• HOME
  • »
  • NEWS
  • »
  • film
  • »
  • Power Star | പയ്യാമ്പലം ബീച്ചിൽ ഒമർ ലുലു, ബാബു ആന്റണി ചിത്രം 'പവർ സ്റ്റാറിന്' വർണ്ണാഭമായ തുടക്കം

Power Star | പയ്യാമ്പലം ബീച്ചിൽ ഒമർ ലുലു, ബാബു ആന്റണി ചിത്രം 'പവർ സ്റ്റാറിന്' വർണ്ണാഭമായ തുടക്കം

വിശാലമായ ക്യാൻവാസിൽ ഒരു മാസ് ആക്ഷൻ ചിത്രമാണ് ഒമർ അവതരിപ്പിക്കുക. ബാബു ആന്റണിയാണ് കേന്ദ്ര കഥാപാത്രത്തെ അവതരിപ്പിക്കുന്നത്

പവർസ്റ്റാർ

പവർസ്റ്റാർ

  • Share this:
    കണ്ണൂർ നഗരത്തിലെ പയ്യാമ്പലം ബീച്ചിലെ നിറപ്പകിട്ടാർന്ന സായംസന്ധ്യയിൽ ഒമർ ലുലു (Omar Lulu) - ബാബു ആന്റണി (Babu Antony) ചിത്രം 'പവർ സ്റ്റാറിന്' (Power Star) തുടക്കം. മാർച്ച് 31 വൈകുന്നേരം ഏഴ് മണിയോടെയാണ് കണ്ണർ നിവാസികൾ ഇവിടേക്ക് കുടുംബത്തോടെ എത്തിച്ചേർന്നത്. അവർക്ക് മനം നിറയെ ആസ്വദിക്കാനുള്ള ഒരു വിരുന്ന് സമ്മാനിക്കുകയായിരുന്നു 'പവർസ്റ്റാർ' എന്ന സിനിമയ്ക്ക് ആരംഭം കുറിക്കുന്ന ചടങ്ങ്.

    സിനിമയുടെ സ്ഥിരം വ്യാകരണ ചട്ടങ്ങളിൽ നിന്നും തികച്ചും വ്യത്യസ്ഥമായ തുടക്കമാണ് ഒമർ ലുലു ഇവിടെ സംഘടിപ്പിച്ചത്. ചിത്രത്തിൻ്റെ ടാഗ് ലൈനിൽ തന്നെ മാസ് ആക്ഷൻ ചിത്രമെന്നാണ് ചേർത്തിരിക്കുന്നത്. അതുപോലെ ഒരു മാസ് തുടക്കമാണ് ജനപങ്കാളിത്തത്തോടെ അവതരിപ്പിച്ചത്.

    വിശാലമായ ക്യാൻവാസിൽ ഒരു മാസ് ആക്ഷൻ ചിത്രമാണ് ഒമർ അവതരിപ്പിക്കുക. ബാബു ആന്റണിയാണ് കേന്ദ്ര കഥാപാത്രത്തെ അവതരിപ്പിക്കുന്നത്. കണ്ണൂർ കോർപ്പറേഷൻ ചെയർമാൻ അഡ്വ. ടി.ഒ. മോഹനൻ മുഖ്യാതിഥിയായ ചടങ്ങിൽ ഈ ചിത്രത്തിലെ അഭിനേതാക്കളും അണിയറ പ്രവർത്തകരും അണിനിരന്നു.

    സ്വിച്ചോൺ കർമ്മം പ്രേക്ഷകരിലൂടെ

    പുതുമസൃഷ്ടിച്ചു കൊണ്ടാണ് ഈ ചിത്രത്തിൻ്റെ സ്വിച്ചോൺ കർമ്മം നിർവ്വഹിക്കപ്പെട്ടത്. ഇവിടെ സന്നിഹിതരായ അയിരക്കണക്കിന് ജനങ്ങൾ ഫ്ലാഷ് ബൾബ് തെളിയിച്ചാണ് ഈ ചടങ്ങ് നിർവ്വഹിച്ചത്. ബാബു ആന്റണി ഫസ്റ്റ് ക്ലാപ്പും നൽകി.

    അബു സലിം, ബിനീഷ് ബാസ്റ്റ്യൻ, ശാലു റഹിം, ദിവ്യ, അമീർ നിയാസ് ഛായാഗ്രാഹകൻ സീനു സിദ്ധാർത്ഥ്, എഡിറ്റർ ജോൺ കുട്ടി, ദാസ് കോഴിക്കോട്, കലാസംവിധായകൻ ജിത്തു സെബാസ്റ്റ്യൻ,
    ആക്ഷൻ മാസ്റ്റർ ലിബിൻ മോഹൻ, കോറിയോഗ്രാഫർ ദിനേശ് കാശി ഉൾപ്പെടെ നിരവധി അണിയറ പ്രവർത്തകരും വേദി പങ്കിട്ടു.

    അടുത്ത ചിത്രത്തിൻ്റെ തിരക്കഥ രചിക്കുന്ന നജീം കോയക്ക്‌ സംവിധായകൻ ഒമർ ലുലു ഉപഹാരം നൽകി ആദരിച്ചു.

    ഡെന്നിസ് ജോസഫിൻ്റെ തിരക്കഥ

    മലയാള സിനിമക്ക് കലാപരമായും കമേഴ്സ്യലായും നിരവധി ചിത്രങ്ങൾക്ക് തിരക്കഥ ഒരുക്കുകയും ദൃശ്യമാധ്യമ രംഗത്ത് പല പുതുമകളും സമ്മാനിക്കുകയും ചെയ്തിട്ടുള്ള അന്തരിച്ച തിരക്കഥാകൃത്ത് ഡെന്നിസ് ജോസഫാണ് ഈ ചിത്രത്തിൻ്റെ തിരക്കഥ രചിച്ചിരിക്കുന്നത്. ഈ ചിത്രത്തിൻ്റെ തിരക്കഥ പൂർത്തിയാക്കിയതിനു ശേഷമയിരുന്നു ഡെന്നിസ് ജോസഫിന്റെ വിയോഗം.

    എന്നും വിസ്മയങ്ങൾ മാത്രം സമ്മാനിച്ചിട്ടുള്ള ഡെന്നിസ് ജോസഫിൻ്റെ തിരക്കഥയിൽ ഒരു ചിത്രം സംവിധാനം ചെയ്യുകയെന്നത് തൻ്റെ ജീവിതത്തിലെ ഏറ്റവും വലിയ മോഹമായിരുന്നുവെന്ന് ഒമർ ലുലു വേദിയിൽ പറഞ്ഞു. അദ്ദേഹത്തിൻ്റെ അസാന്നിദ്ധ്യത്തിലാണെങ്കിലും ഈ മോഹം സാക്ഷാത്ക്കരിക്കുവാൻ ഇടയായതിൽ ഏറെ സന്തോഷമുണ്ടന്ന് ഒമർ വ്യക്തമാക്കി.

    'മാസ്റ്റർ പീസ്' എന്ന ചിത്രത്തിലൂടെ മലയാള സിനിമയിൽ അരങ്ങേറിയ റോയൽ സിനിമാസും ബോളിവുഡ് നിർമ്മാണക്കമ്പനിയായ ജോയ് മുഖർജി പ്രൊഡക്ഷൻസ്റ്റും ചേർന്നാണ് ഈ ചിത്രം നിർമ്മിക്കുന്നത്. ബോളിവുഡ് നടനായ ജോയ് മുഖർജിയുടെ മകൻ സുജോയ് മുഖർജിയുടെ നേതൃത്തിലാണ് ജോയ് മുഖർജി കമ്പനി.

    അജയ് വാസുദേവ്, ശ്യാമപ്രസാദ് എന്നിവരാണ് ഈ കമ്പനിയുടെ അടുത്ത ചിത്രങ്ങൾ സംവിധാനം ചെയ്യുന്നതെന്ന് റോയൽ സിനിമസ് ഉടമ സി.എച്ച്. മുഹമ്മദ് പറഞ്ഞു.

    മലയാളത്തിലെ പ്രമുഖ താരങ്ങളും തമിഴ്, തെലുങ്ക്, ബോളിവുഡ്, താരങ്ങളും ഈ ചിത്രത്തിലണിനിരക്കുന്നു. കണ്ണർ, വയനാട്, കൊച്ചി, മുംബൈ എന്നിവിടങ്ങളിലായി ചിത്രീകരണം പൂർത്തിയാക്കും. സംഗീതനിശയോടെയാണ് ചടങ്ങ് സമാപിച്ചത്. പി.ആർ.ഒ. -വാഴൂർ ജോസ്, ഫോട്ടോ - അജ്മൽ.
    Published by:user_57
    First published: