തമാശക്ക് ശേഷം വിനയ് ഫോർട്ട് നായകനാവുന്ന ചിത്രം 'പാപം ചെയ്യാത്തവർ കല്ലെറിയട്ടെ'യുടെ ട്രെയിലർ പുറത്തിറങ്ങി. ഏറെ ചർച്ച ചെയ്യപ്പെട്ട വെടിവഴിപാട് സംവിധായകൻ ശംഭു പുരുഷോത്തമന്റെതാണ് ചിത്രം. സ്പയർ പ്രൊഡക്ഷൻസിന്റെ ബാനറിൽ സഞ്ജു ഉണ്ണിത്താൻ ആണ് നിർമ്മാണം. സംവിധായകൻ തന്നെ രചനയും നിർവഹിച്ചിരിക്കുന്നു.
ഏറെ ചർച്ചചെയ്യപ്പെട്ട 'വെടിവഴിപാട്' എന്ന ചിത്രത്തിനുശേഷം ശംഭു പുരുഷോത്തമൻ സംവിധാനം ചെയ്യുന്ന ചിത്രമാണിത്. രസകരമായ ട്രെയിലറാണ് പുറത്തിറക്കിയിരിക്കുന്നു. അരുൺ കുര്യനും ശാന്തി ബാലചന്ദ്രനും തമ്മിലുള്ള ലിപ്ലോക്ക് ആണ് ട്രെയിലറിലെ ആകർഷണ ഘടകം. ലിന്റ എന്ന കഥാപാത്രമായി ശാന്തിയും രോഹനായി അരുണും അഭിനയിക്കുന്നു. സേവ് ദി ഡേറ്റ് വിപ്ലവത്തിനെ ചെറുതായി ഒന്നു പരിഹസിക്കുകയും ചെയ്യുന്നുണ്ട് ട്രെയിലറിൽ. ശ്രിന്ദയാണ് മറ്റൊരു ഗെറ്റപ്പിൽ പ്രേക്ഷകരെ ഞെട്ടിപ്പിക്കുന്നത്.
വിനയ് ഫോർട്ട്, റോയ് എന്ന പ്രധാന കഥാപാത്രത്തെയാണ് അവതരിപ്പിക്കുന്നത്. കോട്ടയത്തുള്ള പ്രമുഖ പ്രമാണികുടുംബത്തിലെ അംഗമാണ് റോയ്. ഇപ്പോൾ പ്രതാപമൊക്കെ കുറഞ്ഞ ആ കുടുംബത്തിലെ എല്ലാ ഉത്തരവാദിത്വവും റോയിക്കാണ്. അയാളുടെ ചുറ്റും നടക്കുന്ന കാര്യങ്ങളാണ് സിനിമ പറയുന്നത്. മധുപാൽ, അലൻസിയർ, ടിനി ടോം, അനുമോൾ, കോട്ടയം പ്രദീപ് എന്നിവരും ചിത്രത്തിലുണ്ട്. സ്പൈർ പ്രൊഡക്ഷൻസിന്റെ ബാനറിൽ സഞ്ജു. എസ്. ഉണ്ണിത്താൻ ആണ് നിർമിക്കുന്നത്. പ്രശാന്ത് പിള്ള ആണ് ചിത്രത്തിന് വേണ്ടി സംഗീതം ഒരുക്കുന്നത്.
Published by:Rajesh V
First published:
ഏറ്റവും വിശ്വാസ്യതയുള്ള വാർത്തകള്, തത്സമയ വിവരങ്ങൾ, ലോകം, ദേശീയം, ബോളിവുഡ്, സ്പോർട്സ്, ബിസിനസ്, ആരോഗ്യം, ലൈഫ് സ്റ്റൈൽ വാർത്തകൾ ന്യൂസ് 18 മലയാളം വെബ്സൈറ്റിൽ വായിക്കൂ.