• HOME
 • »
 • NEWS
 • »
 • film
 • »
 • Parippu Short Film | നടൻ ജോജു ജോർജ്ജിന്റെ മകൻ നായകനാകുന്ന ഷോർട്ട് ഫിലിം ; 'പരിപ്പ്' റിലീസ് ചെയ്തു

Parippu Short Film | നടൻ ജോജു ജോർജ്ജിന്റെ മകൻ നായകനാകുന്ന ഷോർട്ട് ഫിലിം ; 'പരിപ്പ്' റിലീസ് ചെയ്തു

ജോജുവിന്റെ മറ്റൊരു മകനായ ഇയാന്‍ ജോര്‍ജും ചിത്രത്തിലുണ്ട്. ജോജുവിന്റെ മകള്‍ സാറയാണ് ചിത്രത്തിലെ ഒരു ഗാനം പാടിയിരിക്കുന്നത്

 • Share this:
  മലയാളികളുടെ പ്രിയ താരമായ ജോജു ജോർജ്ജിന്റെ മകന്‍ ഇവാന്‍ ജോര്‍ജ്ജ്( Joju eorge) നായകനായി അഭിനയിക്കുന്ന 'പരിപ്പ്' (Parippu) എന്ന ഹ്രസ്വചിത്രം പുറത്തിറങ്ങി. അട്ടപ്പാടിയില്‍ ആള്‍ക്കൂട്ടത്തിന്റെ മര്‍ദനമേറ്റു മരണപ്പെട്ട മധുവിന്റെ ജീവിതം  കോര്‍ത്തിണക്കിയാണ് ചിത്രം കഥ പറയുന്നത്.

  ഇവാന്‍ അവതരിപ്പിക്കുന്ന  അലി എന്ന കഥാപാത്രവുമായി ബന്ധപ്പെട്ടാണ് കഥ മുന്നോട്ട് പോകുന്നത്. സമൂഹത്തിലെ തിന്മകള്‍ക്ക് എതിരെ കൂടി വിരല്‍ ചൂണ്ടികൊണ്ടാണ് സംവിധായകന്‍ പരിപ്പ് അണിയിച്ചൊരുക്കിയിരിക്കുന്നത്.

  ജോജുവിന്റെ മറ്റൊരു മകനായ ഇയാന്‍ ജോര്‍ജും ചിത്രത്തിലുണ്ട്. ജോജുവിന്റെ മകള്‍ സാറയാണ് ചിത്രത്തിലെ ഒരു ഗാനം പാടിയിരിക്കുന്നത്.  ജോജു ജോര്‍ജ്ജിന്റെ തന്നെ നിര്‍മ്മാണ കമ്പനി ആയ അപ്പു പാത്തു പപ്പു പ്രൊഡക്ഷന്റെ ബാനറില്‍ ജോജു ജോര്‍ജ്ജ് തന്നെ ആണ് ഷോര്‍ട്ട് ഫിലിം നിര്‍മ്മിച്ചിരിക്കുന്നത്.  ചിത്രം സംവിധാനം ചെയ്തിരിക്കുന്നത് സിജു എസ് ബാവയാണ്.

  Pada Trailer | 'ഒരു വലിയ അനീതിക്കെതിരെയുള്ള കലാപമാണിത്' ; 'പട' ട്രെയ്‌ലര്‍

  കുഞ്ചാക്കോ ബോബന്‍, ജോജു, വിനായകന്‍, ദിലീഷ് പോത്തന്‍ എന്നിവര്‍ കേന്ദ്ര കഥാപാത്രങ്ങളായി എത്തുന്ന 'പട'യുടെ (Pada Trailer)
  ട്രെയ്‌ലര്‍ പുറത്തിറങ്ങി. ഒരു വലിയ അനീതിക്കെതിരെയുള്ള കലാപമാണിതെന്ന്  പറഞ്ഞാണ് ട്രെയ്‌ലര്‍ ആരംഭിക്കുന്നത്. കേരളത്തിലെ ആദിവാസി വിഭാഗവും അവര്‍ നേരിടുന്ന പ്രശ്നങ്ങളും ചിത്രത്തില്‍ ചര്‍ച്ചയാകുന്നതായി ട്രെയ്‌ലര്‍ സൂചന നല്‍കുന്നു.

  ദിലീഷ് പോത്തന്‍, തമിഴ് നടന്‍ പ്രകാശ് രാജ്, സലിം കുമാര്‍, ജഗദീഷ്, ടി.ജി.രവി, അര്‍ജുന്‍ രാധാകൃഷ്ണന്‍, ഉണ്ണിമായ പ്രസാദ്, സാവിത്രി ശ്രീധരന്‍, കനി കുസൃതി തുടങ്ങി വലിയൊരു താരനിരതന്നെ ചിത്രത്തില്‍ അണിനിരക്കുന്നുണ്ട്.

  1996-ല്‍ അയ്യങ്കാളി പടയിലെ നാല് അംഗങ്ങള്‍ അന്നത്തെ പാലക്കാട് ജില്ലാ കളക്ടര്‍ ഡബ്ല്യു.ആര്‍. റെഡ്ഡിയെ വ്യാജ ആയുധങ്ങളുമായി ഒമ്പത് മണിക്കൂര്‍ അദ്ദേഹത്തിന്റെ ചേംബറില്‍ ബന്ദിയാക്കിയ യഥാര്‍ത്ഥ സംഭവത്തെ ആസ്പദമാക്കിയുള്ളതാണ് ഈ സിനിമ. 1996ല്‍ കേരള നിയമസഭ പാസാക്കിയ ഗോത്രവര്‍ഗ ബില്‍ പിന്‍വലിക്കണമെന്ന് ആവശ്യപ്പെട്ടായിരുന്നു അത്.

  പ്രകാശ് രാജാണ് റെഡ്ഡിയെ അവതരിപ്പിക്കുന്നത് എന്നാണു പ്രതീക്ഷ. അവരുടെ ആവശ്യങ്ങള്‍ സര്‍ക്കാരിന്റെ ശ്രദ്ധയില്‍പ്പെടുത്തും എന്ന് വാഗ്ദാനം നല്‍കിയ ശേഷം മാത്രമാണ് കളക്ടറെ മോചിപ്പിച്ചത്. ഇരുപത്തിയഞ്ച് വര്‍ഷങ്ങള്‍ക്ക് മുന്‍പ് ഏറെ മാധ്യമശ്രദ്ധ നേടിയതും വിവാദമായതുമായ സംഭവമായിരുന്നു ഇത്.

  കമല്‍ കെ.എം ആണ് സിനിമ സംവിധാനം ചെയ്യുന്നത്. നിരവധി ഹിറ്റുകള്‍ സമ്മാനിച്ച ഇ ഫോര്‍ എന്റര്‍ടെയ്ന്‍മെന്റ്, എ.വി.എ പ്രൊഡക്ഷന്‍സ് എന്നിവയുടെ ബാനറില്‍ മുകേഷ് ആര്‍.മെഹ്ത, എ.വി.അനൂപ്, സി.വി.സാരഥി എന്നിവര്‍ ചേര്‍ന്നാണ് ചിത്രം നിര്‍മിക്കുന്നത്.

  സമീര്‍ താഹിറാണ് ചിത്രത്തിന്റെ ഛായാഗ്രഹണം നിര്‍വ്വഹിച്ചത്. തമാശക്ക് ശേഷം സമീര്‍ താഹിര്‍ ഛായാഗ്രഹണം നിര്‍വ്വഹിച്ച ചിത്രം കൂടിയാണ് 'പട'. ഷാന്‍ മുഹമ്മദാണ് പടയുടെ ചിത്രസംയോജനം നിര്‍വ്വഹിക്കുന്നത്.

  Paappan | പത്ത് വര്‍ഷങ്ങള്‍ക്കിപ്പുറം വീണ്ടും കാക്കിയണിഞ്ഞ് സുരേഷ് ഗോപി; 'പാപ്പന്‍' സെക്കന്‍ഡ് ലുക്ക് പോസ്റ്റര്‍

  വിഷ്ണു വിജയനാണ് ചിത്രത്തിന് സംഗീതം ഒരുക്കുന്നത്. ഗോകുല്‍ ദാസ് കലാസംവിധാനവും, അജയന്‍ അടാട്ട് ശബ്ദസംവിധാനവും നിര്‍വ്വഹിക്കുന്നു. ഏറെ പ്രേക്ഷക-നിരൂപക പ്രശംസ നേടിയ ഐ.ഡിക്ക് ശേഷം കമല്‍ കെ.എം ഒരുക്കുന്ന രണ്ടാമത്തെ ചിത്രം കൂടിയാണ് പട. മാര്‍ച്ച് 10 മുതല്‍ ലോകമെമ്പാടുമുള്ള തിയേറ്ററുകളില്‍ ചിത്രം പ്രദര്‍ശനത്തിനെത്തും.
  Published by:Jayashankar AV
  First published: