'സിനിമയില്‍ മെസേജ് വേണമെന്നു വാശിപിടിക്കുന്നവരോട്; PSC പഠന സഹായി ആയാല്‍ കുഴപ്പമുണ്ടോ?' ചോദ്യപേപ്പറുമായി ഒമര്‍ ലുലു

ചങ്ക്‌സ് കണ്ടവര്‍ക്ക് ഒരു മാര്‍ക്ക് സെറ്റായി എന്ന തലക്കെട്ടോടെ പിഎസ്‌സി ജൂനിയര്‍ ടൈപിസ്റ്റിലേക്ക് നടത്തിയ പരീക്ഷയുടെ ചോദ്യപേപ്പറാണ് ഒമര്‍ ലുലു പങ്കുവെച്ചിരിക്കുന്നത്.

omar lulu

omar lulu

 • Share this:
  പിഎസ്‌സി പരീക്ഷയുടെ ചോദ്യപേപ്പറുമായി സംവിധായകന്‍ ഒമര്‍ലുലു. ചങ്ക്‌സ് കണ്ടവര്‍ക്ക് ഒരു മാര്‍ക്ക് സെറ്റായി എന്ന തലക്കെട്ടോടെ പിഎസ്‌സി ജൂനിയര്‍ ടൈപിസ്റ്റിലേക്ക് നടത്തിയ പരീക്ഷയുടെ ചോദ്യപേപ്പറാണ് ഒമര്‍ ലുലു പങ്കുവെച്ചിരിക്കുന്നത്. പോസ്റ്റിന് താഴെ കമന്റായി സിനിമയില്‍ മെസേജ് വേണമെന്ന് വാശിപിടിക്കുന്നവരോട് പിഎസ്‌സി പഠന സഹായി ആയാല്‍ കുഴപ്പമുണ്ടോ എന്ന് ഒമര്‍ പരിഹസിക്കുന്നു.

  ഹാപ്പി വെഡിങ്, ചങ്ക്സ്, ഒരു അഡാര്‍ ലവ്, ധമാക്ക എന്നീ ചിത്രങ്ങള്‍ക്ക് ശേഷം ഒമര്‍ ലുലു ഒരുക്കുന്ന ഈ ചിത്രത്തില്‍ തൊണ്ണൂറുകളിലെ മലയാള സിനിമയിലെ ആക്ഷന്‍ കിംഗ് ബാബു ആന്റണി നായകനാവുന്നു.


  'നായിക ഇല്ല, പാട്ട് ഇല്ല, ഇടി മാത്രം' എന്ന ടാഗ് ലൈനുമായിട്ട് അവതരിപ്പിക്കുന്ന ഈ ചിത്രത്തിന്റെ തിരക്കഥ ഡെന്നീസ് ജോസഫിന്റേതാണ്.

  തന്റെ കിടിലന്‍ ആക്ഷന്‍ രംഗങ്ങളിലൂടെ പ്രേക്ഷകരെ ത്രസിപ്പിച്ച ബാബു ആന്റണി, ഒരു ഇടവേളക്കു ശേഷം ഒരു മാസ്സ് ചിത്രത്തിലൂടെ നായകനായി പ്രേക്ഷകരുടെ മുന്നില്‍ തിരിച്ചെത്തുകയാണ്.

  വിര്‍ച്വല്‍ ഫിലിംസിന്റെ ബാനറില്‍ രതീഷ് ആനേടത് നിര്‍മ്മിക്കുന്ന ഈ ചിത്രത്തില്‍ ബാബുരാജ്, റിയാസ് ഖാന്‍, അബു സലീം, ബിനീഷ് ബാസ്റ്റിന്‍ എന്നി പ്രശസ്തരും പ്രധാന കഥാപാത്രങ്ങളെ അവതരിപ്പിക്കുന്നു. ഒപ്പം പ്രശസ്ത ഹോളിവുഡ് താരങ്ങളും കന്നട താരങ്ങളും അഭിനയിക്കുന്നു.

  വളരെ റിയലിസ്റ്റിക്കായി അണിയിച്ചൊരുക്കുന്ന എന്നാല്‍ മാസ് ഫീല്‍ നഷ്ടപ്പെടാതെയുള്ള ഒരു ബിഗ് ബജറ്റ് ആക്ഷന്‍ ചിത്രമായിരിക്കുമെന്ന് സംവിധായകന്‍ ഒമര്‍ ലുലു പറഞ്ഞു.

  ഒമര്‍ ലുലുവിന്റെയും ബാബു ആന്റെണിയുടെയും കരിയറിലെയും ഏറ്റവും വലിയ ചിത്രങ്ങളിലൊന്നായ പവര്‍സ്റ്റാറില്‍ ആക്ഷന്‍ രംഗങ്ങള്‍ തന്നെയായിരിക്കും ഹൈലൈറ്റ്. മംഗലാപുരം, കാസര്‍ഗോഡ് കൊച്ചി എന്നിവിടങ്ങളിലായി ചിത്രീകരിക്കുന്ന പവര്‍സ്റ്റാര്‍ ഒരേ സമയം മലയാളത്തിലും കന്നടയിലും നിര്‍മ്മിക്കുന്നു.
  Published by:Jayesh Krishnan
  First published:
  )}