തിരുവനന്തപുരം : 27 -ാമത് കേരള അന്താരാഷ്ട്ര ചലച്ചിത്രമേളയുടെ ഓൺലൈൻ റിസർവേഷൻ വെള്ളിയാഴ്ച മുതല്‍
ആരംഭിക്കും. ഫെസ്റ്റിവലിൻറെ ഔദ്യോഗിക വെബ്സൈറ്റില്‍ ലോഗിൻ ചെയ്തോ പ്ലേ സ്റ്റോറിൽ നിന്നു ഐ.എഫ്.എഫ്.കെ ആപ്പ് ഡൗൺലോഡ് ചെയ്തോ പ്രതിനിധികൾക്ക് ചിത്രങ്ങൾ റിസർവ്വ് ചെയ്യാവുന്നതാണ് .ചിത്രങ്ങൾ പ്രദർശിപ്പിക്കുന്നതിനു 24 മണിക്കൂറിനു മുൻപ് ബുക്ക് ചെയ്യണം. രാവിലെ 8 മണി മുതൽ സീറ്റുകൾ പൂർണ്ണമാകുന്നതുവരെയാണ് റിസർവേഷൻ അനുവദിക്കുക.
രജിസ്ട്രേഷൻ നമ്പറും പാസ്വേർഡും സിനിമയുടെ കോഡും
ഉപയോഗിച്ചാണ് സീറ്റുകൾ ബുക്ക് ചെയ്യേണ്ടത്. നിശാഗന്ധി ഓപ്പൺ തിയേറ്ററിൽ ഒഴികെ എല്ലാ തിയേറ്ററുകളിലും റിസർവേഷൻ അനുവദിച്ചിട്ടുണ്ട്. ഫെസ്റ്റിവലിൻറെ ഔദ്യോഗിക വെബ്സൈറ്റായ www.iffk.in എന്ന ലിങ്കിലൂടെ ഓണ്‍ലൈനായി സീറ്റ് റിസർവ്വ് ചെയ്യാവുന്നതാണ്. ഒരു ദിവസം പരമാവധി മൂന്ന് ചിത്രങ്ങൾ വരെ ബുക്ക് ചെയ്യാവുന്നതാണ്. ടാഗോർ, കൈരളി, ഏരീസ് പ്ലക്സ് എന്നീ തിയേറ്ററുകളിൽ റിസർവേഷൻ ഹെല്പ് ഡെസ്കുകൾ ഉണ്ടാകും. ഓൺലൈനായി റിസർവ് ചെയ്യാൻ കഴിയാത്തവർക്ക് ഹെല്പ് ഡെസ്കുകളുടെ സഹായത്തോടെ സീറ്റുകൾ ബുക്ക് ചെയ്യാനുള്ള സൗകര്യം ഒരുക്കിയിട്ടുണ്ടെന്ന് അക്കാദമി സെക്രട്ടറി സി അജോയ് അറിയിച്ചു.
ഡിസംബർ 9ന് വെളളിയാഴ്ച്ച വൈകിട്ട് 3.30ന് നിശാഗന്ധി ഓഡിറ്റോറിയത്തില്‍ മുഖ്യമന്ത്രി പിണറായി വിജയന് മേള
ഔദ്യോഗികമായി ഉദ്ഘാടനം ചെയ്യും. ചടങ്ങില്‍ സാംസ്കാരിക വകുപ്പ് മന്ത്രി വി.എന്‍.വാസവന് അധ്യക്ഷനാകും. ബ്രിട്ടീഷ് ഫിലിം ഇന്‍സ്റ്റിറ്റ്യൂട്ടിലെ റെസിഡന്റ് പിയാനിസ്റ്റ് ജോണി ബെസ്റ്റ് വിശിഷ്ടാതിഥിയാകും.
ഇറാനില്‍ സ്ത്രീകളുടെ അവകാശങ്ങള്‍ക്കുവേണ്ടി പൊരുതുന്ന സംവിധായിക മഹ്നാസ് മുഹമ്മദിക്ക് സ്പിരിറ്റ് ഓഫ്
സിനിമ അവാര്‍ഡ് നല്കി മുഖ്യമന്ത്രി ആദരിക്കും. ഉദ്ഘാടനച്ചടങ്ങിനുശേഷം അഞ്ചു മണിക്ക് പുര്‍ബയന്‍ ചാറ്റര്‍ജിയുടെ സിതാര്‍ സംഗീതക്കച്ചേരി നടത്തപ്പെടും . തുടർന്ന് ഉദ്ഘാടനചിത്രമായ ‘ടോറി ആന്റ് ലോകിത’ പ്രദര്‍ശിപ്പിക്കും.
ഏറ്റവും വിശ്വാസ്യതയുള്ള വാർത്തകള്‍, തത്സമയ വിവരങ്ങൾ, ലോകം, ദേശീയം, ബോളിവുഡ്, സ്പോർട്സ്, ബിസിനസ്, ആരോഗ്യം, ലൈഫ് സ്റ്റൈൽ വാർത്തകൾ ന്യൂസ് 18 മലയാളം വെബ്സൈറ്റിൽ വായിക്കൂ.