കൊച്ചി: മഹാരാജാസ് കോളജില്‍ കൊല്ലപ്പെട്ട എസ്എഫ്ഐ നേതാവ് അഭിമന്യൂവിന്റെ കഥ പറയുന്ന സിനിമ 'പത്മവ്യൂഹത്തിലെ അഭിമന്യു' വിന്റെ ട്രെയിലർ പുറത്ത്. നടന്‍ ഇന്ദ്രന്‍സ്, നടി സോന നായര്‍ എന്നിവര്‍ ഒഴികെ മറ്റെല്ലാ അഭിനേതാക്കളും പുതുമുഖങ്ങളാണ്. ആകാശ് ആര്യനാണ് അഭിമന്യൂവിന്റെ വേഷം ചെയ്യുന്നത്.
ആര്‍എംസിസി പ്രൊഡക്ഷന്റെ ബാനറില്‍ വിനീഷ് ആരാധ്യ കഥയും സംവിധാനവും നിർവഹിച്ച സിനിമ ഈ മാസം തിയറ്ററുകളിലെത്തും. അടുത്തിടെ അന്തരിച്ച സിപിഎം നേതാവ് സൈമണ്‍ ബ്രിട്ടോ ചിത്രത്തില്‍ ഒരു പ്രധാന വേഷം ചെയ്തിട്ടുണ്ട്. അജയ് ഗോപാല്‍ രചനയും സംഗീതവും നിര്‍വഹിച്ച മൂന്ന് പാട്ടും മൂന്ന് കവിതയും സിനിമയിലുണ്ട്. ചിത്രത്തിന്റെ ട്രെയിലർ നടൻ ധർമജൻ ഫേസ്ബുക്ക് പേജിൽ പങ്ക് വച്ചിട്ടുണ്ട്.
ഏറ്റവും വിശ്വാസ്യതയുള്ള വാർത്തകള്‍, തത്സമയ വിവരങ്ങൾ, ലോകം, ദേശീയം, ബോളിവുഡ്, സ്പോർട്സ്, ബിസിനസ്, ആരോഗ്യം, ലൈഫ് സ്റ്റൈൽ വാർത്തകൾ ന്യൂസ് 18 മലയാളം വെബ്സൈറ്റിൽ വായിക്കൂ.
Tags: Abhimanyu, Indrans, Padmavyoohathile abhimanyu film, അഭിമന്യൂ, ഇന്ദ്രൻസ്, പത്മവ്യൂഹത്തിലെ അഭിമന്യു സിനിമ