നിങ്ങളുടെ നഗരം തിരഞ്ഞെടുക്കുക

  • HOME
  • »
  • NEWS
  • »
  • film
  • »
  • Padmini movie | പദ്മിനിയായി ചാക്കോച്ചൻ; 'തിങ്കളാഴ്ച നിശ്ചയം' സംവിധായകൻ സെന്ന ഒരുക്കുന്ന ചിത്രം

  Padmini movie | പദ്മിനിയായി ചാക്കോച്ചൻ; 'തിങ്കളാഴ്ച നിശ്ചയം' സംവിധായകൻ സെന്ന ഒരുക്കുന്ന ചിത്രം

  കുഞ്ചാക്കോ ബോബനാണ് ചിത്രത്തിലെ നായകന്‍. പദ്മിനി എന്ന് പേരുള്ള ടൈറ്റില്‍ കഥാപാത്രമായി ചാക്കോച്ചന്‍ എത്തുന്നു

  • Share this:
   ഏറെ ശ്രദ്ധ നേടിയ തിങ്കളാഴ്ച നിശ്ചയം(Thinkalazhcha Nishchayam) എന്ന ചിത്രത്തിന്റെ സംവിധായകന്‍ സെന്ന ഹെഗഡേ(Senna Hegde) ഒരുക്കുന്ന പുതിയ ചിത്രമാണ് പദ്മിനി(Padmini movie)

   ബ്ലോഗുകളിലൂടെ ശ്രദ്ധേയനാകുകയും, കുഞ്ഞിരാമായണം, ദി പ്രീസ്റ്റ് പോലെയുള്ള ചിത്രങ്ങള്‍ക്ക് തിരക്കഥ ഒരുക്കിയ ദീപു പ്രദീപ് ആണ് തിരകഥാകൃത്ത്.കുഞ്ചാക്കോ ബോബനാണു ചിത്രത്തിലെ നായകന്‍.പദ്മിനി എന്ന് പേരുള്ള ടൈറ്റില്‍ കഥാപാത്രമായി ചാക്കോച്ചന്‍ എത്തുന്നു.

   കുഞ്ഞിരാമായണം,കല്‍ക്കി,എബി തുടങ്ങിയ സിനിമകള്‍ ഒരുക്കിയ ലിറ്റില്‍ ബിഗ് ഫിലിംസിന്റെ ബാനറിലാണ് ചിത്രം ഒരുങ്ങുന്നത്.

   സുവിന്‍ കെ വര്‍ക്കിയും പ്രശോഭ് കൃഷ്ണയും നിര്‍മ്മിക്കുന്ന ചിത്രത്തിന് ചായാഗ്രഹണം ഒരുക്കുന്നത് ശ്രീരാജ് രവീന്ദ്രനാണ്. തിങ്കളാഴ്ച നിശ്ചയം എന്ന ചിത്രത്തിനും ചായാഗ്രഹണം ഒരുക്കിയത് ശ്രീരാജ് ആയിരുന്നു. ജേക്‌സ് ബിജോയ് സംഗീത സംവിധാനം നിര്‍വഹിക്കുന്നു. മാര്‍ക്കറ്റിംഗ് - എന്റര്‍ടൈന്‍മെന്റ് കോര്‍ണര്‍.

   Marakkar release | മരയ്ക്കാർ തിയേറ്ററിൽ റിലീസ് ചെയ്യും; തീരുമാനം ഉപാധികൾക്ക് വിധേയമാകാതെ

   മോഹൻലാൽ (Mohanlal ) ചിത്രം മരയ്ക്കാർ അറബിക്കടലിന്റെ സിംഹം (Marakkar: Arabikkadalinte Simham) തിയേറ്ററിൽ റിലീസ് (theatre release) ചെയ്യാൻ ധാരണയായി. ഡിസംബർ രണ്ടിന് തിയേറ്റർ റിലീസ് ഉണ്ടാവും. ഉപാധികൾ ഇല്ലാതെയാണ് റിലീസ് എന്ന് മന്ത്രി സജി ചെറിയാൻ വ്യക്തമാക്കി.

   സിനിമാ സംഘടനകളുമായി സർക്കാർ നടത്തിയ ചർച്ചയിലാണ് തീരുമാനം. സർക്കാരിനും സിനിമാ വ്യവസായത്തിനും ഗുണകരമായ തീരുമാനം എന്നാണ് വിലയിരുത്തപ്പെടുന്നത്. മുൻപ് തീരുമാനിച്ച പ്രകാരം ഡിസംബർ 31 വരെ സിനിമാ ടിക്കറ്റിന് വിനോദ നികുതി ഒഴിവാക്കി തിയേറ്ററുകളിൽ കപ്പാസിറ്റിയുടെ 50 ശതമാനം പേർക്കു മാത്രം പ്രവേശനം ഉണ്ടാവും.

   തിയേറ്റർ ഉടമകളുമായി ധാരണയിലെത്താനുള്ള ശ്രമങ്ങൾ പരാജയപ്പെട്ടതിനെ തുടർന്ന് ചിത്രം ഒടിടി പ്ലാറ്റ്‌ഫോമിൽ റിലീസ് ചെയ്യുമെന്ന് നിർമ്മാതാവ് ആന്റണി പെരുമ്പാവൂർ അടുത്തിടെ സ്ഥിരീകരിച്ചിരുന്നു.

   എന്നാൽ ഇതിനു ശേഷം 150 തിയേറ്ററുകളുടെ കൂട്ടായ്മ ചിത്രം ബിഗ് സ്‌ക്രീനിൽ റിലീസ് ചെയ്യുന്നതിനായി നിർമ്മാതാക്കളുമായി ചർച്ച ആരംഭിച്ചതായി റിപോർട്ടുകൾ പ്രചരിച്ചു. സാധാരണയായി തിയേറ്ററുകളിൽ റിലീസ് ചെയ്യുന്ന സിനിമകൾ 42 ദിവസത്തിന് ശേഷം OTT പ്ലാറ്റ്‌ഫോമുകളിൽ സ്ട്രീം ചെയ്യാൻ അനുവാദമുണ്ട്. മരയ്ക്കാറിന്റെ കാര്യത്തിൽ, നിർമ്മാതാക്കളുമായി ചർച്ച ആരംഭിച്ച തിയേറ്റർ ഉടമകൾ, ആ കാലയളവിന് വളരെ മുമ്പുതന്നെ ചിത്രം OTT പ്ലാറ്റ്‌ഫോമിലേക്ക് അയയ്ക്കാൻ തയ്യാറാണെന്ന നിലയിൽ റിപോർട്ടുകൾ വന്നിരുന്നു. ഇനി ഈ രീതിയിലാവുമോ മരയ്ക്കാർ റിലീസ് തിയേറ്ററിലെ ഒടിടിയിലുമായി നടക്കാനിരിക്കുന്നത് എന്ന് അറിയേണ്ടതുണ്ട്.

   ക്രിസ്മസ് പ്രമാണിച്ച് പ്രദർശനങ്ങൾ വർധിപ്പിക്കാൻ തിയറ്റർ ഉടമകൾ സർക്കാരിന്റെ അനുമതി തേടിയേക്കും. ബിഗ് ബജറ്റ് റിലീസുകൾ കൊണ്ട് മാത്രമേ തിയേറ്ററുകളിലേക്ക് ജനക്കൂട്ടത്തെ ആകർഷിക്കാനാകൂ എന്നാണ് എല്ലാ തിയേറ്റർ ഉടമകളുടെ സംഘടനകളുടെയും അഭിപ്രായം.

   മലയാളത്തിലെ ബ്രഹ്മാണ്ഡ ചിത്രം ആമസോൺ പ്രൈം വീഡിയോ 90 കോടി മുതൽ 100 ​​കോടി രൂപ വരെ വിലയ്ക്ക് വാങ്ങിയതായി റിപ്പോർട്ട് പുറത്തിറങ്ങിയിരുന്നു. ആമസോൺ ഇന്ത്യയിൽ നടത്തിയ ഏറ്റവും ചെലവേറിയ ഇടപാടുകളിൽ ഒന്നായിരുന്നു ഇതെന്ന് ചിത്രത്തിന്റെ നിർമ്മാതാവ് ആന്റണി പെരുമ്പാവൂരിൽ നിന്നുള്ള സ്ഥിരീകരിക്കാത്ത റിപ്പോർട്ടുകൾ പറയുന്നു.

   100 കോടി രൂപ ബഡ്ജറ്റിൽ ഒരുങ്ങുന്ന ചിത്രം മലയാള സിനിമയിലെ എക്കാലത്തെയും ചെലവേറിയ സിനിമാ നിർമ്മാണങ്ങളിലൊന്നാണ് എന്ന് വ്യവസായ വൃത്തങ്ങൾ പറയുന്നു. 90 കോടി മുതൽ 100 ​​കോടി രൂപ വരെ നൽകിയാണ് ആമസോൺ ചിത്രം വാങ്ങിയതെങ്കിൽ, ചിത്രത്തിന്റെ സാറ്റലൈറ്റ് അവകാശം കൂടി ചേർന്നാൽ നിർമ്മാതാവിന് മികച്ച ലാഭം ലഭിക്കും.

   തിയേറ്ററിൽ എത്തുന്നതിനും മുൻപ് തന്നെ മൂന്നു ദേശീയ പുരസ്‌കാരങ്ങളാണ് ഈ പ്രിയദർശൻ ചിത്രം നേടിയത്. മികച്ച ഫീച്ചർ ഫിലിമിനുള്ള പുരസ്‌കാരത്തിന് പിറകെ, മികച്ച കോസ്റ്റിയൂം ഡിസൈനിനുള്ള അവാർഡ് സുജിത് സുധാകരൻ, വി. സായ് എന്നിവർ നേടി. സിദ്ധാർഥ് പ്രിയദർശൻ മികച്ച സ്പെഷ്യൽ എഫക്ടിനുള്ള പുരസ്കാരത്തിനും അർഹനായി.

   ആശിർവാദ് ഫിലിംസിന്റെ ബാനറിൽ ആന്റണി പെരുമ്പാവൂർ ആണ് ചിത്രം നിർമ്മിച്ചത്.
   Published by:Jayashankar AV
   First published:
   )}