• HOME
  • »
  • NEWS
  • »
  • film
  • »
  • 'തിരിച്ചറിവുണ്ടാകുന്നത് വരെ വർഷങ്ങളോളം അത് സഹിച്ചു'; പാർവതി

'തിരിച്ചറിവുണ്ടാകുന്നത് വരെ വർഷങ്ങളോളം അത് സഹിച്ചു'; പാർവതി

Parvathy comes down heavily on glorifying misogyny in cinema | തുറന്നടിച്ച് പാർവതി

ചർച്ചയിൽ പാർവതി തിരുവോത്ത് സംസാരിക്കുന്നു

ചർച്ചയിൽ പാർവതി തിരുവോത്ത് സംസാരിക്കുന്നു

  • Last Updated :
  • Share this:
    സ്ത്രീവിരുദ്ധത പ്രകടിപ്പിക്കുകയോ, ഐറ്റം ഡാൻസ് ഉൾപ്പെടുത്തുകയോ ചെയ്ത സിനിമകളിൽ വേഷമിടുകയോ ചെയ്യില്ല എന്ന കടുത്ത നിലപാടെടുത്ത നടിയാണ് പാർവതി. കൂടാതെ, സിനിമാ മേഖലയിൽ സ്ത്രീകൾ നേരിടുന്ന ചൂഷണത്തിനെതിരെയും പാർവതി ശക്തമായി പ്രതികരിച്ചിട്ടുണ്ട്. ബോളിവുഡ് താരങ്ങൾക്കും വിജയ് സേതുപതിക്കുമൊപ്പമുള്ള ഒരു കൂട്ടായ ചർച്ചയിൽ സിനിമ മൂലം തനിക്ക് വ്യക്തിപരമായി അനുഭവിക്കേണ്ടി വന്ന ദുരനുഭവങ്ങളെപ്പറ്റിയും പാർവതി വാചാലയാവുന്നു.

    ബാജിറാവു മസ്താനിയിൽ നായകനായ രൺവീർ സിംഗ്, അന്ധാദുന്നിലെ നായകൻ ആയുഷ്മാൻ ഖുറാന, പികുവിലെ നായിക ദീപിക പദുകോൺ, ഹൈവെയിലെ നായിക ആലിയ ഭട്ട്, അർജുൻ റെഡ്‌ഡി നായകൻ വിജയ് ദേവർകൊണ്ട, സൂപ്പർ ഡീലക്സ് നായകൻ വിജയ് സേതുപതി, ഗാംഗ്സ് ഓഫ് വാസെപുർ നായകൻ മനോജ് ബാജ്പേയ് എനിവർക്കൊക്കെപ്പമാണ് ഉയരെയിൽ ആസിഡ് ആക്രമണത്തിന് വിധേയയാകേണ്ടി വന്ന കഥാപാത്രത്തെ അവതരിപ്പിച്ച പാർവതി എത്തിയത്.

    ഒരു സിനിമയിൽ സ്ത്രീവിരുദ്ധത പ്രകീർത്തിക്കുന്നതിനെതിരെ പാർവതി തിരുവോത്ത് ആഞ്ഞടിക്കുന്നു. അത്തരം രംഗങ്ങൾ പ്രകീർത്തിക്കുന്നത് സിനിമയിൽ ഉൾപ്പെടുത്തുന്നത് എഴുത്തുകാരനെയും സംവിധായകനെയും ആശ്രയിച്ചാണ്. സിനിമയിലെ നായക കഥാപാത്രം തന്റെ മേൽക്കോയ്മ ദുരുപയോഗം ചെയ്ത് കയ്യടി നേടുന്നെങ്കിൽ അത് അയാളുടെ ചെയ്തിയെ പ്രകീർത്തിക്കലാണ്. മറിച്ച് പ്രേക്ഷകർ അയാൾ ചെയ്തത് ശരിയോ തെറ്റോ എന്ന് ചിന്തിക്കുന്നിടത്ത് പ്രേക്ഷകർക്ക് സിനിമയുമായി സംവദിക്കാൻ ഇടം നൽകുന്നു. അവിടെ സിനിമയുണ്ടാവുന്നു. അല്ലാത്ത പക്ഷം അത് സ്പൂൺ ഫീഡിങ് മാത്രമായി ചുരുങ്ങുന്നു. സിനിമയിൽ ചെയ്തത് കുഴപ്പമില്ല എന്ന സന്ദേശം കാണികളിലേക്ക് എത്തുന്നു.

    കൗമാരകാലത്ത് അത്തരം സിനിമകൾ കണ്ടതാണ് തന്റെ ഈ അഭിപ്രായത്തെ സ്വാധീനിച്ചതെന്ന് പാർവതി പറയുന്നു. ആ രംഗങ്ങളിൽ താൻ ഞെരിപിരി കൊള്ളുമ്പോഴും, അത്തരം രംഗങ്ങൾ കണ്ട് പ്രേക്ഷകർ കയ്യടിക്കുന്നതിൽ ആശയകുഴപ്പത്തിലായിട്ടുണ്ട്. പിന്നീട് വ്യക്തി ബന്ധങ്ങളിൽ തന്നോടുള്ള അത്തരം ചെയ്തികൾ കുഴപ്പമില്ല എന്ന് ചിന്തിച്ചു പോന്നിട്ടുമുണ്ട്. തിരിച്ചറിവുണ്ടാകുന്നത് വരെ വർഷങ്ങളോളം അത് സഹിച്ചു. ഒരു സിനിമക്കായി രണ്ടര മണിക്കൂറോളം ഒരു വ്യക്തി ഇരുട്ട് നിറഞ്ഞ തിയേറ്ററിനുള്ളിൽ ഇരിക്കുമ്പോൾ, അയാളിൽ ചിലതെല്ലാം ശേഷിക്കുന്നു. സിനിമ വാണിജ്യ, വിനോദ മൂല്യങ്ങൾ കൂടി പരിഗണിക്കുമ്പോഴും, ഇത്തരം ആക്രമണം പ്രോത്സാഹിപ്പിക്കുന്ന രംഗങ്ങൾ ഒഴിവാക്കണം എന്ന് പാർവതി പറയുന്നു.



    First published: