നിങ്ങളുടെ നഗരം തിരഞ്ഞെടുക്കുക

  • HOME
  • »
  • NEWS
  • »
  • film
  • »
  • സിബി മലയിലിന്റെ പേരിൽ വ്യാജ ഐ.ഡിയിൽ നിന്നും പണം തട്ടിപ്പ്; മുന്നറിയിപ്പുമായി സംവിധായകൻ

  സിബി മലയിലിന്റെ പേരിൽ വ്യാജ ഐ.ഡിയിൽ നിന്നും പണം തട്ടിപ്പ്; മുന്നറിയിപ്പുമായി സംവിധായകൻ

  Online financial fraud in the name of director Sibi Malayil | സിബി മലയിലിന്റെ പേരും പ്രൊഫൈൽ ചിത്രവും ചേർത്ത് സമാന പ്രൊഫൈൽ സൃഷ്‌ടിച്ചാണ് തട്ടിപ്പ്

  സിബി മലയിൽ

  സിബി മലയിൽ

  • Share this:
   സംവിധായകൻ സിബി മലയിലിന്റെ പേരിൽ ഫേസ്ബുക് മെസഞ്ചർ വഴി തട്ടിപ്പ്. അദ്ദേഹത്തിന്റെ പേരും പ്രൊഫൈൽ ചിത്രവും ചേർത്ത് സമാന പ്രൊഫൈൽ സൃഷ്‌ടിച്ചാണ് തട്ടിപ്പ്. മെസഞ്ചറിൽ വന്ന് സാമ്പത്തിക സഹായം വേണമെന്നും ഗൂഗിൾ പേയിൽ അക്കൗണ്ട് ഉണ്ടോ എന്ന് അന്വേഷിച്ചുമാണ് തട്ടിപ്പുകാർ ഇറങ്ങിയിരിക്കുന്നത്.

   "എന്റെ പേരില്‍ ഒരു fake id ഉണ്ടാക്കി ഒരുപാട് പേരില്‍ നിന്നും പണം ആവശ്യപ്പെടുന്നത് ശ്രദ്ധയില്‍ പെട്ടു. ഞാൻ google pay user അല്ല, ആരും fb messenger ഇല്‍ എന്റെ id ഇല്‍ നിന്നും വരുന്ന മെസേജുകൾക്ക് പ്രതികരിക്കരുത്, പണം അയക്കുകയും ചെയ്യരുത്," എന്നാണ് സിബി മലയിൽ പോസ്റ്റ് ചെയ്തിരിക്കുന്ന സന്ദേശം. ഒരു വീഡിയോ സന്ദേശം വഴിയും അദ്ദേഹം മുന്നറിയിപ്പ് നൽകുന്നു. പോസ്റ്റ് ചുവടെ:   സിബി മലയിലിന്റെ 'കൊത്ത്'

   മലയാളത്തിലെ എക്കാലത്തെയും സൂപ്പർ ഹിറ്റ് ചിത്രമായ സമ്മർ ഇൻ ബെത്ലഹേമിനു ശേഷം സംവിധായകരായ സിബി മലയിലും രഞ്ജിത്തും വീണ്ടും ഒന്നിക്കുന്ന 'കൊത്ത്' എന്ന് പേരിട്ടിരിക്കുന്ന ചിത്രത്തിൽ ആസിഫ് അലിയാണ് മുഖ്യവേഷത്തിൽ എത്തുന്നത്. റോഷൻ മാത്യുവാണ് മറ്റൊരു പ്രധാന കഥാപാത്രത്തെ അവതരിപ്പിക്കുന്നത്. 2015ൽ ഷൈൻ ടോം ചാക്കോ നായകനായി വെള്ളിത്തിരയിലെത്തിയ 'സൈഗാൾ പാടുകയാണ്' എന്ന സിനിമയ്ക്ക് ശേഷം സിബി മലയിൽ സംവിധാനം ചെയ്യുന്ന ചിത്രമാണിത്.

   ചിത്രത്തിൻ്റെ ഷൂട്ടിങ് ആരംഭിച്ചത് വളരെ സവിശേഷതയുള്ള ദിവസത്തിലായിരുന്നു. 2020 പത്താം മാസമായ ഒക്ടോബറിലെ പത്താം ദിനത്തിലായിരുന്നു ഷൂട്ടിങിന് തുടക്കമിട്ടത്. രഞ്ജിത്തും സുഹൃത്ത് പി എം ശശിധരനും ചേർന്നാണ് ചിത്രം നിർമ്മിക്കുന്നത്. ഗോൾഡ് കോയിൻ മോഷൻ പിക്ചർ കമ്പനിയുടെ ബാനറിലാണ് 'കൊത്ത്' നിർമിക്കുന്നത്.

   "ഇരുപത്തിരണ്ട് വർഷം മുൻപ് ഈ ദിവസം ഇതിലൊരാൾ തിരക്കഥാകൃത്തും ഒരാൾ സംവിധായകനുമായി 'സമ്മർ ഇൻ ബത്‌ലഹേം' പുറത്തിറങ്ങി.ഇരുപത്തിരണ്ടു വർഷങ്ങൾക്ക് ശേഷം അതിലൊരാൾ നിർമാതാവും മറ്റൊരാൾ സംവിധായകനുമായി ഒരു ആസിഫ് അലി ചിത്രം ഈ വർഷം ആരംഭിക്കുകയാണ്," പ്രഖ്യാപനവേളയിൽ രഞ്ജിത്ത് തന്റെ ഫേസ്ബുക് പോസ്റ്റിൽ കുറിച്ചതിങ്ങനെ

   രഞ്ജിത്ത്, വിജിലേഷ്, സുരേഷ് കൃഷ്ണ, അതുൽ, നിഖില വിമൽ, ശ്രീലക്ഷ്മി എന്നിവരാണ് ചിത്രത്തിലെ മറ്റു താരങ്ങൾ. ചിത്രത്തിന് തിരക്കഥയൊരുക്കുന്നത് നവാഗതനായ ഹേമന്ദ് കുമാറാണ്. ചിത്രത്തിന്റെ ക്യാമറ കൈകാര്യം ചെയ്യുന്നത് പ്രശാന്ത് രവീന്ദ്രനാണ്.

   Summary: Director Sibi Malayil has posted a warning note on somebody doing financial fraud in his name. A fake Facebook id has been generated in his name using the same profile picture as that of his. The directed has warned in a video and text post
   Published by:user_57
   First published:
   )}