• HOME
 • »
 • NEWS
 • »
 • film
 • »
 • സുരേഷേട്ടന് തൃശൂർ ഞങ്ങൾ തരും, പക്ഷെ ഒരു കണ്ടീഷൻ; ഒമർ ലുലുവിന്റെ മറുപടി വൈറൽ

സുരേഷേട്ടന് തൃശൂർ ഞങ്ങൾ തരും, പക്ഷെ ഒരു കണ്ടീഷൻ; ഒമർ ലുലുവിന്റെ മറുപടി വൈറൽ

സുരേഷ് ഗോപിക്ക് തൃശൂർ നൽകാൻ ഒരു നിബന്ധന മുന്നോട്ടുവച്ച് 'ഒരു അഡാർ ലവ്' സംവിധായകൻ ഒമർ ലുലു

സുരേഷ് ഗോപി, ഒമർ ലുലു

സുരേഷ് ഗോപി, ഒമർ ലുലു

 • Last Updated :
 • Share this:
  കേവലം 946 വോട്ടിന്റെ കുറവിലാണ് സുരേഷ് ഗോപിയുടെ കയ്യിൽ നിന്നും ഇക്കുറി തൃശൂർ വഴുതിമാറിയത്. ഇഞ്ചോടിഞ്ചു മത്സരത്തിൽ സി.പി.ഐയുടെ ബാലചന്ദ്രനാണ് ഫോട്ടോഫിനിഷിൽ ഇവിടെ നിന്ന് വിജയിച്ചത്. എന്നാൽ തനിക്കു വോട്ട് ചെയ്ത എല്ലാവർക്കും സുരേഷ് ഗോപി നന്ദി അറിയിച്ചു കൊണ്ടൊരു പോസ്റ്റ് ഇട്ടിരുന്നു.

  "തൃശൂരിന് എന്റെ നന്ദി!
  എനിക്ക് വോട്ട് നൽകിയ തൃശൂരിലെ പ്രബുദ്ധരായ വോട്ടർമാർക്ക് നന്ദി!
  നൽകാത്തവർക്കും നന്ദി!

  ഏതൊരു മത്സരവും ഒരു പാഠമാണ്. ജയമോ പരാജയമോ നോക്കാതെ ഇനിയും തൃശൂർകാർക്ക് വേണ്ടി പ്രവർത്തിക്കാനും അവരുടെ ആവശ്യങ്ങൾ നിറവേറ്റാനും ഞാൻ മുന്നിൽ തന്നെയുണ്ടാകും എന്നൊരു ഉറപ്പ് നൽകുന്നു. എല്ലാവരോടും സ്നേഹം മാത്രം!," എന്നായിരുന്നു അദ്ദേഹത്തിന്റെ വാക്കുകൾ.

  അദ്ദേഹം ഒട്ടേറെ മികച്ച കാര്യങ്ങൾ ചെയ്യുന്ന വ്യക്തിയായിട്ടും തെരഞ്ഞെടുപ്പിലേറ്റ പരാജയം ഒട്ടേറെപ്പേരെ വിഷമത്തിലാക്കിയിരുന്നു. സോഷ്യൽ മീഡിയ ക്യാംപെയ്‌നുകളിൽ പോലും സുരേഷ് ഗോപിക്ക് പിന്തുണയുമായി അതിനു ശേഷം പോസ്റ്റുകളെത്തി.

  ഈ അവസരത്തിലാണ് 'ഒരു അഡാർ ലവ്' സംവിധായകൻ ഒമർ ലുലു ഒരു പോസ്റ്റുമായി വരുന്നത്. സുരേഷ് ഗോപിക്ക് തൃശൂർ നൽകുന്നതിൽ സന്തോഷമേയുള്ളൂ ഒമറിന്. പക്ഷെ ഒരു നിബന്ധന മുന്നോട്ടുവയ്ക്കുന്നുണ്ട്. "സുരേഷേട്ടൻ അടുത്ത തവണ സ്വതന്ത്രനായി മത്സരിക്കൂ, തൃശൂർ ഞങ്ങൾ തരും, ലവ് യു സുരേഷേട്ടാ," എന്നാണു ഒമർ കമന്റ് ചെയ്തത്. ഈ കമന്റ് ആണ് ഇപ്പോൾ വൈറലായി മാറിയത്.  ആ കമന്റ് ചുവടെയുള്ള ചിത്രത്തിൽ കാണാം.

