നിങ്ങളുടെ നഗരം തിരഞ്ഞെടുക്കുക

  • HOME
  • »
  • NEWS
  • »
  • film
  • »
  • 'കുറലു'മായി ഓര്‍ഡിനറി സംവിധായകന്‍; കേന്ദ്ര കഥാപാത്രമായി നരേയ്ന്‍

  'കുറലു'മായി ഓര്‍ഡിനറി സംവിധായകന്‍; കേന്ദ്ര കഥാപാത്രമായി നരേയ്ന്‍

  ഓര്‍ഡിനറി എന്ന ചിത്രത്തിലൂടെ പ്രേക്ഷകശ്രദ്ധ പിടിച്ചു പറ്റിയ സംവിധായകനാണ് സുഗീത്

  • Share this:
   ഓര്‍ഡിനറി എന്ന ചിത്രത്തിലൂടെ പ്രേക്ഷകശ്രദ്ധ പിടിച്ചു പറ്റിയ സംവിധായകനാണ് സുഗീത്. സുഗീതിന്റെ സംവിധാനത്തില്‍ തമിഴ് ചിത്രം ഒരുങ്ങുന്നു എന്നതാണ് ഇപ്പോള്‍ വരുന്ന റിപ്പോര്‍ട്ടുകള്‍.

   സുഗീത് തമിഴില്‍ സംവിധാനം ചെയ്യുന്ന ചിത്രത്തിന് 'കുറല്‍' എന്നാണ് താത്ക്കാലികമായി പേരിട്ടിരിക്കുന്നത്. ചിത്രത്തില്‍ കേന്ദ്ര കഥാപാത്രമായി എത്തുന്നത് മലയാളികളുടെ ഇഷ്ട താരം നരേയ്‌നാണ്.

   ചിത്രത്തില്‍ നരേയ്‌ന്റെ നായികയായി എത്തുന്നത് ഓര്‍ഡിനറിയിലെ നായിക ശ്രിത ശിവദാസാണ്. ദുബായിലാണ് ചിത്രത്തിന്റെ പ്രധാന ലൊക്കേഷന്‍.

   സണ്ണിയെന്ന ചിത്രത്തിലാണ് ശ്രിത ശിവദാസ് മലയാളത്തില്‍ ഏറ്റവും ഒടുവില്‍ അഭിനയിച്ചിരിക്കുന്നത്. രഞ്ജിത് ശങ്കറിന്റെ സംവിധാനത്തിലുള്ള സണ്ണിയെന്ന ചിത്രത്തില്‍ അതിഥി വേഷത്തിലാണെങ്കിലും പ്രധാനപ്പെട്ട കഥാപാത്രമായിരുന്നു ശ്രിത ശിവദാസിന്.

   അദൃശ്യം എന്ന ചിത്രമാണ് നരേനിന്റേതായി റിലീസിനായി ഒരുങ്ങുന്നത്. ചിത്രത്തില്‍ ജോജുവും ഷറഫുദ്ദീനും പ്രധാന കഥാപാത്രങ്ങളായി എത്തുന്നുണ്ട്.

   Shane Nigam | 'ഭൂതകാല'ത്തില്‍ രേവതി, ഷെയ്‌ൻ നിഗം; ഫസ്റ്റ് ലുക്ക് പോസ്റ്റര്‍ പുറത്ത്‌

   ഷെയ്ന്‍ നിഗത്തെ കേന്ദ്ര കഥാപാത്രമാക്കി രാഹുല്‍ സദാശിവന്‍ കഥയെഴുതി സംവിധാനം ചെയ്യുന്ന ചിത്രമാണ് ഭൂതകാലം. ചിത്രത്തിന്റെ ഫസ്റ്റ് ലുക്ക് പോസ്റ്റര്‍ അണിയറ പ്രവര്‍ത്തകര്‍ പുറത്തുവിട്ടു. ഒരു മിസ്ട്രി ത്രില്ലറായിരിക്കും ഭൂതകാലം എന്നത് പോസ്റ്ററില്‍ നിന്നും വ്യക്തമാണ്.

   ഷെയ്ന്‍ നിഗത്തോടൊപ്പം രേവതിയും ചിത്രത്തില്‍ മറ്റൊരു പ്രധാന കഥാപാത്രമായി എത്തുന്നുണ്ട്. സൈജു കുറുപ്പും ഭൂതകാലമെന്ന ചിത്രത്തില്‍ വേഷമിടുന്നു. ചിത്രത്തിന്റെ ഗാനരചനയും സംഗീത സംവിധാനവും നിര്‍വഹിക്കുന്നത് ഷെയ്‌നാണെന്ന പ്രത്യേകതയുമുണ്ട്. ചിത്രത്തിന്റെ തിരക്കഥ എഴുതുന്നത് സംവിധായകന്‍ രാഹുല്‍ സദാശിവനൊപ്പം ശ്രീകുമാര്‍ ശ്രേയസും ചേര്‍ന്നാണ്.

   ഷെയ്ന്‍ നിഗം ഫിലിംസിന്റെയും ബാനറില്‍ സംവിധായകന്‍ അന്‍വര്‍ റഷീദിന്റെ ഭാര്യ തെരേസ റാണി, ഷെയ്ന്‍ നിഗത്തിന്റെ മാതാവ് സുനില ഹബീബ് എന്നിവര്‍ ചേര്‍ന്നാണ് ചിത്രത്തിന്റെ നിര്‍മ്മാണം. ചിത്രത്തിന്റെ പശ്ചാത്തല സംഗീതം നിര്‍വഹിക്കുന്നത് ഗോപി സുന്ദറാണ്.

   എ ആര്‍ അന്‍സാര്‍ ആണ് ചിത്രത്തിന്റെ എക്‌സിക്യൂട്ടീവ് പ്രൊഡ്യൂസര്‍. ബിനു മുരളി ആണ് ചിത്രത്തിന്റെ പ്രൊഡക്ഷന്‍ കണ്‍ട്രോളര്‍. ഛായാഗ്രാഹണം ഷെഹ്നാദ് ജലാല്‍ ആണ്.
   Published by:Karthika M
   First published:
   )}