• HOME
  • »
  • NEWS
  • »
  • film
  • »
  • സൈന നെഹ്വാളാകാൻ കഠിന പരിശീലനം; പരിണീതി ചോപ്രയ്ക്ക് പരിക്ക്

സൈന നെഹ്വാളാകാൻ കഠിന പരിശീലനം; പരിണീതി ചോപ്രയ്ക്ക് പരിക്ക്

ചെവിക്കു പിന്നിലൂടെ കഴുത്തിലേക്ക് ബാന്‌ഡേജ് ഇട്ടിരിക്കുകയാണ്. തറയിൽ ഇരിക്കുന്നതാണ് ചിത്രം.

parineeti

parineeti

  • Share this:
    സൈനാ നെഹ്വാളിന്റെ ജീവിതം ആസ്പദമാക്കിയുള്ള ചിത്രത്തിനായി കഠിന പരിശീലനത്തിലാണ് നടി പരിണീതി ചോപ്ര. സൈനയാകുന്നതിനായി ജിമ്മില്‍ പോവുകയും ബാഡ്മിന്റൺ പരിശീലിക്കുകയും ചെയ്യുന്നുണ്ട് താരം. പരിശീലനത്തിനിടെ തനിക്ക് പരിക്ക് പറ്റിയത് ആരാധകരുമായി പങ്കുവെച്ചിരിക്കുകയാണ് പരിണീതി.

    also read:പിന്നിലിരുന്ന പെൺകുട്ടികൾ ഗിയർ മാറ്റി; ഡ്രൈവറുടെ പണി പോയി

    വെള്ളിയാഴ്ചയാണ് താരം ചിത്രം പങ്കുവെച്ചത്. ചെവിക്കു പിന്നിലൂടെ കഴുത്തിലേക്ക് ബാന്‌ഡേജ് ഇട്ടിരിക്കുകയാണ്. തറയിൽ ഇരിക്കുന്നതാണ് ചിത്രം. ചിത്രത്തിനായുള്ള പരിശീലനത്തിനിടെ പരിക്ക് ഉണ്ടാകാതിരിക്കാൻ വളരെയധികം ശ്രദ്ധിച്ചുവെന്നും എന്നാൽ അത് സംഭവിച്ചെന്നുമാണ് പരിണീതി കുറിച്ചിരിക്കുന്നത്. അടുത്ത് ബാഡ്മിന്റൺ കളിക്കാൻ പറ്റുന്നതുവരെ വിശ്രമിക്കുമെന്നും താരം വ്യക്തമാക്കിയിരിക്കുന്നു.

     



    പരിണീതിയുടെ ചിത്രത്തിന് ഉടൻ തന്നെ സൈന കമന്റ് ചെയ്തു. വേഗം സുഖം പ്രാപിക്കട്ടെ എന്നായുരുന്നു സൈനയുടെ കമന്റ്. വ്യാഴാഴ്ച വീണ്ടും സൈനയ്ക്ക് വേണ്ടി ജീവിക്കുകയാണെന്ന് കുറിച്ചു കൊണ്ട് ഷൂട്ടിംഗ് വീണ്ടും ആരംഭിച്ച കാര്യം പരിണീതി അറിയിച്ചിരുന്നു.  ചിത്രത്തിലെ ഫോട്ടോകൾ നേരത്തെയും പരിണീതി പങ്കുവെച്ചിരുന്നു.
    First published: