• HOME
  • »
  • NEWS
  • »
  • film
  • »
  • 'കാന്താര'യ്ക്ക് തിരിച്ചടി; 'വരാഹരൂപം' തിയേറ്ററിലും ഒടിടിയിലും പ്രദർശിപ്പിക്കുന്നത് പാലക്കാട് ജില്ലാ കോടതി തടഞ്ഞു

'കാന്താര'യ്ക്ക് തിരിച്ചടി; 'വരാഹരൂപം' തിയേറ്ററിലും ഒടിടിയിലും പ്രദർശിപ്പിക്കുന്നത് പാലക്കാട് ജില്ലാ കോടതി തടഞ്ഞു

കോപ്പിറൈറ്റ് ഉടമകൾ നൽകിയ തടസ ഹർജിയിലാണ് കോടതി ഇടപെടൽ

  • Share this:
    കന്നട ചിത്രം കാന്താരയിലെ വരാഹരൂപം എന്ന ഗാനത്തിന്റെ പേരിൽ ഉയർന്ന കോപ്പിയടി വിവാദത്തില്‍ വീണ്ടും കോടതി ഇടപെടല്‍. ഈ ഗാനം ഉൾക്കൊള്ളിച്ച് സിനിമ തിയറ്ററുകളിലും ഒ.ടി.ടിയിലും യൂട്യൂബിലും ആമസോണിലും പ്രദർശിപ്പിക്കുന്നത് കോടതി തടഞ്ഞു. പാലക്കാട് പ്രിൻസിപ്പൽ ഡിസ്ട്രിക്ട് ആൻഡ് സെഷൻസ് ജഡ്ജിയുടേതാണ് ഉത്തരവ്.

    കോപ്പിറൈറ്റ് ഉടമകൾ നൽകിയ തടസ ഹർജിയിലാണ് കോടതി ഇടപെടൽ. നിർമ്മാതാവ്, സംവിധായകൻ, സംഗീത സംവിധായകൻ, പൃഥ്വിരാജ് പ്രൊഡക്ഷന്‍സ്, ആമസോൺ, യൂട്യൂബ്, സ്പോട്ടിഫൈ, വിങ്ക് മ്യൂസിക്, ഡിവോ മ്യൂസിക്, ജിയോസവൻ എന്നിവരെയാണ് ഗാനം തിയേറ്ററിലും ഒടിടി പ്ലാറ്റ്ഫോമുകളിലും പ്രദര്‍ശിപ്പിക്കുന്നതിൽ നിന്നും റിലീസ് ചെയ്യുന്നതിൽ നിന്നും സ്ട്രീം, വിതരണം എന്നിവയിൽ നിന്നും തടഞ്ഞത്.

    Also Read-Kantara | കാന്താരയിലെ 'വരാഹരൂപം' ഗാനം തൈക്കുടം ബ്രിഡ്ജിന്‍റെ അനുമതിയില്ലാതെ ഉപയോഗിക്കരുതെന്ന് കോടതി

    പ്രമുഖ സംഗീത ബാന്‍ഡായ തൈക്കുടം ബ്രിഡ്ജിന്‍റെ നവരസം എന്ന ഗാനത്തിന്‍റെ തനിപകര്‍പ്പാണെന്ന വാദം പലകോണുകളില്‍ നിന്ന് ഉയര്‍ന്നിരുന്നു. തുടർന്ന് ഗാനം തൈക്കുടം ബ്രിഡ്ജിന്‍റെ അനുമതിയില്ലാതെ ഉപയോഗിക്കരുതെന്ന് കോഴിക്കോട് പ്രിന്‍സിപ്പല്‍ ജില്ലാ സെഷന്‍സ് കോടതി ഉത്തരവിട്ടിരുന്നു.

    കോടതി വിധി വന്നതിന് പിന്നാലെ വരാഹരൂപം ഗാനം പ്രദര്‍ശിപ്പിക്കുന്നത് നിര്‍ത്തിവെക്കാന്‍ തിയേറ്ററുകളോടും സോഷ്യല്‍ മീഡിയ പ്ലാറ്റ്ഫോമുകളോടും കാന്താരയുടെ അണിയറ പ്രവര്‍ത്തകര്‍ ആവശ്യപ്പെട്ടിരുന്നു.
    Published by:Jayesh Krishnan
    First published: