ഇന്റർഫേസ് /വാർത്ത /Film / മലയാളി സംവിധായകൻ നിതിൻ ലൂക്കോസിന്റെ 'പക' ടൊറന്റോ ഇന്റർനാഷണൽ ഫിലിം ഫെസ്റ്റിവലിൽ

മലയാളി സംവിധായകൻ നിതിൻ ലൂക്കോസിന്റെ 'പക' ടൊറന്റോ ഇന്റർനാഷണൽ ഫിലിം ഫെസ്റ്റിവലിൽ

പക

പക

സൗണ്ട് ഡിസൈനർ ആയി പ്രവർത്തിച്ചു വന്ന നിതിൻ ഒട്ടേറെ ചിത്രങ്ങളുടെ ഭാഗമായിട്ടുണ്ട്

  • Share this:

സംവിധായകൻ നിതിൻ ലൂക്കോസിന്റെ ചിത്രം ടൊറന്റോ ഇന്റർനാഷണൽ ഫിലിം ഫെസ്റ്റിവലിൽ. പൂനെ ഫിലിം ഇൻസ്റ്റിട്യൂട്ട് പൂർവ്വ വിദ്യാർത്ഥിയും, സൗണ്ട് ഡിസൈനറുമായ നിതിൻ ലൂക്കോന്നിന്റെ ആദ്യ സംവിധാനം പക (River of Blood) നാൽപ്പത്താറാമത് ടൊറന്റോ ഇന്റർനാഷണൽ ഫിലിം ഫെസ്റ്റിവലിൽ ഡിസ്കവറി വിഭാഗത്തിൽ തിരഞ്ഞെടുക്കപ്പെട്ടിരിക്കുന്നു. വേൾഡ് പ്രിമിയറാണ് ചിത്രത്തിന് ലഭിച്ചിരിക്കുന്നത്. നവാഗത സംവിധായകരുടെയും സംവിധായകരുടെ രണ്ടാം ചിത്രവുമാണ് ഡിസ്കവറി സെക്ഷനിൽ പ്രദർശിപ്പിക്കുക. സൗണ്ട് ഡിസൈനർ ആയി പ്രവർത്തിച്ചു വന്ന നിതിൻ ഒട്ടേറെ ചിത്രങ്ങളുടെ ഭാഗമായിട്ടുണ്ട്.

വയനാടിന്റെ കുടിയേറ്റ ചരിത്രവും, കാലങ്ങൾ പഴക്കമുള്ള പകയുമാണ് ചിത്രത്തിന്റെ ഉള്ളടക്കം. വയനാട് തന്നെയാണ് ഷൂട്ടിംഗ് പൂർത്തിയാക്കിയതും. പൂനെ ഫിലിം ഇൻസ്റ്റിട്യൂട്ടിൽ നിന്നും പുറത്തിറങ്ങിയ ശേഷം നിതിൻ ലൂക്കോസ് ഹോളിവുഡ് ചിത്രങ്ങളിലടക്കം 25 ചിത്രങ്ങൾക്കു മേലെ ശബ്ദ സംവിധാനം നിർവ്വഹിച്ചിട്ടുണ്ട്. തന്റെ ജന്മസ്ഥലമായ വയനാടിന്റെ ചരിത്രം ഉറങ്ങുന്ന ചിത്രം ഒരു സ്വപ്നമായിരുന്നു എന്ന് നിതിൻ പറയുന്നു. ഒരപ്പ് എന്ന വയനാടൻ ഉൾഗ്രാമത്തിൽ വച്ച് ചിത്രീകരണം പൂർത്തിയാക്കിയ പക ഇന്നെത്തി നിൽക്കുന്നത് ടൊറന്റോ ഇന്റർനാഷണൽ ഫിലിം ഫെസ്റ്റിവലിലാണ് എന്നതിൽ സംവിധായകന് ചാരിതാർഥ്യം.

ചിത്രം പ്രൊഡ്യൂസ് ചെയ്തിരിക്കുന്നത് അനുരാഗ് കശ്യപും രാജ് രചകൊണ്ടയുമാണ്. ഛായാഗ്രഹണം നിർവഹിച്ചിരിക്കുന്നത് ശ്രീകാന്ത് കബോത്തു. സംഗീത സംവിധാനം ഫൈസൽ അഹമ്മദ്. ബേസിൽ പൗലോസ്, നിതിൻ ജോർജ് , വിനീതാ കോശി, അഭിലാഷ് നായർ , ജോസ് കിഴക്കൻ, അതുൽ ജോൺ, മറിയക്കുട്ടി തുടങ്ങിയവർ പ്രധാന വേഷങ്ങളിൽ എത്തുന്നു

‌മൂത്തോൻ, ജല്ലിക്കെട്ട് തുടങ്ങിയ ചിത്രങ്ങൾക്ക് ശേഷം ടൊറന്റോയിൽ സെലക്ടാവുന്ന മലയാള ചിത്രമാണ് പക (River of Blood).

Summary: Sound designer turned Nithin Lukose directed Paka aka River of Blood has made it to the 46th Toronto International Film Festival (TIFF). The film is being screened under the discovery section. Anurag Kashyap, Mallesham maker Raj R have together produced this movie. The film is world premiered here

First published:

Tags: Nithin Lukose, Paka (River of Blood)