• News
  • Sports
  • Opinion
  • Life
  • Film
  • Buzz
  • Money
  • Photo
  • Videos
  • TV Shows
  • Live TV

പ്രളയ ദുരന്തം; ഇത്തവണ ഓണം സിനിമകളില്ലാതെ

news18
Updated: August 22, 2018, 11:01 AM IST
പ്രളയ ദുരന്തം; ഇത്തവണ ഓണം സിനിമകളില്ലാതെ
news18
Updated: August 22, 2018, 11:01 AM IST
എല്ലാ ഓണവും തിയേറ്ററുകളുടെ ചാകരക്കാലമാണ്. വിജയം കൊയ്യാൻ നിരവധി ചിത്രങ്ങളാണ് എല്ലാ ഓണത്തിനും എത്തുന്നത്. എന്നാൽ, പ്രളയ ദുരന്തത്തിന്റെ പശ്ചാത്തലത്തിൽ ഇത്തവണ ഓണത്തിന് പുതിയ ചിത്രങ്ങളൊന്നും തിയേറ്ററുകളിലെത്തില്ല. നിവിൻ പോളി നായകനായ ബിഗ് ബജറ്റ് ചിത്രം കായംകുളം കൊച്ചുണ്ണിയടക്കം ആറോളം ചിത്രങ്ങളാണ് ഓണത്തിന് തിയേറ്ററുകളിലെത്താനിരുന്നത്.

എന്നാൽ കേരളം കണ്ട ഏറ്റവും വലിയ പ്രളയ ദുരന്തത്തിന്റെ പശ്ചാത്തലത്തിൽ റിലീസ് വേണ്ടെന്ന് തീരുമാനിച്ചിരിക്കുകയാണ്. നിവിൻപോളി, മോഹൻലാൽ എന്നിവർ അണിനിരക്കുന്ന റോഷൻ ആൻഡ്രൂസ് ചിത്രം കായംകുളം കൊച്ചുണ്ണി 17ന് റിലീസ് ചെയ്യാനാണ് തീരുമാനിച്ചിരുന്നത്.

തിരക്കഥാകൃത്ത് സേതു ആദ്യമായി സംവിധാനം ചെയ്യുന്ന മമ്മൂട്ടി നായകനാകുന്ന ചിത്രം കുട്ടനാടൻ ബ്ലോഗ്, ടൊവിനോ നായകനാകുന്ന തീവണ്ടി, അമൽ നീരദ് ഫഹദ് ഫാസിൽ ചിത്രം വരത്തൻ, വിനയൻ ചിത്രം ചാലക്കുടിക്കാരൻ ചങ്ങാതി, ബിജുമേനോൻ നായകനാകുന്ന പടയോട്ടം എന്നീ ചിത്രങ്ങളാണ് ഓണത്തിന് റിലീസ് ചെയ്യാൻ തീരുമാനിച്ചിരുന്നത്.
First published: August 22, 2018
കൂടുതൽ കാണുക
അടുത്തത് വാര്‍ത്തകള്‍