• News
  • Mission Paani
  • Sports
  • Films
  • Gulf
  • Life
  • Career
  • Crime
  • Photos
  • Video
  • Buzz
  • Live TV

കാന്തനോടു ചെന്നു മെല്ലെ, പ്രിയങ്കരമാകുന്ന പരിണിത

മാധ്യമ പ്രവര്‍ത്തകയായ പ്രിയാ രവീന്ദ്രന്‍ സംവിധാനം ചെയ്ത ആല്‍ബത്തില്‍ പ്രശസ്ത നര്‍ത്തകിയായ ശരാദാതമ്പിയാണ് അഭിനയിച്ചിരിക്കുന്നത്.

News18 Malayalam
Updated: February 11, 2019, 8:07 PM IST
കാന്തനോടു ചെന്നു മെല്ലെ, പ്രിയങ്കരമാകുന്ന പരിണിത
ശാരദാതമ്പി
News18 Malayalam
Updated: February 11, 2019, 8:07 PM IST
തിരുവനന്തപുരം: 'കാന്തനോട് ചെന്നുമെല്ലെ...' എന്നു തുടങ്ങുന്ന സ്വാതിതിരുനാളിന്റെ പ്രശസ്തമായ പദം നൃത്ത സംഗീത രൂപത്തില്‍ ആവാഹിച്ച 'പരിണത' ശ്രദ്ധേയമാകുന്നു. മാധ്യമ പ്രവര്‍ത്തകയായ പ്രിയാ രവീന്ദ്രന്‍ സംവിധാനം ചെയ്ത ആല്‍ബത്തില്‍ പ്രശസ്ത നര്‍ത്തകി ശരാദാതമ്പിയാണ് അഭിനയിച്ചിരിക്കുന്നത്. ആല്‍ബത്തിന്റെ യൂ ട്യൂബ് ലോഞ്ച് ചലച്ചിത്ര സംവിധായിക അഞ്ജലി നേനോന്‍ നിര്‍വഹിച്ചു.

നീലാംബരി രാഗത്തിലുള്ള സ്വാതിതിരുനാളിന്റെ പദം ആല്‍ബത്തിനു വേണ്ടി പ്രശസ്ത ഗായിക ലക്ഷ്മി രംഗനാണ് ആലപിച്ചിരിക്കുന്നത്. രാഗത്തിന് അനുസൃതമായ ദൃശഭംഗിയിലൂടെയാണ് ആല്‍ബം പൂര്‍ണതയിലെത്തുന്നത്. പത്മനാഭപുരം കൊട്ടാരം, കുതിരമാളിക, ആഴിമല, തക്കല, പൂവാര്‍, ഗോള്‍ഫ് ക്‌ളബ് എന്നിവിടങ്ങളിലായിരുന്നു 'പരിണത'യുടെ ചിത്രീകരണം.

പ്രിയ രവീന്ദ്രന്റെ മകന്‍ അമന്‍ സജി ഡൊമിനിക് ആണ് ഏഴ് മിനിട്ടോളം ദൈർഘ്യമുള്ള  'പരിണത'യ്ക്കു വേണ്ടി കാമറ ചലിപ്പിച്ചത്.

Also Read സൂര്യയെ വിസ്മയിപ്പിച്ച് മമ്മൂട്ടി

First published: February 11, 2019
കൂടുതൽ കാണുക
Loading...
അടുത്തത് വാര്‍ത്തകള്‍
Loading...