• HOME
  • »
  • NEWS
  • »
  • film
  • »
  • ഓസ്കാർ നേടിയ ഹോളിവുഡ് നടിക്ക് ഈ ബോളിവുഡ് നായകനൊപ്പം അഭിനയിക്കാൻ ആഗ്രഹം

ഓസ്കാർ നേടിയ ഹോളിവുഡ് നടിക്ക് ഈ ബോളിവുഡ് നായകനൊപ്പം അഭിനയിക്കാൻ ആഗ്രഹം

പത്ത് വർഷം മുമ്പുള്ള വീഡിയോ ആണ് ഇപ്പോൾ വൈറലായിരിക്കുന്നത്

  • Share this:

    മികച്ച നടിക്കുള്ള ഈ വർഷത്തെ ഓസ്കാർ സ്വന്തമാക്കിയ അഭിനേത്രിയാണ് മിഷേൽ യോ. എവരിതിങ് എവരിവേർ ഓൾ അറ്റ് വൺസ് എന്ന ചിത്രത്തിലെ അഭിനയത്തിനാണ് മിഷേൽ യോ ഓസ്കാർ നേടിയത്. മികച്ച നടിക്കുള്ള ഓസ്കാർ നേടുന്ന ആദ്യ ഏഷ്യൻ നടിയാണ് മിഷേൽ.

    ഓസ്കാർ ലഭിച്ചതിനു പിന്നാലെ മിഷേലിന്റെ പഴയകാല വീഡിയോ ആണ് ഇപ്പോൾ സോഷ്യൽമീഡിയയിൽ പ്രചരിച്ചു കൊണ്ടിരിക്കുന്നത്. പത്ത് വർഷം മുമ്പുള്ള വീഡിയോ ഇപ്പോൾ വീണ്ടും വൈറലാകുകയായിരുന്നു. ബോളിവുഡിലെ തനിക്ക് ഏറ്റവും ഇഷ്ടപ്പെട്ട നടന്‍ ആരാണെന്നാണ് മിഷേൽ വീഡിയോയിൽ പറയുന്നത്.

    Also Read- RRR ടീമിന്റെ ഓസ്കാർ പ്രവേശനം ഫ്രീ അല്ല; ഒരാൾക്ക് നൽകിയത് 20 ലക്ഷം രൂപ

    2013 ൽ പുറത്തിറങ്ങിയ അഭിമുഖത്തിൽ സാക്ഷാൽ ആമിർ ഖാനെയാണ് മിഷേൽ പ്രകീർത്തിക്കുന്നത്. ആമിർ ഖാനൊപ്പം ഒരു സിനിമയിൽ അഭിനയിക്കണമെന്ന ആഗ്രഹവും മിഷേൽ അന്ന് പറഞ്ഞിരുന്നു. അസാമാന്യനായ നടൻ എന്നാണ് ആമിർ ഖാനെ മിഷേൽ വിശേഷിപ്പിച്ചത്.

    Also Read- സാറെ എമ്പുരാന്‍റെ വര്‍ക്ക് തുടങ്ങിയോ? ‘എന്‍റെ പണി തുടങ്ങി’യെന്ന് സംഗീത സംവിധായകന്‍ ദീപക് ദേവ്

    എൻജിഒ സംഘടനയായ ലിവ് ടു ലൗവിന്റെ ബ്രാൻഡ് അംബാസിഡർമാരായിരുന്നു ആമിർ ഖാനും മിഷേലും. ആമിർഖാന്റെ കടുത്ത ആരാധികയാണെന്നും അദ്ദേഹത്തോടൊപ്പം ജോലി ചെയ്യുക തന്റെ ആഗ്രഹമാണെന്നും മിഷേൽ പറയുന്നു. മികച്ച നടൻ മാത്രമല്ല, നല്ലൊരു മനുഷ്യൻ കൂടിയാണ് അദ്ദേഹമെന്നും മിഷേൽ കൂട്ടിച്ചേർത്തു.

    ആമിർ ഖാന്റെ ത്രീ ഇഡിയറ്റ്സ് തനിക്ക് വളരെ ഇഷ്ടമാണെന്ന് പറഞ്ഞ നടി ആ സിനിമ കാണാത്തവർ കുറവായിരിക്കും എന്നും അഭിപ്രായപ്പെട്ടു.

    Published by:Naseeba TC
    First published: