ്‌. മൂന്നെണ്ണത്തിൽ കൂടുതൽ കഴിക്കില്ല. തേങ്ങാപ്പാൽ കൊണ്ടുള്ള സ്‌പൈസി ചിക്കൻ കറി ദോശക്കൊപ്പം കൂട്ടും. അല്ലെങ്കിൽ ചമ്മന്തി. കൂൺ സൂപ്പ് കൂടി ആവുന്നതോടു കൂടി ഡിന്നർ അവസാനിക്കും. ഷൂട്ടിങ്ങിനിടെ കട്ടൻചായ നിർബന്ധമാണത്രെ.

      Summary: An old video of Mammootty having dinner with son Dulquer, brother Ibrahim Kutty and others is trending on social media
      Published by:user_57
      First published:
      )}