• HOME
  • »
  • NEWS
  • »
  • film
  • »
  • കുടുംബശ്രീ അംഗമാണോ ? അഭിനയിക്കാൻ താൽപര്യമുണ്ടോ ? അണിയറയിൽ പ്രവർത്തിക്കാനും അവസരം

കുടുംബശ്രീ അംഗമാണോ ? അഭിനയിക്കാൻ താൽപര്യമുണ്ടോ ? അണിയറയിൽ പ്രവർത്തിക്കാനും അവസരം

സ്ത്രീ ശക്തി ഫിലിംസ് ഒരുക്കുന്ന അമ്മ പറഞ്ഞ കഥ എന്ന മലയാള സിനിമയിലേക്ക് കുടുംബശ്രീ അംഗങ്ങള്‍ക്കും കുടുംബാംഗങ്ങൾക്കും മറ്റു വനിതാ കൂട്ടായ്മകൾക്കും അവസരം.

  • Share this:
    തിരുവനന്തപുരം: സ്ത്രീ ശക്തി ഫിലിംസ് ഒരുക്കുന്ന അമ്മ പറഞ്ഞ കഥ എന്ന മലയാള സിനിമയിലേക്ക് കുടുംബശ്രീ അംഗങ്ങള്‍ക്കും കുടുംബാംഗങ്ങൾക്കും മറ്റു വനിതാ കൂട്ടായ്മകൾക്കും അവസരം. മലയാള സിനിമാ രംഗത്ത് വനിതാ മുന്നേറ്റം പ്രതീക്ഷിക്കുന്ന ഈ ചിത്രത്തിന്റെ അരങ്ങിലും അണിയറയിലും നിരവധി അവസരങ്ങളാണ് വനിതകളെ കാത്തിരിക്കുന്നതെന്ന് അണിയറ പ്രവർത്തകർ അറിയിച്ചു.

    15 മിനിറ്റ് ദൈർഘ്യമുള്ള പത്തുകഥകൾ കോർത്തിണക്കി നവാഗതരായ യുവ സംവിധായകരാണ് ചിത്രം ഒരുക്കുന്നത്. കുടുംബശ്രീ പ്രവർത്തകരിൽ നിന്നും തെരഞ്ഞെടുക്കുന്ന കഥകളാണ് സിനിമയാകുന്നത്.

    Also Read- സോറി വിവാഹ വാർഷികമല്ല, ജന്മദിനമാണ്! ഒരേദിവസം ജന്മദിനം ആഘോഷിച്ച് സുരേഷ് കുമാറും മേനകയും

    കഥ, തിരക്കഥ, സംഭാഷണം, അഭിനയം, ഡബ്ബിങ്, മേക്കപ്പ്, വസ്ത്രാലങ്കാരം, ഫോട്ടോഗ്രഫി, പശ്താല്ലത സംഗീതം, ഗാനരചന, ആലാപനം, കലാസംവിധാനം, സംഗീത സംവിധാനം, സഹ സംവിധാനം, അസി. ക്യാമറാമാൻ, പ്രൊഡക്ഷൻ കാറ്ററിംഗ്, പോസ്റ്റർ ഡിസൈനിങ് തുടങ്ങി സമസ്ത മേഖലളിലും വനിതകളെ ഉൾപ്പെടുത്തുമെന്ന് അണിയറപ്രവർത്തകർ അറിയിച്ചു.

    കാസ്റ്റിങ്, പ്രൊമോഷൻ, പരസ്യ പ്രചാരണം, ടിക്കറ്റ് വിതരണം എന്നിവയിലും കുടുംബശ്രീ പ്രവർത്തകർക്ക് അവസരം ഒരുക്കുമെന്നും ഫ്ളക്സ് ബോർഡുകൾ പൂർണമായി ഒഴിവാക്കിക്കൊണ്ടും സ്ത്രീ സുരക്ഷ ഉറപ്പുവരുത്തിക്കൊണ്ടും പ്രവർത്തനങ്ങൾ ഏകോപിപ്പിക്കുമെന്നും സംവിധായകർ അറിയിച്ചു. കൂടുതൽ വിവരങ്ങൾക്ക് - 9496781201, 9496791202. ഇ-മെയിൽ- kudumbasreemovie@gmail.com

     
    First published: