നിങ്ങളുടെ നഗരം തിരഞ്ഞെടുക്കുക

  • HOME
  • »
  • NEWS
  • »
  • film
  • »
  • Salute | ദുൽഖർ സൽമാൻ ചിത്രം 'സല്യൂട്ട്' ഓവർസീസ് റൈറ്റുകൾ ഇവർക്ക്

  Salute | ദുൽഖർ സൽമാൻ ചിത്രം 'സല്യൂട്ട്' ഓവർസീസ് റൈറ്റുകൾ ഇവർക്ക്

  റോഷൻ ആൻഡ്രൂസ് - ബോബി സഞ്ജയ്‌ കൂട്ടുകെട്ടിലെ ആദ്യ ദുൽഖർ ചിത്രമാണിത്

  Dulqar_Salute

  Dulqar_Salute

  • Share this:
   ദുൽഖർ (Dulquer Salmaan) നായകനാകുന്ന "സല്യൂട്ടി"ന്റെ (Salute) ഓവർസീസ് റൈറ്റ്സ് നേടിയതിനെക്കുറിച്ചുള്ള വിവരങ്ങൾ പുറത്ത്. ജി.സി.സി. രാജ്യങ്ങളിൽ സ്റ്റാർസ് ഹോളിഡേ ഫിലിംസ് LLC യും ലോകത്തെ മറ്റു രാജ്യങ്ങളിലേത് സ്വന്തമാക്കിയത് വിംഗിൾസ് എന്റെർറ്റൈന്മെന്റുമാണ് എന്ന് ഫേസ്ബുക്ക് കുറിപ്പിലൂടെ ദുൽഖർ സൽമാൻ അറിയിച്ചു.

   റോഷൻ ആൻഡ്രൂസ് - ബോബി സഞ്ജയ്‌ കൂട്ടുകെട്ടിലെ ആദ്യ ദുൽഖർ ചിത്രമാണിത്. മുംബൈ പോലീസ് പോലെയുള്ള പോലീസ് ചിത്രം മലയാളികൾക്ക് സമ്മാനിച്ചിട്ടുള്ള റോഷൻ ആൻഡ്രൂസിന്റെ മറ്റൊരു മികച്ച പോലീസ് മൂവി ആയിരിക്കും സല്യൂട്ട് എന്ന ഉറപ്പ് ട്രെയിലറിന് കിട്ടിയ സ്വീകാര്യതയിൽ നിന്നും വ്യക്തമാണ്‌. ജനുവരി പതിനാലിന് ചിത്രം തീയറ്ററുകളിലെത്തും.   മുംബൈ പോലീസിന് ശേഷം റോഷൻ ആൻഡ്രൂസ് ഒരുക്കുന്ന പോലീസ് മൂവി കൂടിയാണ് സല്യൂട്ട്. ചിത്രത്തിന് തിരക്കഥയൊരുക്കിയിരിക്കുന്നത് ബോബി - സഞ്ജയ് കൂട്ടുകെട്ടാണ്. വേഫറെർ ഫിലിംസിന്റെ ബാനറിൽ ദുൽഖർ സൽമാൻ നിർമ്മിക്കുന്ന അഞ്ചാമത്തെ ചിത്രം കൂടിയാണിത്. ബോളിവുഡ് താരവും മോഡലുമായ ഡയാന പെന്റി നായികയാകുന്ന ചിത്രത്തിൽ മനോജ് കെ ജയൻ, അലൻസിയർ, ബിനു പപ്പു, വിജയകുമാർ, ലക്ഷ്മി ഗോപാല സ്വാമി, സാനിയ ഇയ്യപ്പൻ തുടങ്ങിയവർ മറ്റു പ്രധാന വേഷങ്ങളിൽ എത്തുന്നു.
   ജേക്സ് ബിജോയിയാണ് ചിത്രത്തിന് വേണ്ടി സംഗീതമൊരുക്കുന്നത്. ശ്രീകർ പ്രസാദാണ് എഡിറ്റിംഗ് നിർവഹിക്കുന്നത്. ഛായാഗ്രഹണം - അസ്‍ലം പുരയിൽ, മേക്കപ്പ് - സജി കൊരട്ടി, വസ്ത്രാലങ്കാരം - സുജിത് സുധാകരൻ, ആർട്ട് - സിറിൽ കുരുവിള, സ്റ്റിൽസ് - രോഹിത്, പ്രൊഡക്ഷൻ കൺട്രോളർ - സിദ്ധു പനയ്ക്കൽ,  ചീഫ് അസോസിയേറ്റ് ഡയറക്ടർ - കെ. സി. രവി, അസോസിയേറ്റ് ഡയറക്ടർ - ദിനേഷ് മേനോൻ, ഫർസ്റ്റ് എ. ഡി. - അമർ ഹാൻസ്പൽ,  അസിസ്റ്റന്റ് ഡയറക്ടെഴ്‌സ് - അലക്സ്‌ ആയിരൂർ, ബിനു കെ. നാരായണൻ, സുബീഷ് സുരേന്ദ്രൻ , രഞ്ജിത്ത് മടത്തിൽ. പിആർഒ - മഞ്ജു ഗോപിനാഥ്.

   സൗബിൻ, ദിലീഷ് പോത്തൻ, സുരഭി; 'കള്ളൻ ഡിസൂസയുടെ' ട്രെയ്‌ലർ മമ്മൂട്ടി റിലീസ് ചെയ്‌തു

   സജീർ ബാബയുടെ തിരക്കഥയിൽ ജിത്തു കെ. ജയൻ സംവിധാനം ചെയ്യുന്ന 'കള്ളൻ ഡിസൂസ' (Kallan D'souza) എന്ന ചിത്രത്തിന്റെ ട്രെയ്‌ലർ മമ്മൂട്ടി (Mammootty) റിലീസ് ചെയ്‌തു. നടൻ സൗബിൻ ഷാഹിർ (Soubin Shahir) കള്ളനായി വേഷമിടുന്ന ചിത്രമാണ്. ദിലീഷ് പോത്തൻ (Dileesh Pothan) ചിത്രത്തിൽ ഒരു പ്രധാന കഥാപാത്രത്തെ അവതരിപ്പിക്കുന്നു. സുരഭി ലക്ഷ്മി (Surabhi Lakshmi) 'കള്ളൻ ഡിസൂസ'യിൽ പ്രധാന സ്ത്രീ കഥാപാത്രത്തെ അവതരിപ്പിക്കും.

   ചിത്രത്തിന്റെ എഡിറ്റിംഗ് റിസാൽ ജിനിയും അരുൺ ചാലിൽ ഛായാഗ്രഹണവും നിർവ്വഹിക്കുന്നു. ബി. ഹരിനാരായണന്റെ വരികൾക്ക് ലിയോ ടോമും പ്രശാന്ത് കർമ്മയും ചേർന്നാണ് സംഗീതം പകരുന്നത്. ചിത്രം ജനുവരി 27ന് റിലീസ് ചെയ്യുമെന്ന് പ്രഖ്യാപിച്ചു കഴിഞ്ഞു. അടുത്തിടെ പുറത്തിറങ്ങിയ ചിത്രത്തിന്റെ പോസ്റ്ററിൽ സൗബിൻ കള്ളൻ ഡിസൂസയായും നടൻ ദിലീഷ് പോത്തൻ പോലീസ് ഇൻസ്‌പെക്ടറുടെ വേഷത്തിലും പ്രത്യക്ഷപ്പെട്ടിരുന്നു.

   Also read: ഇന്ദ്രൻസ്, സൈജു, വിനയ്; 'തേർഡ് മർഡർ' ചിത്രീകരണം വരാപ്പുഴയിൽ ആരംഭിച്ചു

   മുമ്പ് 2015ൽ പുറത്തിറങ്ങിയ ചാർലി എന്ന സിനിമയിൽ കള്ളൻ ഡിസൂസ എന്ന കഥാപാത്രം പ്രത്യക്ഷപ്പെട്ടിരുന്നു. നടൻ സൗബിൻ തന്നെയാണ് വേഷം കൈകാര്യം ചെയ്തത്. ‘കള്ളൻ ഡിസൂസ’ എന്ന കഥാപാത്രം പ്രേക്ഷകർക്ക് നന്നായി ഇഷ്ടപ്പെടുകയും ആ കഥാപാത്രത്തെ അവതരിപ്പിച്ചതിന് നടൻ സൗബിൻ വളരെയധികം പ്രശംസ നേടുകയും ചെയ്തു.
   Published by:Anuraj GR
   First published: