91 ാം ഓസ്ക്കാര്‍ പുരസ്ക്കാര പ്രഖ്യാപനത്തില്‍ മികച്ച ഡോക്യുമെന്ററിക്കുള്ള പുരസ്കാരം നേടിയത് ആര്‍ത്തവം വിഷയമായ പിരീഡ്: എന്‍ഡ് ഓഫ് സെന്റന്‍സ്. ഇന്ത്യന്‍ ഫശ്ചാത്തലത്തില്‍ ഒരുക്കിയ ഡോക്യുമെന്ററിയാണ് പിരീഡ്: എന്‍ഡ് ഓഫ് സെന്റന്‍സ്. ഇറാനിയന്‍-അമേരിക്കന്‍ സംവിധായിക റയ്ക സെഹ്റ്റച്ബച്ചി ഒരുക്കിയ ചിത്രത്തിന്റെ സഹനിര്‍മാതാവ് ഇന്ത്യക്കാരനായ ഗുനീത് മോംഗയാണ്. ലഞ്ച് ബോക്സ് നിര്‍മ്മിച്ചതും മോംഗയായിരുന്നു.
ആര്‍ത്തവകാലത്തെ ആരോഗ്യപരിപാലനത്തെക്കുറിച്ചാണ് സെഹ്റ്റ്ച്ബച്ചിയുടെ ഡോക്യുമെറ്ററി സംസാരിക്കുന്നത്. ഈ വര്‍ഷത്തെ ഓസ്കര് പട്ടികയില്‍ ഇന്ത്യന്‍ ബന്ധമുള്ള ഏകചിത്രവും ഇതു തന്നെയായിരുന്നു. അരുണാചലം മുരുകാനന്ദം നിര്‍മിച്ച, ചുരുങ്ങിയ ചെലവില്‍ സാനിറ്ററി നാപ്കിനുകള്‍ നിര്മിക്കാവുന്ന മെഷീന് ഈ ഗ്രാമത്തില്‍ സ്ഥാപിക്കപ്പെടുന്നതും തുടര്‍ന്നുണ്ടാകുന്ന സംഭവങ്ങളുമാണ് പിരീഡ് എന്‍ഡ് ഓഫ് സെന്റന്‍സ് പറയുന്നത്.
Also Read: Oscars 2019 LIVE- ഗ്രീൻ ബുക്ക് മികച്ച സിനിമ; റാമി മാലിക് നടൻ, ഒലീവിയ കോൾമാൻ നടി
രാജ്യത്തെ സ്ത്രീകളുടെ ജീവിതാവസ്ഥയെ വെളിപ്പെടുത്തുന്നതായിരുന്നു ഡോക്യുമെന്ററി. നേരത്തെ ഓസ്കാര്‍ നോമിമേഷന്‍ ലഭിച്ചത് തന്നെ വലിയ കാര്യമാണെന്ന് ഗുനീത് മോംഗ ന്യൂസ് 18യോട് പറഞ്ഞിരുന്നു.
WE WON!!! To every girl on this earth... know that you are a goddess... if heavens are listening... look MA we put @sikhya on the map ❤️
— Guneet Monga (@guneetm) February 25, 2019
ഏറ്റവും വിശ്വാസ്യതയുള്ള വാർത്തകള്‍, തത്സമയ വിവരങ്ങൾ, ലോകം, ദേശീയം, ബോളിവുഡ്, സ്പോർട്സ്, ബിസിനസ്, ആരോഗ്യം, ലൈഫ് സ്റ്റൈൽ വാർത്തകൾ ന്യൂസ് 18 മലയാളം വെബ്സൈറ്റിൽ വായിക്കൂ.
Tags: Oscars 2019, Oscars 2019 award list, Oscars 2019 LIVE Updates, Regina King, ഓസ്ക്കാർ 2019, ഓസ്ക്കാർ അവാർഡ്