• HOME
  • »
  • NEWS
  • »
  • film
  • »
  • Panthrand Movie Song| അൽഫോൻസ് ജോസഫിന്റെ സംഗീതത്തിൽ 'പന്ത്രണ്ടിലെ' 'തുഴയുമോ തുടരുമോ' ഗാനം പുറത്ത്

Panthrand Movie Song| അൽഫോൻസ് ജോസഫിന്റെ സംഗീതത്തിൽ 'പന്ത്രണ്ടിലെ' 'തുഴയുമോ തുടരുമോ' ഗാനം പുറത്ത്

ജോ പോൾ ആണ് ഈ പാട്ടിന് വരികൾ എഴുതിയിരിക്കുന്നത്. പാടിയിരിക്കുന്നത് സിയ ഉൾ ഹക്.

  • Share this:
    ലിയോ തദേവൂസ് ( Leo Thaddeus) തിരക്കഥ എഴുതി സംവിധാനം ചെയ്യുന്ന ചിത്രം 'പന്ത്രണ്ടിലെ' (Pantharand movie) അൽഫോൻസ് ജോസഫ് (Alphons Joseph) സംഗീതമൊരുക്കുന്ന 'തുഴയുമോ തുടരുമോ' എന്ന ഗാനത്തിന്റെ ലിറിക്കൽ വീഡിയോ സോണി മ്യൂസിക്ക് പുറത്തിറക്കി. ജോ പോൾ ആണ് ഈ പാട്ടിന് വരികൾ എഴുതിയിരിക്കുന്നത്. പാടിയിരിക്കുന്നത് സിയ ഉൾ ഹക്. കടലിന്റെ പശ്ചാത്തലത്തിൽ ഒരുക്കിയിരിക്കുന്ന ഗാന രംഗങ്ങളിൽ ഷൈൻ ടോം ചാക്കോ, വിനായകൻ എന്നിവരുമുണ്ട്. 2022 ജൂൺ 10ന് റിലീസിന് ഒരുങ്ങുകയാണ് ചിത്രം.

    Also Read- Jurassic World Dominion | തരംഗം തീര്‍ക്കാന്‍ 'ജുറാസിക് വേള്‍ഡ്: ഡൊമിനിയന്‍' തിയേറ്ററിലേക്ക്; ബുക്കിംഗ് ആംരഭിച്ചു

    ദേവ് മോഹൻ, വിനായകന്‍, ലാൽ, ഷൈന്‍ ടോം ചാക്കോ, തുടങ്ങിയവർ പ്രധാന കഥാപാത്രങ്ങളായ ചിത്രത്തിൽ വിജയകുമാർ, സോഹൻ സീനുലാൽ, പ്രശാന്ത് മുരളി, വെട്ടുകിളി പ്രകാശ്, ജയകൃഷ്ണൻ, വിനീത് തട്ടിൽ, ജെയിംസ് ഏലിയ, ഹരി, സുന്ദര പാണ്ഡ്യൻ, ശ്രിന്ദ, വീണ നായർ, ശ്രീലത നമ്പൂതിരി തുടങ്ങിയവരും മറ്റ് കഥാപാത്രങ്ങളെ അവതരിപ്പിക്കുന്നു.

    Also Read- Ilayathalapathy Vijay | ഇതെങ്ങനെ സാധിക്കുന്നു വിജയ്? 'ബീസ്റ്റ്' രംഗം ചോദ്യം ചെയ്ത് പൈലറ്റ്



    സ്കൈ പാസ് എന്റര്‍ടൈന്‍മെന്റിന്റെ ബാനറില്‍ വിക്ടര്‍ എബ്രഹാം നിര്‍മ്മിക്കുന്ന ഈ ചിത്രത്തിന്റെ ഛായാഗ്രഹണം സ്വരൂപ് ശോഭ ശങ്കര്‍ നിർവ്വഹിക്കുന്നു. എഡിറ്റർ- നബു ഉസ്മാൻ, ലൈൻ പ്രൊഡ്യൂസർ- ഹാരീസ് ദേശം, പ്രൊഡക്ഷന്‍ കണ്‍ട്രോളർ- ബിനു മുരളി, പ്രൊഡക്ഷന്‍ ഡിസൈനർ- ജോസഫ് നെല്ലിക്കല്‍, വസ്ത്രാലങ്കാരം-ധന്യ ബാലകൃഷ്ണന്‍, മേക്കപ്പ്- അമല്‍ ചന്ദ്രന്‍.

    Also Read- Modern Love Mumbai | 20കാരനെ പ്രണയിക്കുന്ന 60കാരി; തിരിച്ചുവരവിൽ തിളങ്ങി സരിക; മോഡേൺ ലവ് മുംബൈ ആമസോൺ പ്രൈമിൽ

    സ്റ്റില്‍സ്- റിഷാജ് മുഹമ്മദ്, ഡിസൈൻ- യല്ലോ ടൂത്ത് സൗണ്ട് ഡിസൈനർ- ടോണി ബാബു, ആക്ഷന്‍ - ഫീനിക്‌സ് പ്രഭു, വി.എഫ്.എക്‌സ്. - മാത്യു മോസസ്, ചീഫ് അസോസിയേറ്റ് ഡയറക്ടർ- സുകു ദാമോദർ, അസോസിയേറ്റ് ഡയറക്ടർ- ഹരീഷ് ചന്ദ്ര മോഷൻ പോസ്റ്റർ- ബിനോയ് സി. സൈമൺ- പ്രൊഡക്ഷൻ മാനേജർ- നികേഷ് നാരായൺ, പ്രൊഡക്ഷൻ എക്സിക്യൂട്ടീവ്- വിനോഷ് കൈമൾ. പിആർഒ- ആതിര ദിൽജിത്, എ എസ് ദിനേശ്
    Published by:Rajesh V
    First published: