• News
  • Sports
  • Opinion
  • Life
  • Film
  • Buzz
  • Money
  • Photo
  • Videos
  • TV Shows
  • Live TV

ലോകകപ്പിനിടെ ശ്രദ്ധേയമായി 'പന്തി'ലെ ഗാനം


Updated: July 12, 2018, 11:33 PM IST
ലോകകപ്പിനിടെ ശ്രദ്ധേയമായി 'പന്തി'ലെ ഗാനം

Updated: July 12, 2018, 11:33 PM IST
തിരുവനന്തപുരം: ആദി രചനയും സംവിധാനവും നിര്‍വഹിക്കുന്ന പന്ത് എന്ന ചിത്രത്തിലെ ഗാനം പുറത്തിറങ്ങി. ലോകകപ്പ് ഫുട്ബോൾ ആവേശത്തിനിടെയാണ് കാൽപ്പന്തുകളി നിറഞ്ഞുനിൽക്കുന്ന ഗാനം എത്തിയിരിക്കുന്നത്. പേര് സൂചിപ്പിക്കും പോലെ തന്നെ ഫുട്ബോളാണ് സിനിമയുടെ പ്രമേയം.

ഷംസുദ്ദീൻ പി. കുട്ടോത്ത് വരികളെഴുതി ജാസി ഗിഫ്റ്റും ഇഷാൻ ദേവും ചേർന്ന് ആലപിച്ച ഗാനമാണ് പുറത്തിറങ്ങിയത്. ഫുട്ബോളിനെക്കുറിച്ച് വർണിക്കുന്ന ഗാനത്തിന് സംഗീതം ഒരുക്കിയതും ഇഷാൻ ദേവ് തന്നെയാണ്.

ഫുട്ബാളില്‍ ഏറെ കമ്പമുള്ള എട്ട് വയസുകാരിയായ മുസ്ലിം പെണ്‍കുട്ടിയും അവളുടെ ഉമ്മൂമ്മയും തമ്മിലുള്ള ആത്മബന്ധത്തിന്‍റെ കഥയാണ് പന്ത് പറയുന്നത്. 2016ൽ മികച്ച ബാലതാരത്തിനുള്ള സംസ്ഥാന അവാര്‍ഡ് നേടിയ അബനി ആദി കേന്ദ്ര കഥാപാത്രത്തെ അവതരിപ്പിക്കുന്നു. ഉമ്മൂമ്മയെ അവതരിപ്പിക്കുന്നത് മുൻ ആകാശവാണി ആർട്ടിസ്റ്റ് ആയിരുന്ന റാബിയ ബീഗം ആണ്.

വിനീത്, ശ്രീകുമാർ തുടങ്ങിയവരും സിനിമയുടെ ഭാഗമായുണ്ട്. ചിത്രീകരണം പൂർത്തിയാക്കിയ പന്ത് ഉടൻ തീയറ്ററുകളിലേക്കെത്തും.
Loading...
 
First published: July 12, 2018
കൂടുതൽ കാണുക
Loading...
അടുത്തത് വാര്‍ത്തകള്‍