ഹാപ്പി വെഡിങ്, ചങ്ക്സ്, ഒരു അഡാർ ലവ് എന്നീ മലയാള ചിത്രങ്ങളിലൂടെ ശ്രദ്ധേയനായ സംവിധായകൻ ഒമർ ലുലു ആദ്യമായി ഒരുക്കുന്ന ഹിന്ദി ആൽബം പ്രമുഖ യൂട്യൂബ് ചാനൽ ആയ T-Series പുറത്തിറക്കുന്നു. വിർച്വൽ ഫിലിംസിന്റെ ബാനറിൽ രതീഷ് ആനേടത്ത് നിർമ്മിക്കുന്ന ഈ ആൽബത്തിൽ ദുബായിയിൽ നിന്നുള്ള മോഡലുകളും, ഇൻഫ്ലുവൻസേഴ്സും ആയ കപ്പിൾസ് അജ്മൽ ഖാനും, ജുമാനാ ഖാനുമാണ് പ്രധാനവേഷത്തിലെത്തുന്നത്.
ചങ്ക്സ് എന്ന ചിത്രത്തിലെ 'മേക്കാനിക്കിലെ വിശ്വാമിത്രൻ' എന്ന ഗാനത്തിലൂടെ മലയാളികൾക്ക് ഒമർ ലുലു പരിചയപ്പെടുത്തിയ ജുബൈർ മുഹമ്മദാണ് ഈ ആൽബത്തിന്റെയും സംഗീത സംവിധായകൻ.
'ഒരു അഡാർ ലൗ' വഴി ആയിരം ഫോളോവേഴ്സിൽ നിന്ന് ലക്ഷകണക്കിന് ഫോളോവേഴ്സിനെ കിട്ടിയവരാണ് പ്രിയ വാര്യർ, നൂറിൻ ഷെരീഫ്, റോഷൻ അടക്കം ഉള്ള അഭിനേതാക്കൾ.
ലോകം മൊത്തം വൈറൽ ആയി മാറിയ ഇവരെ കൂടാതെ അനു സിതാര അടക്കം ഉള്ള ഇന്നത്തെ മെയിൻസ്ട്രീം നായികാ നായകന്മാരെ മലയാള സിനിമക്ക് നൽകിയ വിശാഖ് പി.വി. തന്നെയാണ് ഇവിടെയും കാസ്റ്റിംഗ് ഡയറക്ടറായി എത്തുന്നത്. ഛായാഗ്രാഹണം മുസ്തഫ അബുബക്കർ, ചീഫ് അസോസിയേറ്റായി അഥാൻ അബ്ബാസ്, അസോസിയേറ്റായി ഇഷ്റത് സൂരജ് സലീം, അസാദ് അബ്ബാസ്, ലൈൻ പ്രൊഡ്യൂസർ ഫഹീം റഹ്മാൻ എന്നിവരും ആൽബത്തിന്റെ ഭാഗമാവുന്നു.
അജ്മൽ ഖാൻ ആദ്യമായി നായകനായി എത്തുന്ന ഈ മ്യൂസിക് വീഡിയോ ദുബായിയിൽ ആണ് പൂർണമായും ഷൂട്ട് ചെയ്തിരിക്കുന്നത്. അജ്മൽ ഖാൻ, ജുമാന എന്നിവരെ കൂടാതെ സിംഗറും നടനുമായ പരീകുട്ടി പെരുമ്പാവൂർ, യു.എ.ഇ.യിലെ സോഷ്യൽ മീഡിയ സെൻസേഷൻ ദമ്പതിമാരായ സഹിദ് അഹമ്മദ് ആയിഷ അയിഷി എന്നിവരും മറ്റു വേഷങ്ങളിൽ സ്ക്രീനിലെത്തുന്നു.
തന്റെ ആദ്യ ബോളീവുഡ് പ്രോജക്ട് ചെയ്യുന്ന ഒമർ ലുലുവിൽ നിന്ന് അഡാർ ലൗ പോലെ മറ്റൊരു ട്രെൻഡ്സെറ്റർ മ്യൂസിക് വീഡിയോ തന്നെ പ്രതീക്ഷിക്കാം.
ബാബു ആന്റണി വേഷമിടുന്ന 'പവർ സ്റ്റാർ' എന്ന ചിത്രമാണ് ഒമർ ലുലു അടുത്തതായി സംവിധാനം ചെയ്യുന്നത്. വിർച്വൽ ഫിലിംസിന്റെ ബാനറില്‍ രതീഷ് ആനേടത് നിര്‍മ്മിക്കുന്ന ഈ ചിത്രത്തില്‍ ബാബുരാജ്, റിയാസ് ഖാന്, അബു സലീം, ബിനീഷ് ബാസ്റ്റിന് എന്നീ താരങ്ങളും പ്രധാന കഥാപാത്രങ്ങളെ അവതരിപ്പിക്കുന്നു. ഒപ്പം പ്രശസ്ത ഹോളിവുഡ് താരങ്ങളും കന്നട താരങ്ങളും അഭിനയിക്കുന്നു.
'നായിക ഇല്ല, പാട്ട് ഇല്ല, ഇടി മാത്രം' എന്ന ടാഗ് ലെെനുമായിട്ട് അവതരിപ്പിക്കുന്ന ഈ ചിത്രത്തിന്റെ തിരക്കഥ ഡെന്നീസ് ജോസഫ് എഴുതുന്നു.
വളരെ റിയലിസ്റ്റിക്കായി അണിയിച്ചൊരുക്കുന്ന എന്നാല്‍ മാസ് ഫീല്‍ നഷ്ടപ്പെടാതെയുള്ള ഒരു ബിഗ് ബജറ്റ് ആക്ഷന്‍ ചിത്രമായിരിക്കുമെന്ന് സംവിധായകന് ഒമര്‍ ലുലു പറഞ്ഞു.
ഏറ്റവും വിശ്വാസ്യതയുള്ള വാർത്തകള്‍, തത്സമയ വിവരങ്ങൾ, ലോകം, ദേശീയം, ബോളിവുഡ്, സ്പോർട്സ്, ബിസിനസ്, ആരോഗ്യം, ലൈഫ് സ്റ്റൈൽ വാർത്തകൾ ന്യൂസ് 18 മലയാളം വെബ്സൈറ്റിൽ വായിക്കൂ.