സാമൂഹിക പ്രവർത്തക ദയ ബായുടെ ജീവിതകഥ പറഞ്ഞ 'ദയ ബായ്' എന്ന ബോളിവുഡ് സിനിമയുടെ സംവിധായകൻ ശ്രീവരുൺ കോവിഡ് മഹാമാരിയുടെ പശ്ചാത്തലത്തിൽ മലയാളത്തിൽ ഒരുക്കിയ ഹ്രസ്വ ചിത്രമാണ് 'ഒപ്പം'.
കോവിഡ് 19 മഹാമാരിയുടെ കാലത്തെ ശുചീകരണത്തൊഴിലാളികളുടെ കഥ പറയുന്ന ഈ ഹ്രസ്വചിത്രം മോഹൻലാൽ റിലീസ് ചെയ്‌തു. ഈ മഹാമാരിയുടെ കാലത്ത് ലോകം അനുഭവിക്കുന്ന സുരക്ഷിതത്വം, നാം തിരിച്ചറിയാതെപോകുന്ന ചിലരുടെ ഒക്കെ ത്യാഗത്തിന്റെയും സമർപ്പണത്തിന്റെയും ഫലമാണെന്ന് 'ഒപ്പം' ഓർമ്മപ്പെടുത്തുന്നു.
നന്ദു ലാൽ കൃഷ്ണമൂർത്തി, രേണു സൗന്ദർ, ഹരിശ്രീ മാർട്ടിൻ, അജു തോമസ് എന്നിവർ അഭിനയിക്കുന്ന ചിത്രത്തിന് മോഹൻലാൽ വിവരണം നൽകിയിരിക്കുന്നു.
പ്രമോദ്.കെ.പിള്ള ഛായാഗ്രഹണം നിർവഹിച്ചിരിക്കുന്നു. പിക്സൽ ക്യൂബ് നിർമ്മിക്കുന്ന ഹ്രസ്വചിത്രത്തിന്റെ ആശയം സജീവ് സോമൻന്റെതാണ്. സംഗീതം അരുൺ വിജയ്‍യും എഡിറ്റിംഗ് കപിൽ കൃഷ്ണയും മേക്കപ്പ് പട്ടണം ഷായും നിര്‍വ്വഹിക്കുന്നു.
ഏറ്റവും വിശ്വാസ്യതയുള്ള വാർത്തകള്‍, തത്സമയ വിവരങ്ങൾ, ലോകം, ദേശീയം, ബോളിവുഡ്, സ്പോർട്സ്, ബിസിനസ്, ആരോഗ്യം, ലൈഫ് സ്റ്റൈൽ വാർത്തകൾ ന്യൂസ് 18 മലയാളം വെബ്സൈറ്റിൽ വായിക്കൂ.
Tags: Corona, Corona In India, Corona outbreak, Corona virus, Corona Virus India, Corona virus spread, Coronavirus, Coronavirus symptoms, Coronavirus update, Covid 19, Sanitation workers, Symptoms of coronavirus