Paresh Rawal | നടൻ പരേഷ് റാവൽ മരിച്ചെന്ന് വ്യാജവാർത്ത; സ്വന്തം മരണവാർത്തയോട് പ്രതികരിച്ച് പരേഷ്

Paresh Rawal responds to death hoax | ഇന്ന് രാവിലെ ഏഴുമണിക്ക് പരേഷ് മരിച്ചു എന്നായിരുന്നു വ്യാജവാർത്ത. ഇതിന് അദ്ദേഹം രസകരമായ മറുപടിയാണ് നൽകിയത്

പരേഷ് റാവൽ

പരേഷ് റാവൽ

  • Share this:
    തന്റെ 'മരണവാർത്തയോട്' പ്രതികരിച്ച് നടൻ പരേഷ് റാവൽ. ഇന്ന് രാവിലെ ഏഴുമണിക്ക് പരേഷ് മരിച്ചു എന്നായിരുന്നു വ്യാജവാർത്ത. എന്നാൽ ഈ വാർത്തയ്‌ക്കെതിരെ നർമ്മത്തിൽ പൊതിഞ്ഞ മറുപടിയാണ് പരേഷ് ട്വിറ്റർ വഴി നൽകിയത്.

    മാർച്ച് മാസം അദ്ദേഹത്തിന് കോവിഡ് ബാധിച്ചിരുന്നു. താൻ കോവിഡ് പോസിറ്റീവ് ആയെന്നും സമ്പർക്കത്തിലേർപ്പെട്ടവർ ടെസ്റ്റ് ചെയ്യണമെന്നും പറഞ്ഞ് അദ്ദേഹം ട്വീറ്റ് ചെയ്തു.

    മരണവാർത്ത വന്നതിനു ശേഷം അദ്ദേഹം ട്വിറ്ററിൽ കുറിച്ചതിങ്ങനെ. "തെറ്റിദ്ധാരണയുണ്ടായതിൽ ക്ഷമിക്കൂ. ഞാൻ ഏഴുമണി കഴിഞ്ഞും ഉറങ്ങിപ്പോയി," ഇതായിരുന്നു പരേഷിന്റെ ട്വീറ്റ്.

    പരേഷിന്‌ മുൻപ് മുകേഷ് ഖന്ന, ലക്കി അലി, കിരൺ ഖേർ, തബസ്സും തുടങ്ങിയ സെലിബ്രിറ്റികളുടെ വ്യാജ മരണവാർത്ത ഇത്തരത്തിൽ പ്രചരിച്ചിരുന്നു.



    Also read: ദിലീഷ് പോത്തനും ചേതനും അഭിനയിച്ച 'മിഡ്നൈറ്റ് റണ്‍' ഒ.ടി.ടി.യിൽ

    ദിലീഷ് പോത്തനും ചേതന്‍ ജയലാലും പ്രധാന കഥാപാത്രങ്ങളായി മിഡ്നെറ്റ് റണ്‍ എന്ന ത്രില്ലര്‍ ഷോര്‍ട്ട് ഫിലിം. ഒറ്റ രാത്രിയില്‍ ഒരു ലോറിക്കകത്ത് പൂര്‍ണമായും നടക്കുന്ന ഷോര്‍ട്ട് ഫിലിം രമ്യാ രാജാണ് തിരക്കഥയെഴുതി സംവിധാനം ചെയ്തിരിക്കുന്നത്. സൈന പ്ലേ ഒടിടി പ്ലാറ്റ്‌ഫോമിലൂടെ മേയ് 14മുതല്‍ മിഡ്‌നൈറ്റ് റണ്‍ കാണാനാകും.

    ഗോവയിലെ രാജ്യാന്തര ചലച്ചിത്രമേളയില്‍ ഇന്ത്യന്‍ പനോരമയിലും, ബുസാന്‍ ഇന്റര്‍നാഷനല്‍ ഷോര്‍ട്ട് ഫിലിം ഫെസ്റ്റിവലിലും ഉള്‍പ്പെടെ 25ലേറെ ഫിലിം ഫെസ്റ്റിവലുകളില്‍ മിഡ്നൈറ്റ് റണ്‍ പ്രദര്‍ശിപ്പിച്ചിരുന്നു. ബി.ടി. അനില്‍ കുമാറിന്റേതാണ് കഥ. ജെല്ലിക്കട്ട്, സര്‍ക്കാര്‍, അങ്കമാലി ഡയറീസ് എന്നീ സിനിമകള്‍ക്ക് ക്യാമറ ചലിപ്പിച്ച ഗീരീഷ് ഗംഗാധരന്‍ ക്യാമറയും ജോജി, തൊണ്ടിമുതലും ദൃക്‌സാക്ഷിയും എന്നീ സിനിമകളുടെ എഡിറ്റര്‍ കിരണ്‍ ദാസ് എഡിറ്റിംഗും രംഗനാഥ് രവി സൗണ്ട് ഡിസൈനും നിര്‍വഹിച്ചിരിക്കുന്നു. സതീഷ് എരിയാലത്താണ് നിര്‍മ്മാണം.

    ദിലീഷ് പോത്തനും ചേതന്‍ ജയലാലിനുമൊപ്പം ഒരു ലോറിയും പ്രധാന കഥാപാത്രമാകുന്നു. ശങ്കര്‍ ശര്‍മ്മയാണ് പശ്ചാത്തല സംഗീതം. സാജന്‍ ആര്‍. ശാരദയാണ് ചീഫ് അസോസിയേറ്റ് ഡയറക്ടര്‍. മിറാഷ് ഖാന്‍ അസോസിയേറ്റ് ഡയറക്ടര്‍. കാലിഫോര്‍ണിയയില്‍ നടന്ന ഇന്‍ഡീബെസ്റ്റ് ഫിലിം ഫെസ്റ്റിവലില്‍ ബെസ്റ്റ് ഇന്‍ഡീ ഷോര്‍ട്ട് ഫിലിമായി മിഡ്നൈറ്റ് റണ്‍ തിരഞ്ഞെടുക്കപ്പെട്ടിരുന്നു. ഹംഗറിയിലെ സെവന്‍ ഹില്‍സ് രാജ്യാന്തര ഫിലിം ഫെസ്റ്റിവല്‍, ബെലാറസില്‍ നടന്ന കിനോസ്മെന-മിന്‍സ്‌ക് രാജ്യാന്തര ഷോര്‍ട്ട് ഫിലിം ഫെസ്റ്റിവല്‍, ബാംഗ്ലൂര്‍ ഇന്റര്‍നാഷനല്‍ ഷോര്‍ട്ട് ഫിലിം ഫെസ്റ്റിവല്‍, ആസം ഇന്റര്‍നാഷനല്‍ ഫിലിം ഫെസ്റ്റിവല്‍, ദാദാസാഹിബ് ഷോര്‍ട്ട് ഫിലിം ഫെസ്റ്റിവല്‍ എന്നിവിടങ്ങളില്‍ മത്സരവിഭാഗത്തിലുണ്ടായിരുന്നു.

    ഒരു റിയലിസ്റ്റിക് ത്രില്ലര്‍ എന്ന നിലക്ക് കണ്‍സീവ് ചെയ്ത ഷോര്‍ട്ട് ഫിലിമാണ് മിഡ്‌നൈറ്റ് റണ്‍. ഭയം എന്ന തീമിനെ മുന്‍നിര്‍ത്തിയാണ് ഷോർട്ട് ഫിലിം.
    Published by:user_57
    First published:
    )}