• HOME
  • »
  • NEWS
  • »
  • film
  • »
  • Omar Lulu | ഒമറിന് അഞ്ചു ലക്ഷം ബെറ്റ് വച്ചയാൾ ഇതാ; ചെക്കൻ മാത്രേ ഉള്ളോ, ചെക്ക് എവിടെ എന്ന് ഫോളോവേഴ്സ്

Omar Lulu | ഒമറിന് അഞ്ചു ലക്ഷം ബെറ്റ് വച്ചയാൾ ഇതാ; ചെക്കൻ മാത്രേ ഉള്ളോ, ചെക്ക് എവിടെ എന്ന് ഫോളോവേഴ്സ്

താനുമായി അഞ്ചു ലക്ഷത്തിന്റെ ബെറ്റ് വച്ച യുവാവിനൊപ്പം ഒമർ ലുലു

  • Share this:
    ട്വന്റി ട്വന്റി ലോകകപ്പിൽ ഇംഗ്ലണ്ട് ജയിച്ചാൽ അഞ്ചു ലക്ഷം രൂപ ബെറ്റ് വച്ച യുവാവിനൊപ്പമുള്ള ചിത്രവുമായി സംവിധായകൻ ഒമർ ലുലു (Omar Lulu). പാകിസ്ഥാൻ ജയിക്കും എന്നായിരുന്നു ഒമറിന്റെ പ്രവചനം. പാകിസ്താനുമായുള്ള മത്സരത്തിൽ ഇംഗ്ലണ്ട് ജയിച്ചതും, ഇനി പണം ആര് കൊടുക്കും എന്നായി ഇത് കണ്ട നെറ്റിസൺസ്. ഒമർ ലുലുവുമായി ബെറ്റ് വച്ച ആ യുവാവിന്റെ പേര് നിധിൻ നാരായണൻ. ഈ ഫോട്ടോ പോസ്റ്റ് ചെയ്തിട്ടും നാട്ടുകാർ വെറുതെ വിട്ടില്ല. 'ചെക്കൻ മാത്രമേ ഉള്ളോ, ചെക്ക് ഇല്ലേ' എന്നൊരാൾ ചോദിച്ചിട്ടുണ്ട്. മത്സരം കഴിഞ്ഞതും, ഒമറിന്റെ പോസ്റ്റും അഞ്ചു ലക്ഷം ബെറ്റിന്റെ കമന്റുമായി ട്രോളുകളും ഇറങ്ങി.

    പാകിസ്താനെ അഞ്ചു വിക്കറ്റിന് പരാജയപ്പെടുത്തിയാണ് ഇംഗ്ലണ്ട് വിജയിച്ചത്.



    ഫൈനലില്‍ ടോസ് നഷ്ടപ്പെട്ട് ആദ്യ ബാറ്റിങ്ങിനിറങ്ങിയ പാകിസ്ഥാന്‍ ഉയര്‍ത്തിയ 138 റണ്‍സ് വിജയലക്ഷ്യം ഒരു ഓവര്‍ ബാക്കി നില്‍ക്കെ 5 വിക്കറ്റ് നഷ്ടത്തില്‍ ഇംഗ്ലണ്ട് ബാറ്റര്‍മാര്‍ മറികടന്നു. ഇംഗ്ലണ്ടിന്‍റെ രണ്ടാം ട്വന്‍റി 20 ലോകകപ്പ് നേട്ടമാണിത്.

    49 പന്തില്‍ നിന്ന് 1 സിക്‌സും 5 ഫോറുമടക്കം 53 റണ്‍സോടെ പുറത്താകാതെ നിന്ന ബെന്‍ സ്‌റ്റോക്ക്‌സിന്റെ ഇന്നിങ്‌സാണ് ഇംഗ്ലണ്ടിന്‍റെ വിജയത്തിന് അടിത്തറയിട്ടത്.ക്യാപ്റ്റന്‍ ജോസ് ബട്ട്‌ലര്‍ (26), ഹാരി ബ്രൂക്ക്‌സ് (20) എന്നിവരും ഭേദപ്പെട്ട പ്രകടനം കാഴ്ചവെച്ചു.

    'നല്ല സമയം' എന്ന സിനിമയാണ് ഒമർ ലുലു ഏറ്റവും ഒടുവിൽ സംവിധാനം ചെയ്യുന്നത്. ഒട്ടേറെ പുതുമുഖങ്ങൾക്ക് ഈ സിനിമയിൽ അവസരമുണ്ട്. ഒമറിന്റെ സിനിമയിലൂടെ അരങ്ങേറ്റം കുറിച്ച അഭിനേതാക്കൾ പിന്നീട് മലയാള സിനിമയുടെ ഇഷ്‌ടതാരങ്ങളായി മാറിയിട്ടുണ്ട്.

    സിനിമയുടെ പ്രൊമോ ഗാനം ഒരു കൂട്ടം പുതുമുഖ അഭിനേതാക്കളെ പരിചയപ്പെടുത്തുകയും ചിത്രം മറ്റൊരു വർണ്ണാഭമായ എന്റർടെയ്‌നറായിരിക്കുമെന്ന് സൂചന നൽകുകയും ചെയ്തു. ഒമർ ലുലുവിന്റെ മുൻ ചിത്രങ്ങളിൽ അഭിനയിച്ച നടി മറീന മൈക്കിളും പ്രമോ ഗാനത്തിലുണ്ട്. ബിന്ദു അനിരുദ്ധൻ, ജീനു നസീർ, ചിത്ര എസ് എന്നിവർ ചേർന്നാണ് ഗാനം ആലപിച്ചിരിക്കുന്നത്.

    സംവിധായകൻ ഒമർ ലുലു സംവിധാനം ചെയ്ത ‘നല്ല സമയം’ ഒരു രാത്രിയിൽ നടക്കുന്ന സംഭവങ്ങളുടെ ഒരു പരമ്പരയാണ് കാണിക്കുന്നത്. കൂടാതെ ചിത്രത്തിലെ അഭിനേതാക്കളായ വിജീഷ്, ജയരാജ് വാര്യർ എന്നിവരും പ്രധാന കഥാപാത്രങ്ങളെ അവതരിപ്പിക്കുന്നു. അതേസമയം, ഒമർ ലുലുവിന്റെ ആക്ഷൻ എന്റർടെയ്‌നർ ‘പവർ സ്റ്റാർ’ അണിയറയിലുണ്ട്. ബാബു ആന്റണിയാണ് ചിത്രത്തിലെ നായകൻ.

    Summary: Film director Omar Lulu, shared a photo with Nidhin Narayanan, who opened a challenge for Rs. 5 lakh if England won the ICC T-20 World Cup. Omar predicted Pakistan would win, but good fortune went with Nidhin, who anticipated England would win easily
    Published by:user_57
    First published: