• News
  • Sports
  • Opinion
  • Life
  • Film
  • Buzz
  • Money
  • Photo
  • Videos
  • TV Shows
  • Live TV

പാര്‍വതിയെ മത്സരിക്കാന്‍ അനുവദിച്ചില്ല; കൂടുതല്‍ ആരോപണങ്ങളുമായി നടിമാര്‍


Updated: June 30, 2018, 4:26 PM IST
പാര്‍വതിയെ മത്സരിക്കാന്‍ അനുവദിച്ചില്ല; കൂടുതല്‍ ആരോപണങ്ങളുമായി നടിമാര്‍

Updated: June 30, 2018, 4:26 PM IST
കൊച്ചി: ദിലീപിനെ തിരിച്ചെടുത്തതിനെച്ചൊല്ലിയുണ്ടായ വിവാദം പുകയുന്നതിനിടെ അമ്മയ്‌ക്കെതിരെ ഗുരുതര ആരോപണങ്ങളുമായി നടിമാരായ പാര്‍വതിയും ലക്ഷ്മി പ്രിയയും. സംഘടനാ തെരഞ്ഞെടുപ്പില്‍ മത്സരിക്കാന്‍ പാര്‍വതി ആഗ്രഹിച്ചിരുന്നെങ്കിലും വിദേശത്താണെന്ന കാരണത്താല്‍ നാമനിര്‍ദേശ പത്രിക സമര്‍പ്പിക്കുന്നതില്‍ നിന്ന് വിലക്കിയെന്നും ഇവര്‍ ആരോപിക്കുന്നു.

ചില ആളുകളെ മുന്‍കൂട്ടി തീരുമാനിച്ച് അവരെ സംഘടനയുടെ തലപ്പത്തേയ്ക്ക് കൊണ്ടുവരികയായിരുന്നു. മലയാള സിനിമയിലെ നടിമാര്‍ക്കായി ലൊക്കേഷനുകളില്‍ ശുചിമുറികള്‍ വേണമെന്ന ആവശ്യം പാര്‍വതി സംഘടനയ്ക്കുള്ളില്‍ ഉന്നയിച്ചിരുന്നു. എന്നാല്‍ ആ അഭിപ്രായം വോട്ടിനിട്ട് തീരുമാനമാക്കാം എന്ന നിലപാടാണ് സംഘടന അന്ന് സ്വീകരിച്ചത്.

വിഷയങ്ങള്‍ എക്‌സിക്യൂട്ടിവ് കമ്മിറ്റി ചര്‍ച്ച ചെയ്യണം. അങ്ങോട്ടും ഇങ്ങോട്ടുമുള്ള ചോദ്യങ്ങള്‍ക്ക് ഉത്തരം കിട്ടിയാലേ പ്രശ്‌നങ്ങള്‍ക്ക് പരിഹാരമാകൂ. സ്ഥാനാര്‍ഥികളുടെ എണ്ണമനുസരിച്ച് ജനറല്‍ ബോഡിയില്‍ ശബ്ദവോട്ടോടെയോ അല്ലെങ്കില്‍ തെരഞ്ഞെപ്പിലൂടെയോ ഭാരവാഹികളെ തിരഞ്ഞെടുക്കാമെന്നാണ് അമ്മയുടെ ബൈലോയില്‍ പറയുന്നത്. എന്നാല്‍ 2018-2021 കാലഘട്ടത്തിലേക്കുളള തിരഞ്ഞെടുപ്പില്‍ സംഭവിച്ചത് അതല്ല. എന്തടിസ്ഥാനത്തിലാണ് പുതിയ ഭാരവാഹികളെ തിരഞ്ഞെടുത്തതെന്നറിയില്ലെന്നും നടിമാര്‍ പറയുന്നു.

ഇതിനിടെ, രാജിവച്ച നാലു നടിമാര്‍ കുഴപ്പക്കാരാണെന്നും ഇപ്പോഴത്തെ വിവാദങ്ങളില്‍ അമ്മയിലെ അംഗങ്ങളാരും പ്രതികരിക്കേണ്ട കാര്യമില്ലെന്നും പറഞ്ഞു കെ.ബി.ഗണേഷ് കുമാര്‍, ഇടവേള ബാബുവിന് അയച്ച ശബ്ദസന്ദേശം പുറത്തുവന്നു. ഇതു തന്റെ ശബ്ദമാണെന്നും അഭിപ്രായത്തില്‍ ഉറച്ചു നില്‍ക്കുന്നെന്നും ഗണേഷ് കുമാര്‍ വ്യക്തമാക്കിയിട്ടുണ്ട്.
First published: June 30, 2018
കൂടുതൽ കാണുക
Loading...
അടുത്തത് വാര്‍ത്തകള്‍