നടൻ അജിത്കുമാറിന്റെ പിതാവ് പി. സുബ്രഹ്മണ്യം ചെന്നൈയിൽ അന്തരിച്ചു. 85 വയസ്സായിരുന്നു. പാലക്കാട് സ്വദേശിയായ പി. സുബ്രഹ്മണ്യത്തിനും സിന്ധി വംശജയായ ഭാര്യ മോഹിനിക്കും മൂന്ന് മക്കളുണ്ട്. നിക്ഷേപകനായ അനൂപ് കുമാറും മദ്രാസ് ഐഐടി ബിരുദധാരിയായ അനിൽ കുമാറുമാണ് മറ്റു രണ്ടു മക്കൾ. മരണത്തിൽ നടൻ അജിത് കുമാറിന്റെ ആരാധകരും തമിഴ് സിനിമാലോകവും അനുശോചന സന്ദേശങ്ങൾ സോഷ്യൽ മീഡിയയിൽ അറിയിച്ചു.
ഭാര്യ ശാലിനിക്കും കുട്ടികൾക്കുമൊപ്പം യൂറോപ്പിൽ അവധിക്കാലം ചിലവിടുന്ന നടൻ ഉടൻ ചെന്നൈയിലെത്തുമെന്ന് പ്രതീക്ഷിക്കുന്നു. “ഞങ്ങളുടെ പിതാവ് പി.എസ്. മണി ഇന്ന് പുലർച്ചെ, ദീർഘനാളത്തെ അസുഖത്തിന് ശേഷം മരണപ്പെട്ടു. അദ്ദേഹത്തിന് 85 വയസ്സായിരുന്നു. അദ്ദേഹത്തിനും ഞങ്ങളുടെ കുടുംബത്തിനും നിരവധി മെഡിക്കൽ പ്രൊഫഷണലുകൾ നൽകിയ പിന്തുണ, പ്രത്യേകിച്ച് നാല് വർഷം മുമ്പുള്ള അദ്ദേഹത്തിന്റെ തളർച്ചയെ തുടർന്ന്, ഏറെ വലുതാണ്,” അനൂപ് കുമാർ, അജിത് കുമാർ, അനിൽ കുമാർ എന്നിവരുടെ സംയുക്ത പ്രസ്താവനയിൽ ഇങ്ങനെ പറയുന്നു.
കുടുംബാംഗങ്ങൾ ചേർന്ന് അന്ത്യകർമങ്ങൾ നിർവഹിക്കും എന്നും പ്രസ്താവനയിൽ പറയുന്നു.
Summary: P Subramaniam, father of actor Ajithkumar, passes away
ഏറ്റവും വിശ്വാസ്യതയുള്ള വാർത്തകള്‍, തത്സമയ വിവരങ്ങൾ, ലോകം, ദേശീയം, ബോളിവുഡ്, സ്പോർട്സ്, ബിസിനസ്, ആരോഗ്യം, ലൈഫ് സ്റ്റൈൽ വാർത്തകൾ ന്യൂസ് 18 മലയാളം വെബ്സൈറ്റിൽ വായിക്കൂ.
Tags: Ajith, Thala Ajith, Thala Ajith family