നിങ്ങളുടെ നഗരം തിരഞ്ഞെടുക്കുക

  • HOME
  • »
  • NEWS
  • »
  • film
  • »
  • Opinion|'ഓർക്കുക നീ ആരാണെന്ന്'; ഒരച്ഛൻ മകനു നൽകിയ സന്ദേശം: ദി ലയൺ കിങ് ആസ്വദിക്കപ്പെടുന്നതിങ്ങനെ

  Opinion|'ഓർക്കുക നീ ആരാണെന്ന്'; ഒരച്ഛൻ മകനു നൽകിയ സന്ദേശം: ദി ലയൺ കിങ് ആസ്വദിക്കപ്പെടുന്നതിങ്ങനെ

  ജോൺ ഫേവരെ ഒരുക്കിയ ചിത്രത്തിൽ വൈകാരീക രംഗങ്ങളും നർമമുഹൂർത്തങ്ങളും വളരെ തന്മയത്വത്തോടുകൂടി കൈകാര്യം ചെയ്തിരിക്കുന്നു.

  The-Lion-King

  The-Lion-King

  • News18
  • Last Updated :
  • Share this:
   വിഷ്ണു രവികുമാർ

   ഡിസ്‌നിയുടെ "ദി ലയൺ കിങ് " എല്ലാ പ്രായത്തിലുള്ള സിനിമ ആസ്വാദകരെയും ഒരുപോലെ തൃപ്തിപ്പെടുത്തുന്ന ഒരു ചിത്രമാണ്. കാഴ്ചയുടെ വസന്തം തീർക്കാൻ 3D ഫോർമാറ്റിൽ ആണ് ചിത്രം നമ്മുടെ മുന്നിലേക്ക്‌ എത്തുന്നത്. ജോൺ ഫാവരെയുടെ സംവിധാനത്തിൽ പുറത്തുവന്ന ചിത്രത്തിന്റെ സംഗീത വിഭാഗം കൈകാര്യം ചെയ്തിരിക്കുന്നത് ലോകത്തിലെ ഏറ്റവും മികച്ച സംഗീത സംവിധായകരിൽ ഒരാളായ ഹാൻസ് സിമ്മെർ ആണ്.

   (കഥ അറിയാത്തവർക്ക് )
   സിനിമയുടെ തുടക്കം തന്നെ ആ രാജ്യത്തിന്റെ രാജാവായ മുഫാസയുടെ മകനായ സിംബയെ അടുത്ത രാജാവായി പ്രഘ്യാപിച്ചുകൊണ്ടാണ്. അടുത്ത രാജാവെന്ന നിലയിൽ താൻ ചെയ്യേണ്ട ദൗത്യങ്ങളെല്ലാം മകനെ ചെറുപ്പം മുതലേ പഠിപ്പിക്കുന്ന മുഫാസയെ സിംബ വളരെയധികം ആരാധിക്കുകയും ബഹുമാനിക്കുകയും സ്നേഹിക്കുകയും ചെയുന്നു.അധികാരം തനിക്കു ലഭിക്കാത്തതിൽ

