HOME » NEWS » Film » OPERATION OLIPPORU A HOLLYWOOD STYLE MOVIE FROM THIRUVANANTHAPURAM

ഓപ്പറേഷൻ ഒളിപ്പോര്: തിരുവനന്തപുരത്തുനിന്ന് ഒരു ഹോളിവുഡ് സ്റ്റൈൽ സിനിമ

കടബാധ്യതയിൽ അകപ്പെട്ട രണ്ടു സുഹൃത്തുക്കൾ ചേർന്ന് ഒരു ഫിനാൻസ് സ്ഥാപനം കൊള്ളയടിക്കാൻ തീരുമാനിക്കുന്നു. പക്ഷെ വളരെ യാദൃശ്ചികമായി അതെ ദിവസം അതെ സമയം മറ്റൊരു ടീം ഇതേ സ്ഥാപനം കൊള്ളയടിക്കുന്നു

News18 Malayalam | news18-malayalam
Updated: January 27, 2021, 6:55 PM IST
ഓപ്പറേഷൻ ഒളിപ്പോര്: തിരുവനന്തപുരത്തുനിന്ന് ഒരു ഹോളിവുഡ് സ്റ്റൈൽ സിനിമ
olipporu
  • Share this:
ആദ്യം വൈറൽ വീഡിയോസ് - ഇപ്പോൾ സിനിമയിലേക്കും. സോഡാബോട്ടിൽ ടീമിന്റെ ഏറ്റവും പുതിയ പ്രൊജക്റ്റ് ആണ് ഓപ്പറേഷൻ: ഒളിപ്പോര് എന്ന സിനിമ. കടക്കെണിയിൽ അകപ്പെട്ട്‌ ഫിനാൻസ് സ്ഥാപനം കൊള്ളയടിക്കാൻ പോകുന്ന രണ്ട്‌ സുഹൃത്തുക്കളുടെ കഥയാണ് ഓപ്പറേഷൻ: ഒളിപ്പോര്. ഒരു പക്കാ ആക്ഷൻ കോമഡി എന്‍റർടെയ്നർ വളരെ ചെറിയ ബജറ്റിൽ പൂർത്തിയാക്കി എന്നതാണ് ഇതിന്റെ പ്രത്യേകത. Sodabottle Entertainment എന്ന യൂട്യൂബ് ചാനലിലൂടെ ജനുവരി 23ന് വൈകിട്ട് 7 മണിക്ക് ആണ് ഈ സിനിമ പുറത്ത് വന്നത്

കടബാധ്യതയിൽ അകപ്പെട്ട രണ്ടു സുഹൃത്തുക്കൾ ചേർന്ന് ഒരു ഫിനാൻസ് സ്ഥാപനം കൊള്ളയടിക്കാൻ തീരുമാനിക്കുന്നു. പക്ഷെ വളരെ യാദൃശ്ചികമായി അതെ ദിവസം അതെ സമയം മറ്റൊരു ടീം ഇതേ സ്ഥാപനം കൊള്ളയടിക്കുന്നു. അവിടെ നടക്കുന്ന ബഹളങ്ങൾക്കിടയിൽ ഈ സുഹൃത്തുക്കൾ കൊള്ളക്കാരുടെ കൂടെ അകപ്പെട്ട്‌ പോകുന്നതാണ് സിനിമയുടെ ഇതുവൃത്തം. അവർക്കിടയിൽ ഉണ്ടാവുന്ന ആശയകുഴപ്പങ്ങളും തമാശകളും, ട്വിസ്റ്റുകളും, ആക്ഷനുമൊക്കെ ചേർത്തിണക്കിയതാണ് ഓപ്പറേഷൻ ഒളിപ്പോര്.

Youtube Video


പണ്ട് മുതലേ കോമഡി ഇഷ്ടപ്പെടുന്ന അണിയറപ്രവർത്തകർ, ഇതുവരെ ചെയ്തതിനേക്കാൾ വലിയ സ്കെയിലിൽ കഥ പറയണം എന്ന് കുറെ ആൾ ആയി ആഗ്രഹിച്ചിരുന്നതിന്‍റെ ഫലമാണ് ഇത്തരമൊരു ചിത്രം യാഥാർഥ്യമായത്. ആദ്യം ഷോർട് ഫിലിം ചെയ്യാൻ തീരുമാനിച്ചു. പക്ഷെ പറയാൻ ഉദ്ദേശിച്ച കഥയ്ക്ക് ഒരു ഷോർട് ഫില്മിനെക്കാളും നീളം കൂടുതലായിരുന്നു. എന്നാൽ സിനിമയുടെ നീളം ഇല്ലതാനും. അങ്ങനെ രണ്ടിനും നടുക്കുള്ള ഒരു 1 മണിക്കൂർ സിനിമയിൽ എത്തിച്ചേർന്നു.

സോണിയും (കഥാകൃത്ത്) അക്ഷയും (ഡയറക്ടർ) സോഫ്റ്റ്‌വെയർ എഞ്ചിനീയർ ആണ്. മനു (എഡിറ്റർ) ഒരു അഡ്വെർടൈസ്‌മെന്റ് ഏജൻസിയിൽ വർക്ക് ചെയ്യുന്നു. മനു ആണ് ഓപ്പറേഷൻ ഒളിപ്പോര് എഡിറ്റ് ചെയ്തത്.

ആരാണ് ഈ സോഡാബോട്ടിൽ ടീം?

സോഡാബോട്ടിൽ ടീമിന്റെ ഏതെങ്കിലും ഒരു വീഡിയോ നിങ്ങൾ എപ്പോഴെങ്കിലുമൊക്കെ കണ്ടിട്ടുണ്ടാവും. സിനിമ സ്പൂഫുകളുംസാമൂഹിക പ്രസക്തിയുള്ള വിഷയങ്ങളും നർമത്തിന്റെ ചേരുവയോടെ അവതരിപ്പിച്ച് ശ്രദ്ധ നേടിയവർ ആണ് സോഡാബോട്ടിൽ ടീം. സോഷ്യൽ മീഡിയയിലും വാട്സാപ്പിലും ഒക്കെ തരംഗമായ പല വിഡിയോകൾക്ക് പിന്നിലും ഇവരാണ്.
Published by: Anuraj GR
First published: January 27, 2021, 6:55 PM IST
കൂടുതൽ കാണുക
അടുത്തത് വാര്‍ത്തകള്‍

Top Stories