HOME » NEWS » Film » ONLINE MEDIUM REVEALS THE SOURCE OF LEAKED PHONE CALL OF AMRUTHA AND BALA

Amrutha Suresh | അമൃതയുടെ ഫോൺ സംഭാഷണത്തിന്റെ ഉറവിടം എന്തെന്ന് വെളിപ്പെടുത്തി ഓൺലൈൻ മാധ്യമം; കാര്യങ്ങൾ മനസ്സിലാക്കിയ ആശ്വാസത്തിൽ അമൃത

അമൃതയും ബാലയും തമ്മിലെ ഫോൺ സംഭാഷണം ലഭിച്ചതെവിടെ നിന്നുമെന്നും, കുഞ്ഞിന് കോവിഡ് എന്ന തരത്തിൽ വിവരം നല്കിയതാരെന്നും വെളിപ്പെടുത്തി ഓൺലൈൻ മാധ്യമം

News18 Malayalam | news18-malayalam
Updated: May 12, 2021, 12:44 PM IST
Amrutha Suresh | അമൃതയുടെ ഫോൺ സംഭാഷണത്തിന്റെ ഉറവിടം എന്തെന്ന് വെളിപ്പെടുത്തി ഓൺലൈൻ മാധ്യമം; കാര്യങ്ങൾ മനസ്സിലാക്കിയ ആശ്വാസത്തിൽ അമൃത
അമൃത സുരേഷ്
  • Share this:
അമൃതയും മുൻഭർത്താവ് ബാലയും തമ്മിലെ ഫോൺ സംഭാഷണം പുറത്തായതിന്റെ പേരിൽ കഴിഞ്ഞ ദിവസം അമൃത ഇൻസ്റ്റഗ്രാമിൽ പ്രതികരിച്ചിരുന്നു. കുഞ്ഞിന് കോവിഡ് ആണെന്നും അച്ഛന് മകളെ കാണാൻ അവസരം നിഷേധിക്കുന്നു എന്നും ഓൺലൈൻ മാധ്യമത്തിൽ റിപ്പോർട്ട് വന്നതിന്റെ പശ്ചാത്തലത്തിലാണ് അമൃത പരസ്യമായി അഭിപ്രായമറിയിച്ചത്.

കോവിഡ് ബാധിതയായതു താനാണെന്നും, മകൾക്ക് കോവിഡ് ബാധിച്ചില്ലെന്നും, കേവലം എട്ടു വയസ്സ് മാത്രം പ്രായമുള്ള കുട്ടിയെക്കുറിച്ച് ഇത്തരമൊരു പ്രചരണം നടത്തിയത് അമ്മയായ തന്നെ അത്യന്തം വേദനിപ്പിക്കുന്നുവെന്നും അമൃത പറഞ്ഞിരുന്നു.

പലപ്പോഴായി തനിക്കെതിരെ അറിഞ്ഞുകൊണ്ടുള്ള വ്യക്തിഹത്യ നടന്നപ്പോൾ പോലും പ്രതികരിച്ചിട്ടില്ല.

കോവിഡ് ഫലം വാങ്ങാൻ നിൽക്കുന്ന സമയത്താണ് ബാലയുടെ ഫോൺ കോൾ വന്നത്. മകളെ കാണണം എന്നായിരുന്നു ബാലയുടെ ആവശ്യം. അപ്പോൾ താൻ പുറത്തായിരുന്നതിനാൽ വീട്ടിൽ തന്റെ അമ്മയെ വിളിച്ചാൽ അറിയാമെന്നാണ് പറഞ്ഞതെന്ന് അമൃത. ഈ സംഭാഷണത്തിന്റെ ഒരു ഭാഗം മാത്രമായാണ് ഓൺലൈൻ മാധ്യമം പുറത്തുവിട്ടത് എന്ന് അമൃത ആരോപിച്ചിരുന്നു.

Also read: മകൾക്ക് കോവിഡ് ഇല്ല, മകളെ കാണാൻ അനുവദിക്കില്ലെന്ന് ബാലയോട് പറഞ്ഞിട്ടില്ല; വിശദീകരണവുമായി അമൃത സുരേഷ്

ശേഷം തന്റെ ഫോണിൽ നിന്നും തന്റെ അമ്മയുടെ ഫോണിൽ നിന്നും ബാലയെ പലപ്രാവശ്യം വിളിച്ചു. പ്രതികരണം ലഭിക്കാത്തതിനാൽ, ബാലയ്ക്ക് ഒരു ടെക്സറ് സന്ദേശവും ഓഡിയോ സന്ദേശവും അയച്ചു എന്നും അമൃത. ആ സ്ക്രീൻഷോട്ടും അമൃത പോസ്റ്റ് ചെയ്തിരുന്നു.

എന്നാൽ ഇപ്പോൾ ഓൺലൈൻ മാധ്യമത്തിന്റെ ഭാഗത്തു നിന്നും തങ്ങൾക്ക് ഫോൺ സംഭാഷണം ലഭിച്ചതിന്റെയും കുഞ്ഞിന് കോവിഡ് ആണെന്ന തരത്തിലെ വിവരം ലഭിച്ചതിന്റെയും ഉറവിടം വെളിപ്പെടുത്തിയിരിക്കുകയാണ്.

ടെലിഫോൺ സംഭാഷണം തങ്ങൾക്കും മുൻപേ യൂട്യൂബ് ചാനലുകളിൽ വന്നിരുന്നു. നിജസ്ഥിതി അറിയാൻ ബാലയെ സമീപിച്ചപ്പോഴാണ് കുഞ്ഞിന് കോവിഡ് ആണെന്നുള്ള വിവരം ലഭിച്ചത്. യൂട്യൂബ് ചാനലിൽ കേട്ട ഫോൺ സംഭാഷണത്തിന്റെ ശകലവും യഥാർത്ഥമാണോ എന്നറിയാൻ ബാലയുടെ പക്കൽ നിന്നും തങ്ങൾ ചോദിച്ചു വാങ്ങിയതാണെന്നും മാധ്യമത്തിന്റെ വക്താവ് പറഞ്ഞു.

അത്തരമൊരു വാർത്ത മൂലം അമൃതയും കുടുംബവും കടന്നു പോയ മാനസിക സംഘർഷത്തിന് മാപ്പ് പറയുകയും ചെയ്തു. (വീഡിയോ ചുവടെ)

Youtube Video


അമൃത അവർക്കുള്ള മറുപടി നൽകുകയും ചെയ്തു. സത്യാവസ്ഥ അറിയാൻ കഴിഞ്ഞതിലും തങ്ങളുടെ അവസ്ഥ മാധ്യമം മനസ്സിലാക്കിയതിലുമുള്ള ആശ്വാസത്തിലാണ്‌ അമൃത. കഴിഞ്ഞ ദിവസം അമൃത മാത്രമല്ല, അമൃതയുടെ അമ്മ ലൈല കൊച്ചുമകളെയും കൂട്ടി മറ്റൊരു വീഡിയോ പോസ്റ്റ് ചെയ്തിരുന്നു. എട്ടുവയസ്സ് പ്രായമുള്ള കുഞ്ഞിനെക്കുറിച്ച് കോവിഡ് സാഹചര്യത്തിൽ അത്തരമൊരു വാർത്ത വന്നതിൽ കുടുംബം മുഴുവനും അതീവ ദുഃഖിതരായിരുന്നു.

Summary: The online medium that posted a phone conversation between Amrutha and Bala had revealed their sources and both parties reached a consensus on the issue. Amrutha had responded on the news the other day
Published by: user_57
First published: May 12, 2021, 12:44 PM IST
കൂടുതൽ കാണുക
അടുത്തത് വാര്‍ത്തകള്‍

Top Stories