   എതിർപ്പും വൈരാഗ്യവുമുള്ള മുഫാസ്സയുടെ സഹോദരൻ സ്കാർ അധികാര മോഹവുമായി ഒരു അവസരത്തിനായി കാത്തുനിൽക്കുന്നു. ആകസ്മികമായി രാജാവ് മുഫാസ കൊല്ലപ്പെടുകയും അടുത്ത രാജാവായ സിംബയുടെ തിരോധാനവും ആ നാടിനെയും അവിടെയുള്ള ജീവികളുടെ ജീവിതത്തെയും പ്രതികൂലമായി ബാധിക്കുന്നു. മുഫാസയുടെ കുടുംബം ഈ അവസ്ഥയിൽ നിസ്സഹായരാവുന്നു. ഈ അവസരം മുതലെടുത്ത സ്കാർ അധികാരം ഏറ്റെടുത് ആ രാജ്യത്തിന്റെ നാശത്തിനു തുടക്കം കുറിക്കുന്നു. ഇതിനിടയിൽ സിംബയുടെ ജീവിതത്തിലൂടെ നന്മയുടെയും തിന്മയുടെയും പല ഘട്ടങ്ങളും കടന്നു പോകുന്നു. ജീവിതത്തിന്റെ ഒരു ഘട്ടത്തിൽ തന്റെ പിതാവായ മുഫാസ തന്നിലൂടെ ജീവിക്കുന്നു എന്ന് സിംബ വിശ്വസിക്കുന്നു. ഒടുവിൽ തന്റെ രാജ്യത്തെയും അവിടുത്തെ പ്രജകളെയും കാക്കാൻ സിംബ എത്തുന്നതാണ് ചിത്രത്തിന്റെ ഇതിവൃത്തം.

   ഒരു രാജ്യത്തിന്റെ ഭരണം പാരമ്പര്യമായി കൈമാറുമ്പോൾ ആ രാജ്യത്തിലെ എല്ലാ പ്രജകളുടെയും സുരക്ഷക്കും ക്ഷേമത്തിനും മേൽകൈ നൽകുന്ന രാജപരമ്പരയുടെ കഥയാണ് ചിത്രം പങ്കുവെക്കുന്നത്. അതിലുപരി ഒരച്ഛൻ മക്കൾക്കു നൽകുന്ന നീതിയുടെയും നന്മയുടെയും ബാലപാഠങ്ങൾ ചിത്രത്തിൽ നമുക്ക് കാണാൻ കഴിയും. ഭൂമിയിൽ ജീവിക്കുന്ന എല്ലാ ജീവജാലങ്ങളുടെയും അടിസ്ഥാന സ്വഭാവം ഒന്ന് തന്നെയെന്ന് ചിത്രം പങ്കുവെക്കുന്നു.

   ജോൺ ഫേവരെ ഒരുക്കിയ ചിത്രത്തിൽ വൈകാരീക രംഗങ്ങളും നർമമുഹൂർത്തങ്ങളും വളരെ തന്മയത്വത്തോടുകൂടി കൈകാര്യം ചെയ്തിരിക്കുന്നു. പ്രമുഖ ഛായാഗ്രാഹകൻ കാലേബ് ഡിസ്‌ചാനെലിന്റെ സിനിമാട്ടോഗ്രാഫ്യും മികച്ചു നില്കുന്നു. ഹാൻസ് സിമ്മെറിന്റെ സംഗീത നിർവഹണം ചിത്രത്തെ ഒരുപടി മുകളിലേക്കു ഉയർത്താൻ സഹായിച്ചു.3D ഫോർമാറ്റിൽ എത്തിയ ചിത്രത്തിന്റെ ഏറ്റവും മികച്ചു നിൽക്കുന്ന വിഷ്വൽ ഇഫക്ട്സ് കൈകാര്യം ചെയ്തിരിക്കുന്നത് റോബർട്ട്‌ ലെഗേറ്റോയും ആദം വാൽഡേസുമാണ്.

   സിംബ എന്ന യുവ രാജാവിന്റെ ജനനത്തോടെയാണ് സിനിമ ആരംഭിക്കുന്നത്. മുഫാസയുടെ പാത പിന്തുടർന്ന സിംബ ശക്തനായ ഒരു രാജാവായി നിലകൊള്ളുന്നു . സിംബയുടെ മകനായ അടുത്ത തലമുറയിലെ രാജാവിന്റെ ജനനത്തോടെ ചിത്രം അവസാനിക്കുന്നു. മുഫാസ എപ്പോഴും സിംബയെ ഉപദേശിച്ചിരുന്നു ആ വരികൾ സിംബ തന്റെ മകനെയും ഉപദേശിക്കാതിരിക്കില്ല.

   "ഓർക്കുക നീ ആരാണെന്ന്".
   First published: