• News
  • Mission Paani
  • Sports
  • Films
  • Gulf
  • Life
  • Career
  • Crime
  • Photos
  • Video
  • Buzz
  • Live TV

വിദ്വേഷ പ്രസംഗം; സംവിധായകൻ പാ രഞ്ജിത്തിനെതിരെ കേസ്

വിദ്വേഷ പ്രസംഗത്തിലൂടെ വ്യത്യസ്ത വിഭാഗങ്ങൾക്കിടയിൽ ശത്രുത ഉണ്ടാക്കാൻ രഞ്ജിത് ശ്രമിച്ചുവെന്നാണ് ആരോപണം.

news18
Updated: June 12, 2019, 2:53 PM IST
വിദ്വേഷ പ്രസംഗം; സംവിധായകൻ പാ രഞ്ജിത്തിനെതിരെ കേസ്
pa ranjith
news18
Updated: June 12, 2019, 2:53 PM IST
ചെന്നൈ: രജനികാന്ത് നായകനായ ഹിറ്റ് ചിത്രങ്ങളായ കബാലി, കാല എന്നിവയുടെ സംവിധായകൻ പാ രഞ്ജിത്തിനെതിരെ വിദ്വേഷ പ്രസംഗത്തിന് തഞ്ചാവൂർ പൊലീസ് കേസെടുത്തു. വിദ്വേഷ പ്രസംഗത്തിലൂടെ വ്യത്യസ്ത വിഭാഗങ്ങൾക്കിടയിൽ ശത്രുത ഉണ്ടാക്കാൻ രഞ്ജിത് ശ്രമിച്ചുവെന്നാണ് ആരോപണം.

ചോള രാജാവ് രാജരാജ ചോളന്‍ ഒന്നാമനെതിരായ പരാമർശമാണ് വിവാദമായത്. ക്രിസ്തു വർഷം 945നും 1014നും ഇടയിൽ തമിഴ്നാട്, വടക്കേ ഇന്ത്യയുടെ ചിലഭാഗങ്ങൾ, ശ്രീലങ്കയുടെ മൂന്നിലൊരു ഭാഗം, മാലിദ്വീപ്, കിഴക്കൻ ഏഷ്യയുടെ ചില ഭാഗങ്ങൾ എന്നിവിടങ്ങൾ ഭരിച്ചിരുന്ന ചോള രാജാവാണ് രാജരാജ ചോളൻ ഒന്നാമൻ.

also read: BREAKING:സംസ്ഥാനത്ത് ചൊവ്വാഴ്ച വാഹന പണിമുടക്ക്

രാജരാജ ചോളൻ ഒന്നാമന്റെ കാലത്താണ് അതസ്ഥിത വിഭാഗക്കാരുടെ ഭൂസ്വത്തുക്കൾ മേൽജാതിക്കാർ തന്ത്രപരമായി കൈക്കലാക്കാൻ ആരംഭിച്ചതെന്നായിരുന്നു രഞ്ജിത്തിന്റെ പരാമർശം. ചോളന്മാർ തങ്ങളുടെ വംശമാണെന്ന് സ്ഥാപിക്കാനുള്ള മത്സരം തമിഴ് നാട്ടിൽ ഇപ്പോഴുണ്ടെന്നും രഞ്ജിത് പറഞ്ഞിരുന്നു.

തഞ്ചാവൂരിലെ തിരുപ്പനന്തലിൽ നടത്തിയ പ്രസംഗത്തിലായിരുന്നു രഞ്ജിത്തിന്റെ വിവാദ പരാമർശം. ഹിന്ദുമക്കൾ കച്ചി എന്ന സംഘടനയുടെ പരാതിയിലാണ് കേസ് രജിസ്റ്റ്‍ ചെയ്തത്. അതേസമയം സംഭവത്തിൽ രഞ്ജിത് ഇതുവരെ പ്രതികരിച്ചിട്ടില്ല.

സാമൂഹികമായും സാമ്പത്തികമായും പിന്നാക്കം നിൽക്കുന്നവരുടെ പ്രശ്നങ്ങളെ കുറിച്ച് പറയുന്നവയാണ് രഞ്ജിത്തിന്റെ ചിത്രങ്ങൾ. ദളിത് ആക്ടിവിസ്റ്റാണ് പാ രഞ്ജിത്.
First published: June 12, 2019
കൂടുതൽ കാണുക
Loading...
അടുത്തത് വാര്‍ത്തകള്‍
Loading...