നടന് സൗബിന് ഷാഹിറിനെ (Soubin Shahir) മോശമായി പരാമര്‍ശിച്ച് സംവിധായകന് ഒമര്‍ ലുലു (Omar Lulu) ഫേസ്ബുക്കില്‍ ഇട്ട കുറിപ്പ് എന്ന തരത്തില്‍ ഒരു സ്ക്രീന്‍ ഷോട്ട് കഴിഞ്ഞ ദിവസങ്ങളിൽ സോഷ്യല്‍ മീഡിയയില്‍ പ്രചരിച്ചിരുന്നു. എന്നാല്‍ ഇത്തരമൊരു പോസ്റ്റ് താനോ തന്റെ പേജ് കൈകാര്യം ചെയ്യുന്നവരോ ഇട്ടിട്ടില്ലെന്ന് ഒമര്‍ പറയുന്നു. സോഷ്യല്‍ മീഡിയയിലൂടെത്തന്നെയാണ് ഒമര്‍ ലുലുവിന്റെ പ്രതികരണം. സൗബിനെ ചീത്തവിളിച്ചുകൊണ്ടുള്ള സ്ക്രീൻഷോട്ട് സോഷ്യൽ മീഡിയയിൽ വൈറലായതിനു പിന്നാലെയാണ് വിശദീകരണവുമായി ഒമർ രംഗത്തെത്തിയത്. സ്ക്രീൻ ഷോട്ട് ആരോ മനഃപൂർവം ഉണ്ടാക്കി പ്രചരിപ്പിക്കുന്നതാണെന്നും അദ്ദേഹം പറഞ്ഞു.
ഒമര്‍ ലുലുവിന്റെ കുറിപ്പ്
പ്രിയപ്പെട്ടവരെ, എന്റെ പേരിലുള്ള സോഷ്യൽ മീഡിയ പേജിലൂടെ സംവിധായകനും നടനുമായ ശ്രീ സൗബിൻ ഷാഹിറിനെ അപകീർത്തിപ്പെടുത്തുന്ന വിധം പോസ്റ്റ് ചെയ്തതിന്റെ സ്ക്രീന്‍ ഷോട്ടുകള്‍ പരക്കുന്നത് എന്റെ ശ്രദ്ധയിൽപ്പെടുകയും പേജുകൾ കൈകാര്യം ചെയ്യുന്ന അഡ്മിൻമാരെ വിളിച്ചപ്പോൾ അവർക്കും ഇതിനെപ്പറ്റി ഒരു അറിവുമില്ല എന്നാണ് അറിഞ്ഞത്. ഇനി എന്റെ അക്കൌണ്ട് എതെങ്കിലും ഹാക്കേർസ് ഹാക്ക് ചെയ്തോ എന്നും എനിക്ക് അറിയില്ല. ശ്രീ സൗബിൻ ഷാഹിറിനും അദ്ദേഹത്തെ സ്നേഹിക്കുന്നവർക്കും വിഷമമുണ്ടായത് അറിഞ്ഞു. അതിൽ ഞാനും അങ്ങേയറ്റം ഖേദം രേഖപ്പെടുത്തുന്നു. ഇത് സംബന്ധിച്ചുണ്ടായ വിവാദങ്ങൾ അവസാനിപ്പിക്കണമെന്ന് എല്ലാവരോടും അപേക്ഷിക്കുന്നു. സ്നേഹത്തോടെ, ഒമർ ലുലു.
രണ്ട് സിനിമകളാണ് ഒമര്‍ ലുലുവിന്റെ സംവിധാനത്തില്‍ പുറത്തുവരാനുള്ളത്. ബാബു ആന്റണി വീണ്ടും ആക്ഷന്‍ ഹീറോയായി തിരിച്ചുവരുന്ന പവര്‍ സ്റ്റാറും പുതുമുഖങ്ങള്‍ അണിനിരക്കുന്ന നല്ല സമയവും. ഒമര്‍ ലുലു ഒടിടി പ്ലാറ്റ്ഫോമിനുവേണ്ടി ആദ്യമായി ഒരുക്കുന്ന ചിത്രമാണ് നല്ല സമയം. ഒറ്റ രാത്രിയിൽ നടക്കുന്ന സംഭവങ്ങള്‍ ദൃശ്യവല്‍ക്കരിക്കുന്ന ഒരു ഫണ്‍ ത്രില്ലര്‍ ആണ് ഈ ചിത്രം. അന്തരിച്ച തിരക്കഥാകൃത്ത് ഡെന്നിസ് ജോസഫിന്റെ അവസാന രചനയാണ് പവര്‍ സ്റ്റാര്‍.
പൃഥ്വിരാജിനെ നായകനാക്കി ഷാജി കൈലാസ് സംവിധാനം ചെയ്യുന്ന 'കടുവ' നാളെ തിയേറ്ററുകളിലെത്തും. നേരത്തേ പ്രഖ്യാപിച്ചപോലെ ഈ മാസം ഏഴിന് തന്നെ ചിത്രം റിലീസ് ചെയ്യുമെന്ന് നിർമാതാവ് കൂടിയായ പൃഥ്വിരാജ് അറിയിച്ചു. അറിയിച്ചിരിക്കുന്നത്. സെൻസറിങ് പൂർത്തിയായ ചിത്രത്തിന് യു.എ സർട്ടിഫിക്കറ്റാണ് ലഭിച്ചിരിക്കുന്നത്.
എല്ലാ തടസ്സങ്ങളെയും ഭേദിച്ച് 'കടുവ' ജൂലൈ 7ന് തിയേറ്ററുകളിൽ എത്തുന്നു എന്നാണ് സമൂഹമാധ്യമ അക്കൗണ്ടുകളിൽ പൃഥ്വിരാജ് കുറിച്ചത്. ഓൺലൈൻ ടിക്കറ്റ് ബുക്കിങ്ങും ആരംഭിച്ചിട്ടുണ്ട്. പ്രേക്ഷകരെ കാത്തിരിപ്പിച്ചതിനും ബുക്കിംഗ് ആരംഭിക്കാന്‍ വൈകിയതിനും ക്ഷമ ചോദിക്കുന്നതായും പൃഥ്വിരാജ് പറഞ്ഞു. ചിത്രത്തിലെ പ്രോമോ ഗാനം കഴിഞ്ഞ ദിവസം പുറത്തുവിട്ടിരുന്നു.
പ്രേക്ഷകര്‍ പ്രതീക്ഷയോടെ കാണാന്‍ കാത്തിരിക്കുന്ന സിനിമകളുടെ ഐഎംഡിബി പട്ടികയില്‍ രണ്ടാം സ്ഥാനത്താണ് 'കടുവ'. സിനിമയുടെ നിര്‍മ്മാണ കമ്പനിയായ പൃഥ്വിരാജ് പ്രൊഡക്ഷൻസിന്റെ ട്വിറ്റർ പേജിലൂടെയാണ് അണിയറപ്രവർത്തകർ ഈ വിവരം പുറത്ത് വിട്ടത്. ജോൺ എബ്രഹാമിന്റെ ഏക് വില്ലനാണ് ഈ പട്ടികയിൽ ഒന്നാം സ്ഥാനത്തുള്ളത്.
Published by:Rajesh V
First published:
ഏറ്റവും വിശ്വാസ്യതയുള്ള വാർത്തകള്‍, തത്സമയ വിവരങ്ങൾ, ലോകം, ദേശീയം, ബോളിവുഡ്, സ്പോർട്സ്, ബിസിനസ്, ആരോഗ്യം, ലൈഫ് സ്റ്റൈൽ വാർത്തകൾ ന്യൂസ് 18 മലയാളം വെബ്സൈറ്റിൽ വായിക്കൂ.