കൊച്ചി: മലയാള സിനിമാ ചരിത്രത്തിലാദ്യമായി പോർച്ചുഗീസ് ബ്ലാക്ക് മാജിക്കിനെ അടിസ്ഥാനമാക്കി നവാഗതനായ ശ്രീജിത്ത് പണിക്കർ തിരക്കഥയെഴുതി സംവിധാനം ചെയ്യുന്ന സൈക്കോ ത്രില്ലർ പ്രണയ ചിത്രമായ ഓഹ പത്തോളം ഒടിടി ഫ്ലാറ്റ് ഫോമുകളിൽ റിലീസായി. മനുഷ്യ മാംസം കൊടുത്തു വളർത്തിയ പന്നിയുടെ രക്തം ഉപയോഗിച്ച് ചെയ്യുന്ന അതിക്രൂരമായ ഒരു പോർച്ചുഗീസ് ദുർ മന്ത്രവാദമാണ് ഓഹ.
Also Read-
Anaswaram @ 30| മമ്മുക്ക പ്രകോപിപ്പിച്ചാൽ ശ്വേത മേനോൻ എന്തു ചെയ്യും? അനശ്വരത്തിന്റെ 30 വർഷങ്ങൾആൽബിയുടേയും ലില്ലിയുടെയും സന്തോഷകരമായ ജീവിതത്തിൽ അപ്രതീക്ഷിതമായി നടക്കുന്ന ഞെട്ടിക്കുന്ന സംഭവ വികാസങ്ങളും അതിന്റെ പിന്നിലെ രഹസ്യങ്ങളുടെയും കഥ പറയുന്ന ഈ ചിത്രത്തില്‍ ലില്ലിയായി സൂര്യ ലക്ഷ്മിയും ആൽബിയായി ശ്രീജിത്ത് പണിക്കരും വേഷമിടുന്നു. സ്മിത ശശി, സന്തു ഭായി, ചെറി, മാസ്റ്റര്‍ ദേവനാരായണന് എന്നിവരാണ് മറ്റു താരങ്ങള്‍. വശ്യ മനോഹരമായ രണ്ടു ഗാനങ്ങളാണ് ഈ ചിത്രത്തിലുള്ളത്. ജ്യോതിഷ് ടി കാശിയുടെ വരികൾക്ക് നവാഗതരായ അജീഷ് ആന്റോ, സുമേഷ് സോമസുന്ദർ എന്നിവര്‍ സംഗീതം പകരുന്നു. ഹരിശങ്കർ ,നഫ്ല, സുമേഷ് സോമസുന്ദർ എന്നിവരാണ് ഗായകര്‍.
Also Read-
എം എസ് ബാബുരാജിന്റെ കൊച്ചുമകൾ പിന്നണി ഗായികയാകുന്നു; നിമിഷ സലിം പാടിയ 'തീ'യിലെ ഗാനം പുറത്ത്സ്വസ്തിക് വിനായക് ക്രിയേഷൻസിന്റെ ബാനറിൽ അനില കെ എം നിർമ്മിക്കുന്ന ഈ ചിത്രത്തില്‍ ഇതു വരെ കാണാത്ത വ്യത്യസ്തതകളും ദൃശ്യാനുഭവങ്ങളും സമന്വയിക്കുന്നു. പ്രൊഡക്ഷന്‍ കണ്ട്രോളര്- നിജില്‍ ദിവാകര്‍, എക്സിക്യൂട്ടീവ് പ്രൊഡ്യൂസര്‍-നിജോ എം ജെ, കല- സന്തുഭായ്, മേക്കപ്പ്- സുജിത്ത് പറവൂര്‍, വസ്ത്രാലങ്കാരം-അക്ഷയ ഷണ്മുഖന്, സ്റ്റില്‍സ്- മിഥുന് ടി സുരേഷ്, എഡിറ്റര്‍- മജു അന്‍വര്‍, ചീഫ് അസോസിയേറ്റ് ഡയറക്ര്-ആദര്‍ശ് വേണു ഗോപാലന്, അസ്സോസിയേറ്റ് ഡയറക്ടര്‍- ബിനീഷ് ജെ പുതിയത്ത്, സംവിധാന സഹായികള്‍-അനു ചന്ദ്ര, ഗോപന് ജി, പശ്ചാത്തല സംഗീതം- സുമേഷ് സോമസുന്ദര്‍, നൃത്തം-സുജിത്ത് സോമസുന്ദരം, ചീഫ് അസ്സോസിയേറ്റ് ക്യാമറമാന്- അരുണ്‍ ടി ശശി, പ്രൊഡക്ഷന്‍ എക്സിക്യൂട്ടീവ്-നിഷാദ് പന്നിയാങ്കര, വാർത്ത പ്രചരണം-എ എസ് ദിനേശ്.
Also Read-
ക്രിസ്ത്യൻ ഭക്തിഗാന വീഡിയോ റിലീസ് ചെയ്ത് നാദിർഷാ; മിമിക്രി രംഗത്തെ സുഹൃത്തുക്കളുടെ സംരംഭം 'ഒരു നറുപുഷ്പമായ്'ഏറ്റവും വിശ്വാസ്യതയുള്ള വാർത്തകള്‍, തത്സമയ വിവരങ്ങൾ, ലോകം, ദേശീയം, ബോളിവുഡ്, സ്പോർട്സ്, ബിസിനസ്, ആരോഗ്യം, ലൈഫ് സ്റ്റൈൽ വാർത്തകൾ ന്യൂസ് 18 മലയാളം വെബ്സൈറ്റിൽ വായിക്കൂ.