ഒരു ബസ് യാത്രയും തള്ളിയകറ്റപ്പെടുന്ന അപര ജീവിതവും; ശ്രദ്ധേയമായി ഊറാമ്പുലികൾ ഹ്രസ്വ ചിത്രം

മനുഷ്യത്വമില്ലാത്ത സമൂഹത്തെയാണ് ഊറാമ്പുലികൾ(വിഷച്ചിലന്തി) തുറന്നു കാട്ടുന്നത്.

News18 Malayalam | news18-malayalam
Updated: August 12, 2020, 2:08 PM IST
ഒരു ബസ് യാത്രയും തള്ളിയകറ്റപ്പെടുന്ന അപര ജീവിതവും; ശ്രദ്ധേയമായി ഊറാമ്പുലികൾ ഹ്രസ്വ ചിത്രം
Oorambulikal
  • Share this:
ട്രാൻസ്‌ജൻഡേഴ്സിന് നേരെയുള്ള അവഗണന പ്രമേയമാക്കി ഒരു ഹ്രസ്വ ചിത്രം. ഡോ. അപർണ സോമനാണ് ഊറാമ്പുലികൾ എന്ന ചിത്രം സംവിധാനം ചെയ്തിരിക്കുന്നത്. ഇന്ത്യയിൽ ആദ്യമായി ഒരു സ്ത്രീ ഒറ്റ ഷോട്ടിൽ തീർത്ത ഷോർട് ഫിലിം ആണ് ഊറാമ്പുലികൾ.

ആര്യൻ കൃഷ്ണ കുമാറാണ് കഥ ഒരുക്കിയത്. രാജീവ് രാജേന്ദ്രനാണ് ക്യാമറ കൈകാര്യം ചെയ്തിരിക്കുന്നത്. മുണ്ടബ്ര ഫൈസൽ നിർമിച്ച ചിത്രം സോഷ്യൽ മീഡിയകളിൽ ശ്രദ്ധ നേടിക്കൊണ്ടിരിക്കുകയാണ്.

TRENDING നിയമനം നടന്ന് 40 ദിവസം കഴിഞ്ഞിട്ടും ശമ്പളമില്ല; പിപിഇ കിറ്റ് ധരിച്ച് പ്രതിഷേധ വീഡിയൊയുമായി ജൂനിയർ ഡോക്ടർമാർ
[NEWS]
YouTube Challenge Accepted: ലൈംഗികാവയവത്തിന് തീകൊളുത്തി ലൈവ് നടത്തി യൂട്യൂബ് താരം [NEWS] ഫ്ലാഷ് ബാക്കിൽ നിന്ന് തുടക്കം; സഞ്ജയ് ദത്തിനൊപ്പം ആലിയ ഭട്ടും ആദിത്യയും; സഡക് 2 ട്രെയിലർ എത്തി[NEWS]
ബസ്സിലെ രാത്രി യാത്രയിൽ ട്രാൻസ്ജൻഡർ വ്യക്തി നേരിടേണ്ടി വരുന്ന അവസ്ഥയാണ് ഷോർട്ട്ഫിലിം പറയുന്നത്. മനുഷ്യത്വമില്ലാത്ത സമൂഹത്തെയാണ് ഊറാമ്പുലികൾ(വിഷച്ചിലന്തി) തുറന്നു കാട്ടുന്നത്.

ഒരു ബസ്സും അതിലെ യാത്രക്കാരുമാണ് ചിത്രത്തിലെ കഥാപാത്രങ്ങൾ. സഹജീവിയോട് യാതൊരു അലിവും കരുതലുമില്ലാത്ത യാത്രികരും തള്ളിയകറ്റപ്പെടുന്ന അപര ജീവിതവും ചിത്രം വരച്ചു കാട്ടുന്നു. സദാചാര ബോധത്തിന്റെ അളവുകൾ കൊണ്ട് നിരാകരിക്കാവുന്ന ജീവിതത്തിന്റെ നേർ കാഴ്ചയാണ് ഈ കുഞ്ഞ് സിനിമ.
Published by: Naseeba TC
First published: August 12, 2020, 2:08 PM IST
കൂടുതൽ കാണുക
അടുത്തത് വാര്‍ത്തകള്‍

Top Stories

corona virus btn
corona virus btn
Loading