  കൊറോണ രോഗികള്‍ക്ക് പ്രാണവായു നല്‍കുന്ന 'പ്രാണ പദ്ധതി' തൃശൂർ ഗവ. മെഡിക്കല്‍ കോളേജില്‍ നടപ്പിലാക്കിയപ്പോൾ മകള്‍ ലക്ഷ്മിയുടെ പേരില്‍ സുരേഷ് ഗോപി എം പി ആശുപത്രിയിലെ ഒരു വാര്‍ഡിലേക്ക് ആവശ്യമായ ഓക്സിജന്‍ സംവിധാനങ്ങളാണ് നല്‍കിയത്.  മകളുടെ പേരില്‍ സുരേഷ് ഗോപി വര്‍ഷങ്ങളായി നടത്തി വരുന്ന കാരുണ്യ പ്രവര്‍ത്തനങ്ങളുടെ ഭാഗമായിട്ടാണ് ഈ സംവിധാനം നല്‍കിയത്. 64 കിടക്കകളില്‍ ഈ സംവിധാനം ഏര്‍പ്പെടുത്താന്‍ 7.6 ലക്ഷം രൂപയാണ് ചെലവ്. എംപി ഫണ്ട് ഇതിനായി ഉപയോഗിച്ചിരുന്നില്ല. ഒരു കൊറോണ രോഗി പോലും ഓക്സിജന്‍ കിട്ടാതെ മരിക്കരുത് എന്ന ആഗ്രഹത്താലാണ് ഈ സൗകര്യം ഒരുക്കുന്നതെന്ന് സുരേഷ് ഗോപി എംപി ചെക്ക് കൈമാറുന്ന വേളയില്‍ വ്യക്തമാക്കിയിരുന്നു.

  എതിർ സ്ഥാനാർഥിയായി പത്മജ വേണുഗോപാലാണ് മത്സരിക്കുന്നതെങ്കിലും അവരുമായുള്ള ബന്ധത്തിന് ഒരു കോട്ടവും പറ്റില്ലെന്ന് സുരേഷ് ഗോപി തെരഞ്ഞെടുപ്പിന് മുൻപ് പറഞ്ഞിരുന്നു.

  രാഷ്ട്രീയമല്ല, രാഷ്ട്രമാണ് പ്രധാനമെങ്കില്‍, മത്സരം അതിലെ അനിവാര്യതയാണെങ്കില്‍ സ്വന്തം അച്ഛനെതിരെയാണെങ്കിലും മത്സരിക്കണമെന്നും അദ്ദേഹം പറഞ്ഞു.

  "രാഷ്ട്രീയമല്ല, രാഷ്ട്രമാണ് പ്രധാനമെങ്കില്‍ മത്സരം അതിലെ അനിവാര്യതയാണെങ്കില്‍ സ്വന്തം അച്ഛനെതിരെയാണെങ്കിലും മത്സരിക്കണം. പത്മജ ചേച്ചിക്ക് ഇഷ്ടമല്ലാത്ത പ്രസ്ഥാനത്തിലേക്ക് ഞാന്‍ പോയി. അത് എന്റെ ഇഷ്ടമാണ്. ആ പ്രസ്ഥാനത്തിന്റെ ഐഡിയോളജിക്ക് ശക്തി പകരാന്‍ വേണ്ടി അവര്‍ക്കൊപ്പം ഞാന്‍ പോയി. അവര്‍ക്ക് വേണ്ടി ഈ മണ്ഡലത്തില്‍ ഞാന്‍ പൊരുതുന്നു. ബന്ധം എന്നത് ബന്ധം തന്നെയാണ്. അതിനൊരും കോട്ടവും തട്ടില്ല"- സുരേഷ് ഗോപി പറഞ്ഞു.
  Published by:user_57
  First published: