കണ്ണൂർ ജില്ലയിൽ റേഷൻ കടകളുൾടെ മേൽനോട്ടത്തിനായി അധ്യാപകരെ നിയോഗിച്ചെന്ന വാർത്ത വന്നത് മുതൽ ട്രോൾ ലോകം വിശ്രമിച്ചിട്ടില്ല. ട്രോളുകളുടെ ചാകരയാണ് പിന്നീടങ്ങോട്ട് സോഷ്യൽ മീഡിയയിൽ കണ്ടത്. റേഷൻ കടയിൽ മാത്രമല്ല വീടുവീടാന്തോറുമുള്ള റേഷൻ വിതരണത്തിലും അധ്യാപകരുടെ കണ്ണ് വേണം.
എങ്കിൽ മലയാളം അധ്യാപകൻ ഡ്യൂട്ടിയിലിരിക്കുന്ന കടയിൽ വിദ്യാർത്ഥികളോ പൂർവ വിദ്യാർത്ഥികളോ സഞ്ചിയുമായി റേഷൻ വാങ്ങാൻ എത്തിയാൽ എങ്ങനെയുണ്ടാവും? സോഷ്യൽ മീഡിയയിലെ ശ്രദ്ധേയമായ ട്രോളുകളുടെ ഉപജ്ഞാതാവ് ശ്രീകാന്ത് വെട്ടിയാർ വീഡിയോയുമായി എത്തുന്നു.
പരീക്ഷ പേപ്പർ നോക്കണം, ഒപ്പം റേഷൻ കടയിലെ കണക്കും. ഗോതമ്പ് ചാക്കിലെ പൊടി പറ്റി നര കയറിയത് പോലെയായി തലമുടി. അങ്ങനെ റേഷൻ കട ഡ്യൂട്ടിക്കിരിക്കുമ്പോൾ അതാ വരുന്നു പൂർവ വിദ്യാർഥികൾ ഓരോന്നായി.
അധ്യാപകരുടെ റേഷൻ കട ഡ്യൂട്ടി കണ്ണൂരിലാണെങ്കിലും ആലപ്പുഴയിൽ നിന്നുമാണ് ശ്രീകാന്ത് ഈ വീഡിയോ ചെയ്തത്. രസകരമായ രംഗങ്ങളാണ് മൂന്നു മിനിറ്റും ഏതാനും സെക്കന്റുകളും നീളമുള്ള ഈ വിഡിയോയിൽ. വീഡിയോ ചുവടെ:
Published by:user_57
First published:
ഏറ്റവും വിശ്വാസ്യതയുള്ള വാർത്തകള്‍, തത്സമയ വിവരങ്ങൾ, ലോകം, ദേശീയം, ബോളിവുഡ്, സ്പോർട്സ്, ബിസിനസ്, ആരോഗ്യം, ലൈഫ് സ്റ്റൈൽ വാർത്തകൾ ന്യൂസ് 18 മലയാളം വെബ്സൈറ്റിൽ വായിക്കൂ.