• HOME
  • »
  • NEWS
  • »
  • film
  • »
  • മോദിയാകാൻ പരേഷ് റാവൽ

മോദിയാകാൻ പരേഷ് റാവൽ

  • News18
  • Last Updated :
  • Share this:
    ബോളിവുഡിലെ മികച്ച നടന്മാരിലൊരാളാണ് പരേഷ് റാവൽ. കഴിഞ്ഞ മൂന്ന് പതിറ്റാണ്ടിനിടെ നിരവധി വിജയ ചിത്രങ്ങളാണ് റാവൽ ആരാധകർക്ക് സമ്മാനിച്ചത്. റിലീസിന് തയ്യാറെടുക്കുന്ന രാജ്കുമാർ ഹിരാനി ചിത്രം സഞ്ജുവിൽ സുനിൽ ദത്തായി പരേഷ് റാവൽ വേഷമിടുന്നുണ്ട്. ഇതിനു പിന്നാലെ മറ്റൊരു ബയോപിക്കിനു കൂടി തയ്യാറെടുക്കുകയാണ് റാവൽ.

    പ്രധാനമന്ത്രി നരേന്ദ്രമോദിയുടെ ജീവിതം സിനിമയാകുന്ന ചിത്രത്തിൽ സാക്ഷാൽ മോദിയായിട്ടാണ് റാവൽ എത്തുന്നത്. ഇക്കാര്യം റാവൽ തന്നെയാണ് വ്യക്തമാക്കിയിരിക്കുന്നത്. ഇന്ത്യൻ എക്സ്പ്രസ്. കോമിനോടാണ് അദ്ദേഹം ഇക്കാര്യം വ്യക്തമാക്കിയിരിക്കുന്നത്. മോദിയുടെ ജീവിതം സിനിയാക്കുന്നതിനെ കുറിച്ച് കഴിഞ്ഞ വർഷം തന്നെ പ്രഖ്യാപനം ഉണ്ടായിരുന്നു. എന്നാൽ പിന്നീട് ചിത്രത്തെ കുറിച്ച് കൂടുതല്‍ വിവരങ്ങൾ ലഭ്യമായിരുന്നില്ല.

    എന്നാൽ ഉടൻ തന്നെ ചിത്രത്തിന്റെ ഷൂട്ടിംഗ് ആരംഭിക്കുമെന്നാണ് ഇപ്പോൾ റാവൽ പറഞ്ഞിരിക്കുന്നത്. ബിജെപി നേതാവും പാർലമെന്റ് അംഗവുമാണ് പരേഷ് റാവല്‍. വെള്ളിത്തിരയിൽ മോദിയാവുക എന്നത് നിസാര കാര്യമല്ലെന്നാണ് റാവൽ പറയുന്നത്.

    1994ൽ സർദാർ വല്ലഭായി പട്ടേലിന്‍റെ ജീവിതം വെള്ളിത്തിരയിലെത്തിയപ്പോൾ പരേഷ് റാവലായിരുന്നു സർദാറിന്റെ വേഷത്തിലെത്തിയത്. പട്ടേലിന്റെ വേഷപ്പകർച്ചയ്ക്ക് മികച്ച അഭിപ്രായം തന്നെ പരേലിന് ലഭിച്ചിരുന്നു. പരേലിന്റെ മോദിയുടെ വേഷത്തിനായി കാത്തിരിക്കുകയാണ് സിനിമ ലോകം. പരേഷ് റാവൽ തന്നെയാണ് ചിത്രം നിർമ്മിക്കുന്നതെന്നാണ് വിവരം.
    First published: