നിങ്ങളുടെ നഗരം തിരഞ്ഞെടുക്കുക

  • HOME
  • »
  • NEWS
  • »
  • film
  • »
  • 'പട' നയിക്കാൻ ചാക്കോച്ചനും ജോജുവും വിനായകനും ദിലീഷ് പോത്തനും എത്തുന്നു

  'പട' നയിക്കാൻ ചാക്കോച്ചനും ജോജുവും വിനായകനും ദിലീഷ് പോത്തനും എത്തുന്നു

  ഇ4 എന്റർടൈൻമെന്റും എവിഎ പ്രൊഡക്ഷൻസും ചേർന്ന് നിർമിക്കുന്ന ചിത്രം സംവിധാനം ചെയ്തിരിക്കുന്നത് കമൽ കെ എം ആണ്

  News18 Malayalam

  News18 Malayalam

  • Share this:
   കൊച്ചി: കുഞ്ചാക്കോ ബോബൻ, ജോജു, വിനായകൻ, ദിലീഷ് പോത്തൻ എന്നിവർ കേന്ദ്ര കഥാപാത്രങ്ങളായി എത്തുന്ന ‘പട’യുടെ ഫസ്റ്റ് ലുക്ക്‌ പോസ്റ്റർ പുറത്തിറങ്ങി. ഇ4 എന്റർടൈൻമെന്റും എവിഎ പ്രൊഡക്ഷൻസും ചേർന്ന് നിർമിക്കുന്ന ചിത്രം സംവിധാനം ചെയ്തിരിക്കുന്നത് കമൽ കെ എം ആണ്.

   Also Read- ഡബ്ബിംഗ് ആർടിസ്റ്റ് ഭാഗ്യലക്ഷ്മിയുടെ മകൻ വിവാഹിതനായി; താരസമ്പന്നമായ ചടങ്ങിലൂടെ

   സമീർ താഹിർ ഛായാഗ്രഹണം നിർവഹിക്കുന്ന ചിത്രത്തിന്റെ സംഗീതം ഒരുക്കിയിരിക്കുന്നത്‌ ഗപ്പി, അമ്പിളി എന്നീ സിനിമകൾക്ക്‌ സംഗീതം നൽകിയ വിഷ്ണു വിജയൻ ആണ്.

   അര്‍ജുന്‍ രാധാകൃഷ്ണന്‍, അടാട്ട് ഗോപാലന്‍, ടി ജി രവി, ഇന്ദ്രന്‍സ്, സാവിത്രി ശ്രീധരന്‍, ദാസന്‍ കോങ്ങാട്, കനി കുസൃതി, ഉണ്ണിമായ പ്രസാദ്‌, ഷൈന്‍ ടോം ചാക്കോ, സിബി തോമസ്‌, ബിട്ടോ ഡേവിസ്, വിവേക് വിജയകുമാര്‍, ജെയിംസ്‌ ഏലിയ, സുധീര്‍ കരമന, സജിത മഠത്തില്‍, സലിം കുമാർ തുടങ്ങിയവരും ചിത്രത്തിൽ പ്രധാന വേഷം ചെയ്യുന്നുണ്ട്‌.


   First published:
   )}